ചരിത്ര തീരുമാനവുമായി ബിസിസിഐ; ഇന്ത്യൻ ക്രിക്കറ്റിൽ ഇനി പുരുഷ-വനിതാ താരങ്ങൾക്ക് തുല്യവേതനം
BCCI Equal Pay ഇനി മുതൽ വനിതാ താരങ്ങൾക്ക് ഏകദിനങ്ങൾക്ക് ആറ് ലക്ഷവും ടെസ്റ്റ് മത്സരങ്ങൾക്ക് 15 ലക്ഷവും ടി20 മത്സരങ്ങൾക്ക് 3 ലക്ഷം വീതം ലഭിക്കുന്നതാണ്.
മുംബൈ : ഇനി മുതൽ ഇന്ത്യയുടെ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് തുല്യമായ മാച്ച് ഫീ നൽകുമെന്ന് പ്രഖ്യാപിച്ച് ബിസിസിഐ. ഒക്ടോബർ 27 ഇന്ന് നടന്ന ബിസിസിഐ നേതൃ യോഗത്തിലാണ് തീരുമാനം. ബിസിസിഐ സെക്രട്ടറി ജെയ് ഷായാണ് ചരിത്രം തീരുമാനം ട്വീറ്റിലൂടെ അറിയിച്ചത്.
"ലിംഗസമത്വത്തിന് വേണ്ടിയുള്ള ബിസിസഐയുടെ ആദ്യ ചുവടുവെയ്പ്പ് ഞാൻ അറിയിക്കുന്നു. ബിസിസിഐയുമായി കരാറിൽ ഏർപ്പെടുന്ന വനിതാ താരങ്ങൾക്ക് തുല്യത ഉറപ്പാക്കലാണ് പദ്ധതി. ഇനി പുരുഷ-സ്ത്രീക്കും ക്രിക്കറ്റർമാർക്ക് തുല്യമായി മാച്ച് ഫീ നൽകുന്നതാണ്. ഇതിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ലിംഗസമത്വത്തിന്റെ പുതിയ യുഗത്തിലേക്ക് പോകുകയാണ്" ജെയ് ഷാ ട്വിറ്ററിൽ കുറിച്ചു.
പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇനി മുതൽ വനിതാ താരങ്ങൾക്ക് ടെസ്റ്റ് മത്സരങ്ങൾക്ക് 15 ലക്ഷവും ഏകദിനങ്ങൾക്ക് ആറ് ലക്ഷവും ടി20 മത്സരങ്ങൾക്ക് മൂന്ന് ലക്ഷം വീതം ലഭിക്കുന്നതാണ്.
നേരത്തെ സമാനമായി ന്യൂസിലാൻഡ് ക്രിക്കറ്റും സമാനമായ തീരുമാനമെടുത്തിരുന്നു. വനിതാ താരങ്ങൾക്ക് പുരുഷ താരങ്ങൾക്ക് തുല്യമായ വേതനം ലഭിക്കുമെന്ന് ബ്ലാക്ക് ക്യാപ്സിന്റെ അസോസിയേഷൻ വ്യക്തമാക്കി. ക്രിക്കറ്റ് ഓസ്ട്രേലിയയും സമാനമായി തീരുമാനം കൈകൊള്ളാനിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...