ഗുവാഹത്തി: ഇന്ത്യ - ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ നിര്‍ണായകമായ നാലാം മത്സരം ഇന്ന്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തില്‍ കൂടി വിജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം. നാലാം മത്സരത്തില്‍ വിജയിച്ച് പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്താനാകും കംഗാരുക്കളുടെ ശ്രമം. ഗുവാഹത്തിയില്‍ രാത്രി 7 മണിയ്ക്കാണ് മത്സരം ആരംഭിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുവാഹത്തിയില്‍ നടന്ന നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ സെഞ്ച്വറിയടിച്ച ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ പ്രകടനമാണ് ഓസീസിനെ പരമ്പര കൈവിടാതെ രക്ഷിച്ചത്. എന്നാല്‍, ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന സ്റ്റീവ് സ്മിത്തും ഗ്ലെന്‍ മാക്‌സ്വെല്ലും മൂന്നാം മത്സരത്തിന് ശേഷം നാട്ടിലേയ്ക്ക് മടങ്ങി. പകരം ട്രാവിസ് ഹെഡ് ടീമിലെത്തുകയും ചെയ്തിരുന്നു. 


ALSO READ: ഇന്ത്യൻ ടീമിന്റെ ദ്രാവിഡകാലം തുടുരം; ബിസിസിഐയുടെ ഓഫർ സ്വീകരിച്ച് രാഹുൽ ദ്രാവിഡ്


മറുഭാഗത്ത്, ദിവ്യ സിംഗുമായുള്ള വിവാഹത്തിന് ശേഷം  പേസര്‍ മുകേഷ് കുമാര്‍ നാലാം മത്സരത്തില്‍ ടീമില്‍ തിരിച്ചെത്തും. ലോകകപ്പില്‍ ഇന്ത്യയുടെ വിശ്വസ്തനായ മധ്യനിര താരമായിരുന്ന ശ്രേയസ് അയ്യരും ഇന്ന് ടീമില്‍ തിരിച്ചെത്തും. 5 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.


സാധ്യതാ ടീം


ഇന്ത്യ: യശസ്വി ജയ്സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ (WK), സൂര്യകുമാര്‍ യാദവ് (C), തിലക് വര്‍മ്മ, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹര്‍, ശ്രേയസ് അയ്യര്‍, ജിതേഷ് ശര്‍മ്മ, മുകേഷ് കുമാര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം ദുബെ


ഓസ്ട്രേലിയ: ട്രാവിസ് ഹെഡ്, മാത്യു ഷോര്‍ട്ട്, ആരോണ്‍ ഹാര്‍ഡി, ബെന്‍ മക്ഡെര്‍മോട്ട്, മാത്യു വേഡ് (W/C), ടിം ഡേവിഡ്, ക്രിസ് ഗ്രീന്‍, ബെന്‍ ദ്വാര്‍ഷുയിസ്, നഥാന്‍ എല്ലിസ്, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്, തന്‍വീര്‍ സംഗ, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, ജോഷ് ഫിലിപ്പ്



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.