ആ ലോകകപ്പ്‌, ക്രിക്കറ്റിന്‍റെ ഈറ്റില്ലത്തേക്ക് എത്തിയിട്ട് ഒരു വയസ്!

നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇംഗ്ലണ്ട് ലോകകപ്പ് ക്രിക്കറ്റ് കിരീടം ഉയര്‍ത്തിയിട്ട് ഒരു വര്‍ഷമാകുന്നു.

Last Updated : Jul 14, 2020, 09:52 PM IST
ആ ലോകകപ്പ്‌, ക്രിക്കറ്റിന്‍റെ ഈറ്റില്ലത്തേക്ക് എത്തിയിട്ട് ഒരു വയസ്!

ലണ്ടന്‍:നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇംഗ്ലണ്ട് ലോകകപ്പ് ക്രിക്കറ്റ് കിരീടം ഉയര്‍ത്തിയിട്ട് ഒരു വര്‍ഷമാകുന്നു.

ഇംഗ്ലണ്ടാണ് ലോകത്തിന് മുന്നില്‍ ക്രിക്കറ്റ് എന്ന ഈ കായികരൂപം അവതരിപ്പിച്ചത്,ഏകദിനവും ടെസ്റ്റ്‌ ക്രിക്കറ്റും ഒക്കെ ആദ്യം കളിച്ചപ്പോള്‍ അതില്‍ 
ഒരു ടീം ഇംഗ്ലണ്ട് ആയിരുന്നു.എന്നാല്‍ അവരുടെ ലോകകപ്പിനായുള്ള കാത്തിരിപ്പ് 2019 ലാണ് അവസാനിച്ചത്‌.
മൂന്ന് തവണ ഫൈനലില്‍ എത്തിയെങ്കിലും അവര്‍ക്ക് കിരീടം അകലെയായിരുന്നു.എന്നാല്‍ ഇംഗ്ലണ്ട് ലോകകപ്പ്‌ നേടിയപ്പോള്‍ അതിന്‍റെ മുന്‍പുള്ള രണ്ട് ലോകകപ്പിലെയും 
പോലെ ആതിഥേയരാജ്യം കിരീടം സ്വന്തമാക്കുക എന്ന ചരിത്രം ആവര്‍ത്തിക്കുക കൂടിയായിരുന്നു.
ലോര്‍ഡ്സില്‍ ഇംഗ്ലണ്ട് കപ്പുയര്‍ത്തിയപ്പോള്‍ നിരവധി റിക്കോര്‍ഡുകള്‍ തിരുത്തിയെഴുതി. ത്രസിപ്പിക്കുന്ന മത്സരമായിരുന്നു,സൂപ്പര്‍ ഓവറില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

Also Read:അഫ്ഗാനിസ്ഥാൻ ലോകകപ്പ് നേടിയതിന് ശേഷം മതി വിവാഹം : റാഷിദ്‌ ഖാൻ

 

ഇംഗ്ലണ്ട്,നിശ്ചിത അന്‍പത് ഓവറില്‍ ന്യുസിലാന്‍ഡ് 241 റണ്‍സ് നേടി,ഇംഗ്ലണ്ട് 50 ഓവറിൽ 241 റൺസിന് ഓൾഔട്ടായി. അവസാന പന്തിലാണ് അവർക്ക് അവസാന വിക്കറ്റ് നഷ്ടമായത്. 

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റൺസാണ് നേടിയത്. മറുപടി ബാറ്റി൦ഗിനിറങ്ങിയ ന്യൂസിലാന്‍ഡും ഒരു വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സെടുത്തു. 
മത്സരം സമനിലയിലായതിനാല്‍ കൂടുതല്‍ ഫോറുകള്‍ കണ്ടെത്തിയതാണ് ഇംഗ്ലണ്ടിന് കിരീടം സമ്മാനിച്ചത്.അതിമനോഹരമായ മത്സരം,തുല്ല്യ ശക്തികളുടെ പോരാട്ടം,
അങ്ങനെയൊക്കെ പറഞ്ഞാലും മത്സരത്തില്‍ ഒരു വിജയിയെ ഉള്ളൂ,അത് ഇംഗ്ലണ്ട് ആയി,ചരിത്രത്തിന്‍റെ കാവ്യനീതി എന്നൊക്കെ പറയുന്ന പോലെ മനോഹരമായി 
പൊരുതി അവര്‍ ആ ലോക കിരീടം ക്രിക്കറ്റിന്റെ ജന്മനാട്ടില്‍ എത്തിച്ചു.

More Stories

Trending News