ഇനി ഫോണ്‍ വിളിക്കാന്‍ മരം കയറണ്ട; പരിഹാരം കണ്ട് അമ്പയര്‍!!
ഉത്തര്‍പ്രദേശിലെ പൂര്‍വികരുടെ ഗ്രാമത്തില്‍ മൊബൈല്‍ ടവര്‍ നിര്‍മ്മിക്കാന്‍ സഹായിച്ച ICC അമ്പയര്‍ അനില്‍ ചൗധരിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. )
ഉത്തര്‍പ്രദേശിലെ പൂര്‍വികരുടെ ഗ്രാമത്തില്‍ മൊബൈല്‍ ടവര്‍ നിര്‍മ്മിക്കാന്‍ സഹായിച്ച ICC അമ്പയര്‍ അനില്‍ ചൗധരിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. )
മക്കള്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ ഉത്തര്‍പ്രദേശി(Uttar Pradesh)ലെ ഷംലിയിലുള്ള ഗ്രാമത്തില്‍ എത്തിയ അനില്‍ ലോക്ക്ഡൌണിനെ തുടര്‍ന്ന് അവിടെ കുടുങ്ങിപോയത് വാര്‍ത്തയായിരുന്നു. മൊബൈലിനു റേഞ്ച് പോലുമില്ലാത്ത ഇവിടെ ഫോണ്‍ വിളിക്കാന്‍ മരത്തിലും വീടിന്‍റെ മുകളിലും കയറിയ അനുഭവം അനില്‍ ചൗധരി പങ്കുവച്ചിരുന്നു.
ആ ലോകകപ്പ്, ക്രിക്കറ്റിന്‍റെ ഈറ്റില്ലത്തേക്ക് എത്തിയിട്ട് ഒരു വയസ്!
ഫോണ്‍ വിളിക്കാന്‍ മരത്തില്‍ കയറിയ അമ്പയറുടെ ചിത്രവും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. രാജ്യതലസ്ഥാനത്ത് നിന്നും 85 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമ൦. ഇവിടെ ഈ പ്രശ്നങ്ങളുണ്ടെങ്കിലും പരിഹരിക്കാന്‍ ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല. ഇതിനിടെയാണ് അമ്പയര്‍ ഇവിടെയെത്തിയത്.
അമ്പയറുടെ ചിത്രങ്ങളും ട്വീറ്റുകളും വൈറലായതോടെ മൊബൈല്‍ സേവനദാതാക്കളായ ജിയോ ഇവിടെ ടവര്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ അറ്റെന്‍ഡ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഗ്രാമത്തില്‍ ചെറിയൊരു ബാങ്കിടപാട് സ്ഥാപനം നഫത്തുന്ന രാംകുമാര്‍ എന്നയാള്‍ക്കുമാണ് ഈ സേവനം ഏറെ ഉപകാരപ്രദമായത്.
അഫ്ഗാനിസ്ഥാൻ ലോകകപ്പ് നേടിയതിന് ശേഷം മതി വിവാഹം : റാഷിദ് ഖാൻ
അതേസമയം, ഗ്രാമത്തിലെ മറ്റ് പ്രശ്നങ്ങള്‍ക്ക് പരിഹാരം നേടി തരണമെന്ന ആവശ്യവുമായി ഗ്രാമവാസികള്‍ തന്നെ സമീപിക്കുകയാണ് എന്നാണ് അമ്പയര്‍ പറയുന്നത്. താന്‍ വെറുമൊരു അമ്പയറാണെന്ന് പറഞ്ഞവരെ ബോധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറയുന്നു,.