മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്കെതിരെ 47 റൺസിന്റെ ലീഡുമായി ഓസ്ട്രേലിയ. മത്സരം അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 109ന് ഓള്‍ ഔട്ട് ആയി. ആറ് റൺസുമായി കാമറൂണ്‍ ഗ്രീനും, ഏഴ് റൺസുമായി പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പുമാണ് ക്രീസിലുള്ളത്. ഓസീസിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ട്രാവിസ് ഹെഡിനെ(9) നഷ്ടമായിരുന്നു. എന്നാല്‍ ഉസ്മാന്‍ ഖവാജയും മാര്‍നസ് ലബുഷെയ്‌നും ക്രീസില്‍ നിലയുറപ്പിച്ച് ശക്തമായ പ്രകടനം കാഴ്ചവെച്ചതോടെ ഇന്ത്യയ്ക്ക് സമ്മർദ്ദമായി. 147 പന്തില്‍ നിന്ന് ഖവാജ 60 റണ്‍സ് നേടി. 91 പന്തില്‍ നിന്ന് 31 റണ്‍സാണ് ലബുഷെയ്‌ൻ നേടിയത്. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് 26 റണ്‍സെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ഇന്ത്യന്‍ നിരയില്‍ കോലി ഒഴികെ മറ്റാർക്കും 50 പന്തുകള്‍ക്ക് മുകളില്‍ നേരിടാന്‍ സാധിച്ചിരുന്നില്ല. ഓസ്‌ട്രേലിയയുടെ നാല് വിക്കറ്റും വീഴ്ത്തിത് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. 16 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാത്യു കുനെമാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ നേതന്‍ ലയണും ചേര്‍ന്ന് ഇന്ത്യയുടെ നില പരുങ്ങലിലാക്കി. ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍ വിരാട് കോലി (22) ആണ്.


Also Read: FIFA The Best Awards Highlights: മെസ്സി തന്നെ 'ദ ബെസ്റ്റ്'; അലക്‌സിയ പുട്ടെല്ലസ് മികച്ച വനിതാ താരം; ഫിഫ ദ ബെസ്റ്റ് പുരസ്ക്കാരങ്ങൾ


 


ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് (12) ആദ്യം പുറത്തായത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആദ്യ ഓവറില്‍ തന്നെ രണ്ട് തവണ വിക്കറ്റ് വീഴേണ്ടടുത്ത് നിന്ന് പിടിച്ചുകയറിയ രോഹിത്തിനെ മാത്യു കുനെമാന്റെ പന്തില്‍ അലക്സ് കാരി സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. പിന്നാലെ ശുഭ്മാന്‍ ഗില്ലിനെയും (21) കുനെമാന്‍ പുറത്താക്കി. ചേതേശ്വര്‍ പുജാര ഒരു റൺ മാത്രമാണ് എടുത്തത്. നേതന്‍ ലയണിന്റെ പന്തില്‍ താരം ബൗള്‍ഡാകുകയായിരുന്നു. രവീന്ദ്ര ജഡേജ നേടിയത് 4 റൺസ് മാത്രമാണ്. ലയണിന്റെ പന്തില്‍ കുനെമാന് ക്യാച്ച് നൽകി ജേജ പുറത്തായി. പിന്നാലെ ക്രീസിലെത്തിയ ശ്രേയസ് അയ്യരും (0) രണ്ടാം പന്തില്‍ തന്നെ മടങ്ങിയതോടെ ഇന്ത്യ അഞ്ചിന് 45 എന്ന സ്കോറിലായിരുന്നു.


തുടര്‍ന്ന് വിരാട് കോലിയും ശ്രീകര്‍ ഭരതും ചേര്‍ന്ന് 70 റൺസ് വരെയെത്തിച്ചു. പിന്നാലെ കോലിയെ (22) പുറത്താക്കി ടോഡ് മര്‍ഫി ഈ കൂട്ടുകെട്ട് തകർത്തു. ഭരതിന്റെ (17) വിക്കറ്റ് കൂടി പോയതോടെ ഇന്ത്യ ഏഴിന് 82 എന്ന നിലയിലേക്ക് വീണു. പിന്നീട് രണ്ടാം സെഷനിൽ ബാക്കി മൂന്ന് വിക്കറ്റുകളും അധികം വൈകാതെ ഓസീസ് വീഴ്ത്തി. ആര്‍. അശ്വിനാണ് (3) രണ്ടാം സെഷനില്‍ ആദ്യം പുറത്തായത്. ഉമേഷ് യാദവ് 13 പന്തില്‍ 17 റണ്‍സ് നേടിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നത്. തുടര്‍ന്ന് അക്ഷര്‍ പട്ടേലുമായുണ്ടായ ധാരണപ്പിശകില്‍ മുഹമ്മദ് സിറാജ് (0) റണ്ണൗട്ടായതോടെ ഇന്ത്യന്‍ ഇന്നിങ്‌സിന് അവസാനമായി. 12 റണ്‍സുമായി അക്ഷര്‍ പുറത്താകാതെ നിന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.