നിരവധി ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഐപിൽ മത്സരങ്ങൾ മാറ്റി വെച്ചു. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് വിവരം അറിയിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെയാണ് ഐപിൽ മത്സരങ്ങൾ മാറ്റി വെച്ചിട്ടുള്ളത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നിരവധി താരങ്ങൾക്ക് നേരത്തെ തന്നെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. മലയാളി ക്രിക്കറ്റ് താരമായ സന്ദീപ് വാര്യർ ഉൾപ്പടെയുള്ളവർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്.
IPL suspended for this season: Vice-President BCCI Rajeev Shukla to ANI#COVID19 pic.twitter.com/K6VBK0W0WA
— ANI (@ANI) May 4, 2021
ഇത് കൂടാതെ ചെന്നൈ സൂപ്പർ കിങ്‌സ് (Chennai Super Kings) ബോളിങ് കോച്ച് ലക്ഷ്മിപതി ബാലാജിക്കും ഡ്രൈവിങ് സ്റ്റാഫിനും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. കൂടാതെ ഐപിഎൽ മത്സരവേദിയായ ഡൽഹി അരുൺ ജെയ്‌റ്റിലി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്കും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ബയോ ബബ്ബിൾ സുരക്ഷയ്ക്ക് ഉള്ളിൽ തന്നെ നില്കുമ്പോയിൽ തന്നെയാണ് ഇവരിൽ കോവിഡ് പടർന്ന് പിടിച്ചിരിക്കുന്നത്. ഇത് വരെ ഐപിഎൽ സംഘടകർക്കോ കൊൽക്കത്ത - ചെന്നൈ ഫ്രാൻഞ്ചൈസ് അധികൃതർക്കോ കോവിഡ് എവിടെ നിന്ന് പിടിപ്പെട്ടുവെന്ന് വ്യക്തമല്ല.
ബയോ ബബ്ബിൾ സുരക്ഷയ്ക്ക് ഉള്ളിലും കോവിഡ് പിടിപെടുന്ന സാഹചര്യം ഉണ്ടായതിനാൽ ഐപിഎൽ ഇനി തുടരുന്നത് കൂടുതൽ പ്രശ്‍നങ്ങളിലേക്ക് വഴിവെച്ചേക്കുമെന്ന് ധാരണയെ തുടർന്നാണ് ഐപിഎൽ 2021 മാറ്റി വെക്കാൻ ബിസിസിഐ (BCCI) തീരുമാനച്ചിരിക്കുന്നതെന്ന് വിവിധ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ALSO READ: ബയോ ബബിളുകൾ തുണക്കുന്നില്ല,ഐ.പി.എല്ലിൽ രോഗ വ്യാപനം പ്രവചനാതീതം
ഇന്ത്യയിൽ രണ്ടാം കോവിഡ് തരംഗം അതിരൂക്ഷമായ ബാധിച്ച് കൊണ്ടിരിക്കുമ്പോൾ ഐപിഎൽ (IPL) സംഘടിപ്പിക്കുന്നതിനെതിരെ വ്യപക പ്രതിഷേധം ഉയർന്നിരുന്നു. ഇന്ത്യൻ താരം ആർ അശ്വിൻ, മറ്റ് ഓസ്‌ട്രേലിയൻ താരങ്ങളും കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു.
ALSO READ: IPl 2021 : KL Rahul ഐപിഎല്ലിൽ നിന്ന് പുറത്ത്, താരത്തെ ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും
അതെ സമയം രാജ്യത്ത് കോവിഡ് രോഗബാധ ഉണ്ടായവരുടെ ആകെ എണ്ണം 2 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം ആകെ 3.57 ലക്ഷം പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 3449 പേർ കോവിഡ് രോഗബാധ മൂലം മരണപ്പെടുകയും ചെയ്‌തു. ഇതോട് കൂടി രാജ്യത്ത് കോവിഡ് രോഗബാധ മൂലം മരിച്ചത് 2,22,408 പേരാണ്. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ആരോഗ്യ മേഖല വൻ പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...