'മനുഷ്യത്വത്തിന്‍റെ പേരില്‍ സഹായിച്ചു, അത് അടഞ്ഞ അധ്യായ൦' -ഹര്‍ഭജന്‍

ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുമെതിരെ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി നടത്തിയ വിദ്വേഷ പ്രസ്താവനയില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്.

Updated: May 18, 2020, 08:53 AM IST
'മനുഷ്യത്വത്തിന്‍റെ പേരില്‍ സഹായിച്ചു, അത് അടഞ്ഞ അധ്യായ൦' -ഹര്‍ഭജന്‍

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുമെതിരെ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി നടത്തിയ വിദ്വേഷ പ്രസ്താവനയില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്.

വിദ്വേഷ പ്രസ്താവനയുമായി രംഗത്തെത്തിയ അഫ്രീദിയെ രൂക്ഷമായി വിമര്‍ശിച്ചാണ് ഹര്‍ഭജന്‍ രംഗത്തെത്തിയിരിക്കുന്നത്. അഫ്രീദിയുടെ പരാമര്‍ശങ്ങള്‍ തന്നെ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ഹര്‍ഭജന്‍ പറയുന്നു. 

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി രംഗത്തുള്ള അഫ്രീദിയെയും അദ്ദേഹത്തിന്‍റെ പേരിലുള്ള ഫൌണ്ടേഷനെയും ഹര്‍ഭജന്‍ അടുത്തിടെ സഹായിച്ചിരുന്നു. ഇതിന് പിന്നാലെ ആരാധകരുടെ രൂക്ഷ വിമര്‍ശനങ്ങള്‍ക്കും ഹര്‍ഭജന്‍ പാത്രമായിരുന്നു.

ഇന്ത്യയിലെ ആറു വിമാനത്താവളങ്ങള്‍ കൂടി ലേലത്തിന്....

പാക് അധീന കാശ്മീരില്‍ വച്ചാണ് ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിച്ച് അഫ്രീദി രംഗത്തെത്തിയത്. ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തിയ അഫ്രീദിയുമായുള്ള തന്‍റെ സൗഹൃദം ഇനി നിലനില്‍ക്കില്ലെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. 

ദുരിതത്തിലായ ജനങ്ങളെ സഹായിക്കാനുള്ള ആഗ്രഹം കൊണ്ടാണ് അഫ്രീദി ഫൗണ്ടേഷനില്‍ സംഭാവന നല്‍കിയതെന്നും ഹര്‍ഭജന്‍ പറഞ്ഞു. തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കണമെന്ന് അഫ്രീദി അഭ്യര്‍ത്ഥിച്ചിരുന്നതായും മനുഷ്യത്വത്തിന്‍റെ പേരിലാണ് സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

'കൊറോണയ്ക്കെതിരെ അതിര്‍ത്തിക്കും മതത്തിനും ജാതിയ്ക്കുമെല്ലാം അതീതമായ പോരാട്ടമാണ് വേണ്ടതെന്ന് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതുക്കൊണ്ടാണ് സദുദ്ദേശ്യത്തോടെ ഞങ്ങള്‍ അഫ്രീദി ഫൗണ്ടേഷനെ സഹായിച്ചത്. ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുകഎന്നത് മാത്രമായിരുന്നു ഉദ്ദേശം.' -ഹര്‍ഭജന്‍ പറയുന്നു. 

പ്രത്യേക തീവണ്ടി അനുവദിച്ചു, കാൽനട യാത്ര സമരം പിൻവലിച്ച് വിദ്യാർത്ഥികൾ  

 

ഇനി അഫ്രീദിയുമായി സഹകരിക്കില്ലെന്നും അയാള്‍ സ്വന്തം രാജ്യത്തും അതിന്റെ പരിധികള്‍ക്കുള്ളിലും നില്‍ക്കുന്നതാണ് നല്ലതെന്നും ഹര്‍ഭജന്‍ മുന്നറിയിപ്പ് നല്‍കി.   മനുഷ്യത്വത്തിന്‍റെ പേരിലാണ് സഹായമഭ്യര്‍ത്ഥിച്ചപ്പോള്‍ സഹായിച്ചതെന്നും അഫ്രീദിയുമായുള്ള ബന്ധം അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയ്ക്കും മോദിയ്ക്കുമെതിരെ വിവാദ പരാമര്‍ശം നടത്തിയ അഫ്രീദിയ്ക്കെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീറും രംഗത്തിയിരുന്നു.