വിശാഖപട്ടണം : ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യത്ത് പത്ത് വിക്കറ്റ് തോൽവി. ഇന്ത്യ ഉയർത്തിയ 118 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ 11 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടമാകാതെ കണ്ടെത്തുകയായിരുന്നു. ഓപ്പണർമാരായ മിച്ചൽ മാർഷിന്റെയും ട്രാവിസ് ഹെഡ്ഡിന്റെയും ഇന്നിങ്സാണ് ഓസ്ട്രേലിയയ്ക്ക് അധിവേഗ ജയം നേടി നൽകിയത്. ഇരുവരും അർധ സെഞ്ചുറികൾ നേടി. ജയത്തോടെ 1-1 നിലവിൽ ഓസീസ് ടീം പരമ്പരയിൽ സമനില പിടിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സന്ദർശകർക്കെതിരെ 117 റൺസിന് പുറത്താകുകയായിരുന്നു. 31 റൺസെടുത്ത വിരാട് കോലിയാണ് ഇന്ത്യൻ ബാറ്റിങ് നിരയിലെ ടോപ് സ്കോറർ. എട്ടാമനായി എത്തി അവസാനം പിടിച്ച് നിൽക്കാൻ ശ്രമിച്ച അക്സർ പട്ടേലിന്റെ പ്രകടനമാണ് ഇന്ത്യൻ സ്കോർ 100 കടക്കാൻ സഹായകമായത്. ഇന്ത്യൻ ഓൾ റൗണ്ടർ പുറത്താകാതെ 29 പന്തിൽ 29 റൺസെടുത്തു. അതേസമയം ഇന്ത്യയുടെ ട്വന്റി സ്പെഷ്യലിസ്റ്റ് സൂര്യകുമാർ യാദവ് തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾഡൻ ഡക്കിന് പുറത്തായി. സൂര്യകുമാറിന് പുറമെ മൂന്ന് ഇന്ത്യൻ ബാറ്റർമാരാണ് സ്കോർ ബോർഡിലേക്ക് സംഭാവനകൾ ഒന്നും നൽകാതെ ഡ്രെസ്സിങ് റൂമിലേക്ക് അതിവേഗം മടങ്ങിയത്.


ALSO READ : Sanju Samson: രണ്ട് കളികളിലും 'സ്കൈ' ഗോൾഡൻ ഡക്ക്; സഞ്ജുവിന് വേണ്ടി മുറവിളി കൂട്ടി ആരാധകർ


ഓസീസ് ടീമിനായി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മിച്ചൽ സ്റ്റാർക്കാണ് ഇന്ത്യൻ ഇന്നിങ്സിന് വിലങ്ങുതടിയായത്. ഇന്ത്യയുടെ നാല് മുന്നേറ്റ താരങ്ങളെ പുറത്താക്കി കൊണ്ടാണ് ഏകദിന കരിയറിലെ സ്റ്റാർക്കിന്റെ ഒമ്പതാം അഞ്ച് വിക്കറ്റ് നേട്ടം. ഏകദിനത്തിൽ ഏറ്റവും കുറഞ്ഞ മത്സരങ്ങൾ കൊണ്ട് ഒമ്പത് അഞ്ച് വിക്കറ്റ് നേട്ടങ്ങൾ സ്വന്തമാക്കുന്ന ആദ്യ താരമാണ് സ്റ്റാർക്ക്. വെറും 109 മത്സരങ്ങൾ കൊണ്ടാണ് ഓസീസ് പേസർ തന്റെ നേട്ടം സ്വന്തമാക്കുന്നത്. സ്റ്റാർക്കിനെ കൂടാതെ സീൻ അബോട്ടും നഥാൻ എലിസുമാണ് ഓസ്ട്രേലിയയ്ക്കായി ബാക്കി ഇന്ത്യൻ വിക്കറ്റുകൾ സ്വന്തമാക്കിയത്.


ജയത്തോടെ ഓസ്ട്രേലിയ പരമ്പരയിൽ 1-1ന് സമനിലയിൽ എത്തി. മാർച്ച് 22ന് ചെന്നൈയിൽ വെച്ച് പരമ്പരയിൽ നിർണായകവും അവസാന മത്സരവും നടക്കുന്നത്. മുംബൈ വാങ്കെഡെയിൽ വെച്ച് നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ കംഗാരുക്കളെ അഞ്ച് വിക്കറ്റിന് തോൽപിച്ചിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.