ചെന്നൈ: ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യയ്ക്ക് 200 റൺസ്‌ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറിൽ 199 റൺസിന് ഓൾ ഔട്ടായി. ഇന്ത്യയ്ക്ക് വേണ്ടി സ്പിന്നർമാരാണ് മികച്ച പ്രകടനം പുറത്തെടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓസ്ട്രേലിയയുടെ തുടക്കം തന്നെ തകർച്ചയോടെ ആയിരുന്നു. ഓപ്പണറായ മിച്ചൽ മാർഷിന്റെ വിക്കറ്റ് മൂന്നാം ഓവറിൽ തന്നെ ഓസീസിന് നഷ്ടമായി. പിന്നീട് ക്രീസിൽ ഒന്നിച്ച ഡേവിഡ് വാർണർ - സ്റ്റീവ് സ്മിത്ത് സഖ്യം ഓസീസ് ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയി. 17-ാം ഓവറിൽ 45 റൺസ്‌ നേടിയ വാർണർ പുറത്തായത്തോടെ ഇന്ത്യ പിടിമുറുക്കി. പിന്നീട് താളം നഷ്ടപ്പെട്ട സ്മിത്തിനെയാണ് ക്രീസിൽ കാണാനായത്. 


ALSO READ: 6 ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ അവസാന ലോകകപ്പാകാം ഇത്; ചിത്രങ്ങള്‍ കാണാം


രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും കുൽദീപ് യാദവും ഓസീസിനെ വട്ടം കറക്കി. കൂട്ടത്തിൽ ജഡേജയായിരുന്നു കൂടുതൽ അപകടകാരി. സ്മിത്ത് (46), ലാബുഷെയിൻ (27), അലക്സ്‌ ക്യാരി (0) എന്നിവരെ ജഡേജ മടക്കി അയച്ചു. വാലറ്റത്ത് 35 പന്തിൽ 28 റൺസ് നേടിയ മിച്ചൽ സ്റ്റാർക്കിന്റെ പ്രകടനമാണ് ഓസീസിന് പൊരുതാനുള്ള സ്കോ‍ർ സമ്മാനിച്ചത്. 


10 ഓവറിൽ 28 റൺസ്‌ വഴങ്ങിയ ജഡേജ 3 വിക്കറ്റുകൾ വീഴ്ത്തി. 10 ഓവറിൽ 42 റൺസ്‌ വഴങ്ങിയ കുൽദീപ് 2 വിക്കറ്റും 10 ഓവറിൽ 34 റൺസ്‌ വഴങ്ങിയ അശ്വിൻ 1 വിക്കറ്റും സ്വന്തമാക്കി. 2 വിക്കറ്റുമായി ജസ്‌പ്രീത് ബുംറയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.