അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ന് ഇന്ത്യ - ഓസ്‌ട്രേലിയ പോരാട്ടം. മൂന്നാം ലോകകിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ആറാം കിരീടത്തില്‍ മുത്തമിട്ട് റെക്കോര്‍ഡ് ഇടുകയാണ് മഞ്ഞപ്പടയുടെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2 മണിയ്ക്കാണ് മത്സരം ആരംഭിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

രോഹിത് ശര്‍മ്മ നല്‍കുന്ന മികച്ച തുടക്കവും വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ ഫോമും ശ്രേയസ് അയ്യരും കെ.എല്‍ രാഹുലും ഉള്‍പ്പെടുന്ന മധ്യനിരയുടെ സ്ഥിരതയാര്‍ന്ന പ്രകടനവുമാണ് ബാറ്റിംഗില്‍ ഇന്ത്യയുടെ കരുത്ത്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ നയിക്കുന്ന പേസ് ആക്രമണം ലോകകപ്പില്‍ എല്ലാ ടീമുകള്‍ക്കും വെല്ലുവിളി ഉയര്‍ത്തിയിരുന്നു. രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും ഒരുക്കുന്ന സ്പിന്‍ കെണിയില്‍ വീഴാതിരിക്കാന്‍ ഓസീസ് ഇന്ന് എന്ത് തന്ത്രം പ്രയോഗിക്കുമെന്ന് കാത്തിരുന്ന കാണാം. 


ALSO READ: ഇന്ത്യന്‍ ടീമിലെ 'ഗെയിം ചേഞ്ചർ' ആണ് ഈ കളിക്കാരന്‍!! ഗൗതം ഗംഭീർ


മറുഭാഗത്ത്, ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍ തുടങ്ങിയ ബിഗ് മാച്ച് പ്ലെയേഴ്‌സാണ് ഓസ്‌ട്രേലിയന്‍ ടീമിലുള്ളത്. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ നേതൃത്വം നല്‍കുന്ന പേസ് ആക്രമണവും ശക്തം. ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ള ആദം സാംമ്പയിലാണ് ഓസീസ് പ്രതീക്ഷയര്‍പ്പിക്കുന്നത്. 


സാധ്യതാ ടീം


ഇന്ത്യ : രോഹിത് ശർമ (C), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (WK), ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.


ഓസ്‌ട്രേലിയ : ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്‌സ് കാരി (WK), ഗ്ലെൻ മാക്‌സ്‌വെൽ, പാറ്റ് കമ്മിൻസ് (C), മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, ആദം സാമ്പ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.