ഐസിസിയുടെ ഏകദിന ബാറ്റ്സ്മാന്‍മാരുടെ റാങ്കിങ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിർത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും.  ഒന്നാം സ്ഥാനത്തുള്ള കൊഹ്ലിയ്ക്ക് 871 റേറ്റിംഗ് പോയിന്റും രണ്ടാം സ്ഥാനത്തുള്ള രോഹിത്തിന് 855 റേറ്റിംഗ് പോയിന്റാണ് ഉള്ളത്.  829 റേറ്റിംഗ് പോയിന്റുമായി പാക്കിസ്ഥാന്റെ  ബാബർ അസം അയന് മൂന്നാം സ്ഥാനത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ബൗളര്‍മാരുടെ പട്ടികയിൽ 701 പോയിന്റുകളുമായി ജസ്പ്രീത് ബുംമ്രയാണ് രണ്ടാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്ത് ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടാണ്. 719 റേറ്റിംഗ് പോയിന്റാണ് ബോർട്ടിന്.  മൂന്നാമത് അഫ്ഗാൻ സ്പിന്നർ മുജീബ് റഹ്മാൻ ആണ്.  ആദ്യ പത്തിൽ  ഇടംനേടാൻ അവസരമുണ്ടായിരുന്ന ഇംഗ്ലണ്ട് ഓപ്പണർമാരായ ജോണി ബേയർസ്റ്റോക്കും ജേസൺ റോയിക്കും അതിന് കഴിഞ്ഞില്ല.  


Also read: viral video: കൂട്ടിലാണെങ്കിലും കട്ടകലിപ്പിലാണ് കടുവ..! 


ഓൾ റൗണ്ടർമാരുടെ റാങ്കിംഗില്‍ ആദ്യ പത്തിൽ ഇന്ത്യയുടെ രവീന്ദ്ര ജഡേജ മാത്രമാണുള്ളത്.  എട്ടാം സ്ഥാനത്താണ് ജഡേജ.  അഫ്ഗാന്റെ മുഹമ്മദ് നബി ഒന്നാമതും ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സ് രണ്ടാം സ്ഥാനത്തുമാണ്.