Biggest Game Changer: ഇന്ത്യന്‍ ടീമിലെ 'ഗെയിം ചേഞ്ചർ' ആണ് ഈ കളിക്കാരന്‍!! ഗൗതം ഗംഭീർ

Biggest Game Changer:  2023 ലോകകപ്പിലെ ഏറ്റവും വലിയ 'ഗെയിം ചേഞ്ചർ' ശ്രേയസ് അയ്യരാണെന്ന് ടീം ഇന്ത്യയുടെ മുൻ ഓപ്പണർ ഗൗതം ഗംഭീർ അഭിപ്രായപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 17, 2023, 07:33 PM IST
  • എങ്ങും ഇന്ത്യയുടെ വിജയം സംബന്ധിച്ച ചര്‍ച്ചകളാണ്. ഓസ്‌ട്രേലിയയെ എങ്ങിനെ തളയ്ക്കാം എന്നാണ് ചര്‍ച്ചകള്‍. ആ അവസരത്തില്‍ ഇന്ത്യയുടെ കരുത്തുറ്റ ടീമിനെ വിലയിരുത്തുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ.
Biggest Game Changer: ഇന്ത്യന്‍ ടീമിലെ 'ഗെയിം ചേഞ്ചർ' ആണ് ഈ കളിക്കാരന്‍!! ഗൗതം ഗംഭീർ

ICC World Cup 2023:  ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നവംബർ 19 ന് അഹമ്മദാബാദിലെ പ്രശസ്തമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. അജയ്യരായി ഫൈനലില്‍ എത്തിയ ഇന്ത്യ മൂന്നാം ലോകകപ്പ് ലക്ഷ്യമിടുമ്പോള്‍ ആറാം ലോകകപ്പ് കൊതിച്ചാണ് ഓസ്ട്രേലിയ കളത്തിലിറങ്ങുക.

Also Read:  Sun Transit on Chhath 2023: സൂര്യൻ ഭാഗ്യം വര്‍ഷിക്കും, ഈ 4 രാശിക്കാരുടെ മേല്‍ പണത്തിന്‍റെ പെരുമഴ!! 
 
എങ്ങും ഇന്ത്യയുടെ വിജയം സംബന്ധിച്ച ചര്‍ച്ചകളാണ്. ഓസ്‌ട്രേലിയയെ എങ്ങിനെ തളയ്ക്കാം എന്നാണ് ചര്‍ച്ചകള്‍. ആ അവസരത്തില്‍ ഇന്ത്യയുടെ കരുത്തുറ്റ ടീമിനെ വിലയിരുത്തുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. 

Also Read: Jupiter Transit 2023: 2024 ഈ രാശിക്കാര്‍ക്ക് നല്‍കും അടിപൊളി സമയം!! ലക്ഷ്മി ദേവി കൃപ വര്‍ഷിക്കും  
 
 ടീം ഇന്ത്യയുടെ ഒരു കളിക്കാരനെ കുറിച്ച് വലിയൊരു കാര്യം ഗംഭീർ എടുത്തു പറഞ്ഞു. ഈ കളിക്കാരന്‍ 2023 ലോകകപ്പിലെ ഏറ്റവും വലിയ 'ഗെയിം ചേഞ്ചർ' ആണെന്നും അവസാന മത്സരത്തിൽ ടീമിനായി നിര്‍ണ്ണായക പങ്ക് വഹിക്കാൻ കഴിയുമെന്നും ഗംഭീർ ചൂണ്ടിക്കാട്ടി. 

ആരാണ്  ഗൗതം ഗംഭീർ എടുത്തു പറയുന്ന ഏറ്റവും വലിയ 'ഗെയിം ചേഞ്ചർ' ആയ ആ കളിക്കാരന്‍? 

2023 ലോകകപ്പിലെ ഏറ്റവും വലിയ 'ഗെയിം ചേഞ്ചർ' ശ്രേയസ് അയ്യരാണെന്ന് ടീം ഇന്ത്യയുടെ മുൻ ഓപ്പണർ ഗൗതം ഗംഭീർ അഭിപ്രായപ്പെടുന്നു. "തന്‍റെ കണക്കുകൂട്ടലില്‍ ഈ ലോകകപ്പിലെ ഏറ്റവും വലിയ ഗെയിം ചേഞ്ചർ ആണ് ശ്രേയസ് അയ്യർ.  സെമി ഫൈനൽ പോലുള്ള വലിയ മത്സരത്തിൽ 70 പന്തിൽ സെഞ്ച്വറി നേടുന്നത് മികച്ച പ്രകടനമാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന മത്സരത്തിൽ മാക്‌സ്‌വെല്ലും സാമ്പയും പന്തെറിയുമ്പോൾ അയ്യര്‍ നിര്‍ണ്ണായക പങ്ക് വഹിക്കാൻ പോകുന്നു", ഗംഭീര്‍ പറഞ്ഞു.  

ന്യൂസിലൻഡിനെതിരായ സെമി ഫൈനലിൽ ഇന്ത്യയുടെ വിജയത്തിൽ അയ്യർ വളരെ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. നാലാം നമ്പറിൽ ബാറ്റ് ചെയ്ത അദ്ദേഹം കോഹ്‌ലിയ്ക്ക് ശക്തമായ പിന്തുണ നല്‍കുക മാത്രമല്ല അതിവേഗത്തിൽ റൺസ് നേടുകയും ചെയ്തു, അതിനാൽ റൺ റേറ്റിന്‍റെ കാര്യത്തിൽ കോഹ്‌ലിക്ക് വലിയ സമ്മർദ്ദമുണ്ടായിരുന്നില്ല. 70 പന്തിൽ 4 ഫോറും 8 സിക്സും സഹിതം 105 റൺസാണ് അയ്യർ നേടിയത്. ലോകകപ്പിലെ അദ്ദേഹത്തിന്‍റെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ, ടൂർണമെന്‍റിലെ അവസാന ലീഗ് മത്സരത്തിൽ നെതർലൻഡിനെതിരെ കന്നി ലോകകപ്പ് സെഞ്ച്വറി നേടിയ അദ്ദേഹം 128 റൺസിന്‍റെ വലിയ ഇന്നിംഗ്‌സ് കളിച്ചിരുന്നു. ഈ ഇന്നിംഗ്‌സിൽ 10 ഫോറും 5 സിക്‌സറും പറത്തി.

ടീമിന്‍റെ ടോപ് സ്‌കോററില്‍ ഒരാളാണ് അയ്യര്‍   

2023 ലോകകപ്പിൽ രോഹിത് ശർമ്മ (550), വിരാട് കോഹ്‌ലി (711) എന്നിവർക്ക് ശേഷം ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരമാണ് ശ്രേയസ് അയ്യർ. 10 മത്സരങ്ങളിൽ നിന്ന് 526 റൺസാണ് താരത്തിന്‍റെ പേരിലുള്ളത്. 2 സെഞ്ചുറികളും സ്വന്തം പേരില്‍ ഉണ്ട്. അതേസമയം ടൂർണമെന്‍റിലെ ടോപ് റൺ സ്‌കോറർമാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് അയ്യര്‍. 711 റൺസ് നേടിയ വിരാട് കോഹ്‌ലിയാണ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത്. ഇക്കാര്യത്തിൽ സച്ചിൻ ടെണ്ടുൽക്കറെയും കോഹ്ലി പിന്നിലാക്കി.

2003 ലെ ഓര്‍മ്മകള്‍ മനസില്‍ വച്ചാണ് ഇന്ത്യ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇറങ്ങുക.  2003 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് ഓസ്‌ട്രേലിയ ലോകകപ്പ് സ്വന്തമാക്കിയിരുന്നു. ആ ഒരു സാഹചര്യത്തില്‍ സ്വന്തം മണ്ണില്‍ ചരിത്രം സൃഷ്ടിച്ച് പകരം വീട്ടാനുള്ള അവസരമാണ് ഇന്ത്യക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അവസാനമായി 2011 ലാണ് ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയത്‌. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News