ബാംഗളൂരു: രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയെ 75 റണ്‍സിന് തകർത്ത് ഇന്ത്യ ടെസ്റ്റ് പരന്പരയിൽ ഒപ്പമെത്തി. 188 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് നാലാം ദിനം ചായയ്ക്ക് പിന്നാലെ 112 റണ്‍സിന് ഓൾഔട്ടായി. 6 വിക്കെറ്റെടുത്ത അശ്വിനാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഉമേഷ് യാദവിന് രണ്ടു വിക്കറ്റ് ലഭിച്ചു. രവീന്ദ്ര ജഡേജ, ഇശാന്ത് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബൗളർമാർ കളം നിറഞ്ഞ മത്സരത്തിൽ രണ്ടാം ഇന്നിംഗ്സിലെ ഇന്ത്യയുടെ അവിശ്വസ്നീയമായ തിരിച്ചുവരവാണ് ടെസ്റ്റിൽ വിജയം ഒരുക്കിയത്. 101/4 എന്ന നിലയിൽ നിന്നുമാണ് ഓസീസ് 112ന് പുറത്തായ്. 28 റണ്‍സ് നേടിയ നായകൻ സ്റ്റീവ് സ്മിത്താണ് സന്ദർശകരുടെ ടോപ്പ് സ്കോറർ. പീറ്റർ ഹാൻഡ്സ്കോം 24 റണ്‍സ് നേടി. ആറ് ബാറ്റ്സ്മാൻമാർ രണ്ടക്കം കാണാതെ പുറത്തായി.


നേരത്തെ, രണ്ടാമിന്നിങ്സിലും ഇന്ത്യന്‍ ബാറ്റിങ് നിര തകർന്നടിഞ്ഞിരുന്നു. നാലിന് 213 എന്ന സ്കോറില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 274 റൺസിനാണ് പുറത്തായത്. 63 റൺസ് എടുക്കുന്നതിനിടെ നഷ്ടമായത് ആറു വിക്കറ്റുകൾ. 52 റൺസെടുത്ത രഹാനയുടെ നഷ്ടപ്പെട്ടു. സ്റ്റാർക്ക് ആണ് രഹാനയെ പുറത്താക്കിയത്. പിന്നാലെയെത്തിയ കരുൺ നായർ സ്റ്റാർക്കിനു മുന്നിൽ പൂജ്യത്തിന് പുറത്തായി മടങ്ങി. 


ഇന്നു ബാറ്റിങ് ആരംഭിച്ചപ്പോൾ പൂജാര(79), രഹാന(40) എന്നിവരായിരുന്നു ക്രീസിൽ. എന്നാൽ കണക്കൂകൂട്ടലുകളും പ്രതീക്ഷകളും തെറ്റിച്ച് സ്കോർ 238ൽവച്ച് അർധസെഞ്ചുറി തികച്ചയുടൻ രഹാനെ മടങ്ങി. തൊട്ടുപിന്നാലെ റണ്ണൊന്നുമെടുക്കാതെ കരുൺ നായരും. 242ൽ വച്ച് 92 റൺസെടുത്ത പൂജാരയും മടങ്ങിയതോടെ ഇന്ത്യ അനിവാര്യമായ വിധിയിലേക്ക് എത്തുകയായിരുന്നു.


അശ്വിൻ (4), ഉമേഷ് യാദവ് (1) എന്നിവർ കാര്യമായ ചെറുത്തുനിൽപ്പ് നടത്തിയില്ല. എന്നാല്‍ സാഹ-ഇഷാന്ത് ശർമ സഖ്യം അവസാന വിക്കറ്റിൽ 1 റണ്‍സ് കൂട്ടിച്ചേർത്തത് ഇന്ത്യക്ക് നിര്‍ണായകമായി. ജയത്തോടെ നാല് പരമ്പരകളുള്ള ടെസ്റ്റില്‍ ഇന്ത്യയും ആസ്‌ട്രേലിയയും ഒപ്പമെത്തി(1-1).