ലണ്ടൻ: ഐസിസി ഏകദിന റാങ്കിങ്ങിലെ ആദ്യ എട്ടു സ്ഥാനങ്ങിലുള്ള ടീമുകള്‍ മൽസരിക്കുന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിന് തുടക്കം. ബംഗ്ലദേശിനെതിരെ ഉദ്ഘാടന മൽസരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട്, ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ മല്‍സരത്തില്‍ ജയിച്ചു തുടങ്ങുക മാത്രമല്ല ഇംഗ്ലണ്ടിന്‍റെ ലക്ഷ്യം, 2015 ലോകകപ്പ് പ്രീ–ക്വാര്‍ട്ടറില്‍ ബംഗ്ലദേശില്‍ നിന്നേറ്റ അട്ടിമറി തോല്‍വിയുടെ പകരം വീട്ടാനും ആദ്യ കളി ജയിക്കുക എന്നുംകൂടിയാകും ഇംഗ്ലണ്ട് ലക്സ്യമിടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്പിന്നർ ആദിൽ റഷീദിനെ ഒഴിവാക്കി നാലംഗ പേസ് ആക്രമണ സംഘവുമായാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങുന്നത്. ക്രിസ് വോക്സ് നയിക്കുന്ന ബോളിംഗ് നിരയിൽ മാർക്ക് വുഡ്, ലിയാം പ്ലങ്കറ്റ്, ജേക്ക് ബോൾ തുടങ്ങിയവരുമുണ്ട്.


കഴിഞ്ഞ 12 ഏകദിനത്തില്‍ പത്തിലും 300നു മേല്‍ സ്കോര്‍ ചെയ്തത് ഇംഗ്ലണ്ട് ടീമിന്‍റെ ബാറ്റിംഗ് കരുത്ത് തെളിയിക്കുന്നു. ഓള്‍റൗണ്ടര്‍മാരായ ബെന്‍ സ്റ്റോക്സും ക്രിസ് വോക്സും ടീം സന്തുലിതമാക്കുന്നു. 


ത്രിരാഷ്ട്ര പരമ്പരയില്‍ ന്യൂസീലന്‍ഡിനെ കീഴടക്കി ഏറ്റവും മികച്ച ഐസിസി റാങ്കിങ്ങോടെ എത്തുന്ന ബംഗ്ല കടുവകകളെ നിസാരമായി ഇംഗ്ലണ്ടിനു കാണാന്‍ സാധിക്കില്ല. മുസ്തിഫുര്‍ റഹ്മാന്‍ നയിക്കുന്ന ബംഗ്ലദേശിന്‍റെ പേസ് പട ഇംഗ്ലണ്ടിലേ വേഗമേറിയ പിച്ചില്‍ അത്ഭുതങ്ങള്‍ കാട്ടിയേക്കാം. ന്യൂസീലന്‍ഡും ഓസ്ട്രേലിയയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഇന്ത്യ, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളാണ് രണ്ടാം ഗ്രൂപ്പില്‍.