നാട്ടുകാരുടെ മൊത്തം ബില്ലും എനിക്കയച്ചോ? വൈദ്യുതി ബില്ല് കണ്ട് കണ്ണുതള്ളി ഹര്‍ഭജന്‍!
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചത് മുതല്‍ `വൈദ്യുതി ബില്‍` വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
മുംബൈ: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചത് മുതല്‍ 'വൈദ്യുതി ബില്‍' വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
സാധാരണ വരുന്നതിലും അധികം തുകയാണ് ലോക്ക്ഡൌണ്‍ കാലത്ത് വന്നതെന്ന് ആരോപിച്ച് ചലച്ചിത്ര-കായിക താരങ്ങളടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്ല് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്.
'മനുഷ്യത്വത്തിന്‍റെ പേരില്‍ സഹായിച്ചു, അത് അടഞ്ഞ അധ്യായ൦' -ഹര്‍ഭജന്‍
നാട്ടുകാരുടെ മൊത്ത൦ ബില്ലും എനിക്കയച്ചോ? എന്ന് കുറിച്ചുകൊണ്ട് താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഹര്‍ഭജന്റെ വസതി ഉള്‍പ്പെടുന്ന പ്രദേശത്തെ വൈദ്യുതി ദാതാക്കളായ അദാനി ഇലക്‌ട്രിസിറ്റി അയച്ച ബില്ലിലെ തുകയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
33,900 രൂപയാണ് താരത്തിന്റെ കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്‍. ഇത് സാധാരണ അടയ്ക്കുന്ന തുകയുടെ ഏഴിരട്ടിയുണ്ടെന്നാണ് താരം പറയുന്നത്. അതേസമയം, IPL മത്സരങ്ങള്‍ നടക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മത്സരിക്കാനുള്ള തയാറെടുപ്പിലാണ് ഹര്‍ഭജന്‍.
IPLന് ശേഷം വിരമിക്കുമോ? ഹര്‍ഭജന്‍ സിംഗ് പറയുന്നു....
സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ എട്ടു വരെ ദുബായിലാണ് മത്സരങ്ങള്‍ നടക്കുക. IPL ഒരുക്കങ്ങള്‍ക്കായി ടീമുകള്‍ ഓഗസ്റ്റ് 20ന് യുഎഇയിലേക്ക് പോകുമെന്നാണ് വിവരം. ഓസ്ട്രേലിയ(Australia)യില്‍ നടത്താനിരുന്ന ടി-20 ലോകകപ്പ് കൊറോണ വൈറസ് (Corona Virus) വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചതോടെയാണ് ഐപിഎല്‍ മത്സരങ്ങള്‍ നടത്താന അവസരമൊരുങ്ങിയത്.