Ind vs Eng: ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു; ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്
Ind vs Eng 3rd test day 3: സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന ബെന്‍ ഡുക്കറ്റ് 153 റണ്‍സ് നേടി പുറത്തായി.
രാജ്‌കോട്ട്: മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. മൂന്നാം ദിനം ഉച്ചയ്ക്ക് മുമ്പ് തന്നെ ഇംഗ്ലണ്ടിനെ ഇന്ത്യ ഓള്‍ ഔട്ടാക്കി. 2ന് 207 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുന:രാരംഭിച്ച ഇംഗ്ലണ്ടിന് 112 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ 8 വിക്കറ്റുകള്‍ നഷ്ടമായി.
സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന ബെന്‍ ഡുക്കറ്റ് 153 റണ്‍സ് നേടി പുറത്തായതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. 151 പന്തുകള്‍ നേരിട്ട ഡുക്കറ്റ് 23 ബൗണ്ടറികളും 2 സിക്‌സറുകളും പറത്തി. 9 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച ജോ റൂട്ട് 18 റണ്‍സ് നേടി പുറത്തായി. ജോണി ബെയര്‍സ്‌റ്റോയ്ക്ക് റണ്‍സ് ഒന്നും നേടാനായില്ല.
ALSO READ: ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ്; അഭിമാന നേട്ടം സ്വന്തമാക്കി രവിചന്ദ്രന്‍ അശ്വിന്‍
ബെന്‍ സ്‌റ്റോക്‌സിന് മാത്രമാണ് ഇന്ന് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. 89 പന്തുകള്‍ നേരിട്ട സ്റ്റോക്‌സ് 41 റണ്‍സ് നേടി. വാലറ്റത്തെ വേഗത്തില്‍ മടക്കി അയച്ച് രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. 21.1 ഓവറില്‍ 84 റണ്‍സ് വഴങ്ങിയ മുഹമ്മദ് സിറാജ് 4 വിക്കറ്റുകള്‍ സ്വന്തമാക്കി. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ 2 വിക്കറ്റ് വീതവും ജസ്പ്രീത് ബുംറ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിലാണ്. 19 റൺസ് നേടിയ നായകൻ രോഹിത് ശർമ്മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 11 റൺസുമായി യശസ്വി ജയ്സ്വാളും 4 റൺസുമായി ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ. നിലവിൽ ഇന്ത്യയ്ക്ക് 162 റൺസിന്റെ ലീഡായി.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.