ICC T20 World Cup 2021 : ട്വന്റി20 ലോകകപ്പ് ഇന്ത്യക്ക് പകരം UAE, Oman വേദിയാകും, ഒക്ടോബർ 17ന് ടൂർണമെന്റ് ആരംഭിക്കും
നാല് വേദികളായിട്ടാണ് ടൂർണമെന്റ് സംഘടിപ്പിക്കുക. ഒക്ടോബർ 17ന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഫൈനൽ നവംബർ 14നാണ്.
Dubai : ഐസിസി ട്വന്റി20 ലോകകപ്പ് 2021 (ICC Twenty20 World Cup 2021) യുഎഇ (UAE) ഒമാനും (Oman) വേദിയാകും. നേരത്തെ ഇന്ത്യയിൽ വെച്ച് നടത്താനിരുന്ന ടൂർണമെന്റ് രാജ്യത്തെ കോവിഡ് വ്യാപനത്തെ തുടർന്ന് വേദി മാറ്റാൻ തീരുമാനിച്ചിരുന്നു. വേദി മാറ്റാൻ ബിസിസിഐ (BCCI) ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഐസിസി ലോകകപ്പ് യുഎഇ ഒമാൻ എന്നീ രാജ്യങ്ങളിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
നാല് വേദികളായിട്ടാണ് ടൂർണമെന്റ് സംഘടിപ്പിക്കുക. ദുബായ് അന്തരാഷ്ട്ര സ്റ്റേഡിയം, അബുദാബിയിലെ ദി ഷെയ്ഖ് സെയ്ദ് സ്റ്റേഡിയം, ഷാർജ സ്റ്റേഡിയം ഒപ്പം ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടുമാണ് ടി20 ലോകകപ്പിന് വേദിയാകുന്നത്. ഒക്ടോബർ 17ന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഫൈനൽ നവംബർ 14നാണ്.
ALSO READ : IPL 2021 : ബാക്കിയുള്ള ഐപിഎൽ മത്സരങ്ങൾ സെപ്റ്റംബർ 19 മുതൽ, ഒക്ടോബർ 15ന് ഫൈനൽ
ഇന്ത്യയിൽ നിന്ന് വേദി മാറ്റുന്നെങ്കിലും ഇന്ത്യ ക്രിക്കറ്റ് ബോർഡ് ബിസിസഐ തന്നെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. അടുത്തിടെ കഴിഞ്ഞ ഐസിസി ബോർഡ് യോഗത്തിന് ശേഷമാണ് ടൂർണമെന്റ് വേദി മാറ്റുന്നതിനെ കുറിച്ച് ബിസിസിഐ അന്തരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിക്കുന്നത്.
ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഐസിസി ടൂർണമെന്റ് നടത്തുന്നതിൽ വേദി മാറ്റാൻ തീരുമാനമായത്. ഏപ്രിലിൽ ഇന്ത്യൻ പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നതിനിടെ ബയോ ബബിൾ ഭേദിച്ച് താരങ്ങൾക്കും മറ്റ് ടീമിലെ അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎൽ പകുതിക്ക് നിർത്തിവെക്കുകയായിരുന്നു.
ALSO READ : Breaking: IPL മാച്ചുകൾ നിർത്തി വെച്ചു; താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം
അതിന് ശേഷമായിരുന്നു ബിസിസഐ സംഘടിപ്പിക്കാൻ ഒരുങ്ങിയിരുന്ന ടി20 ലോകകപ്പിനും കോവിഡ് ഭീഷിണിയാകുമെന്ന് ബോർഡ് മനസ്സിലാക്കിയത്. ബോർഡ് സംഘടിപ്പിക്കുന്ന ഐപിഎല്ലിന്റെ വേദി യുഎഇലേക്ക് മാറ്റിയതോടെ ടി20 ലോകകപ്പ് നടത്തുന്നത് മാറ്റാൻ ബിസിസിഐ തീരുമാനിച്ച് ഐസിസിയെ അറിയിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...