Hardik Pandya: ഹാർദ്ദിക് പാണ്ഡ്യയുടെ പരിക്ക്; രോഹിത് ശർമ്മ വീണ്ടും മുംബൈ നായകൻ?
Hardik Pandya injury: അഞ്ച് തവണ ടീമിനെ കിരീടത്തിലേയ്ക്ക് നയിച്ച രോഹിത് ശര്‍മ്മയെ നായക സ്ഥാനത്ത് നിന്ന് നീക്കിയത് ആരാധകരെ രോഷാകുലരാക്കിയിരുന്നു.
മുംബൈ: ഐപിഎല്‍ 2024 സീസണ് മുമ്പ് തന്നെ മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി. കോടികള്‍ ചെലവിട്ട് ക്യാപ്റ്റന്‍ സ്ഥാനം നല്‍കി ടീമില്‍ തിരികെ എത്തിച്ച ഹര്‍ദ്ദിക് പാണ്ഡ്യ അടുത്ത സീസണ്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. പരിക്കിന്റെ പിടിയിലായ ഹാര്‍ദ്ദിക്കിന് 2024 സീസണ്‍ നഷ്ടമാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ വീണ്ടും രോഹിത് ശർമ്മ തന്നെ മുംബൈയുടെ നായക സ്ഥാനത്തേയ്ക്ക് തിരിച്ചെത്താനുള്ള സാധ്യതയാണ് ശക്തമായിരിക്കുന്നത്.
15 കോടിയിലധികം രൂപ ചെലവിട്ടാണ് ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈ ഹാര്‍ദ്ദിക്കിനെ തിരികെ എത്തിച്ചത്. 2024 സീസണില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാകും ടീമിനെ നയിക്കുകയെന്നും ഭാവി മുന്നില്‍ കണ്ടാണ് ഇത്തരമൊരു തീരുമാനമെന്നും മുംബൈ മാനേജ്‌മെന്റ് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അഞ്ച് തവണ ടീമിനെ കിരീടത്തിലേയ്ക്ക് നയിച്ച രോഹിത് ശര്‍മ്മയെ നായക സ്ഥാനത്ത് നിന്ന് നീക്കുന്നത് മുംബൈ ആരാധകരെ നിരാശരാക്കിയിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് കളിക്കാനായില്ലെങ്കില്‍ നായക സ്ഥാനം രോഹിത് ശര്‍മ്മയ്ക്ക് തന്നെ തിരികെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. രോഹിത്തിനെ നായക സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ മുംബൈയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് ലക്ഷക്കണക്കിന് ആരാധകരാണ് ഗുഡ്ബൈ പറഞ്ഞത്.
ALSO READ: ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുമുമ്പ് വിരാട് കോഹ്ലി ഇന്ത്യയിലേക്ക് മടങ്ങി, കാരണം തിരഞ്ഞ് ആരാധകര്‍
ഏകദിന ലോകകപ്പിനിടെയാണ് ഹാര്‍ദ്ദിക്കിന് കാലിന് പരിക്കേറ്റത്. പൂനെയില്‍ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിന് ശേഷം താരം ടീമില്‍ മടങ്ങിയെത്തിയിട്ടില്ല. പിന്നീട് ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്ക് എതിരായ മത്സരങ്ങളിലും പാണ്ഡ്യ കളിച്ചില്ല. അഫ്ഗാനിസ്താനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ഹാര്‍ദ്ദിക് കളിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.
മുംബൈ ഇന്ത്യന്‍സിന് വേണ്ടി 7 സീസണുകളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ കളിച്ചിട്ടുണ്ട്. ഇതിന് ശേഷം 2022ലാണ് താരം ഗുജറാത്ത് ടൈറ്റന്‍സിലേയ്ക്ക് ചേക്കേറിയത്. അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്തിനെ ചാമ്പ്യന്‍മാരാക്കാന്‍ ഹാര്‍ദ്ദിക്കിന് സാധിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഹാര്‍ദ്ദിക് ഗുജറാത്തിനെ ഫൈനലിലേയ്ക്ക് നയിച്ചെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് അടിയറവ് പറയുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.