IND vs ENG : R Ashwin ന്റെ മുന്നിൽ കറങ്ങി വീണ് English Team, ഇന്ത്യക്ക് 249 റൺസിന്റെ ലീഡ്
ഇംഗ്ലണ്ട് 134 റണസിന് പുറത്ത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 51ന് ഒന്ന് എന്ന നിലയിൽ
IND vs ENG : രണ്ടാം Chennai Test ൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 249 റൺസിന്റെ ലീഡ്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 329 റൺസ് പിന്തുടർന്ന് ഇംഗ്ലീഷ് ടീമിന് 134 റണസ് മാത്രമെ എടുക്കാൻ സാധിച്ചുള്ള. അദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലെ പോലെ രവിചന്ദ്രൻ അശ്വിന്റെ (R Ashwin) മുന്നിൽ പതറി പോകുകയായിരുന്നു ജോ റൂട്ടും കൂട്ടരും. അശ്വിൻ അഞ്ച് വിക്കറ്റ് നേടി. ഇതോടെ നാട്ടിലെ വിക്കറ്റ് നേട്ടത്തിൽ ഹർഭജൻ സിങിനെ പിന്തള്ളി അശ്വിൻ രണ്ടാം സ്ഥാനത്തെത്തി. രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 54 റൺസ് എടുത്ത് നിൽക്കവെയാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്. രോഹിത് ശർമയും ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ ഉള്ളത്. 14 റൺസെടുത്ത യുവതാരം ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
ഇന്ത്യയുടെ ആദ്യ ഇന്നിങ്സിന്റെ തുടർച്ചയോടെ രണ്ടാം ദിനം അരംഭിക്കുന്നത്. 300ന് ആറ് എന്ന നിലയിൽ ബാറ്റിങ് തുടർന്ന ഇന്ത്യ 29 റൺസെടുക്കുന്നതിനിടെ ബാക്കി നാല് വിക്കറ്റുകൾ നഷ്ടമായി പുറത്താകുകയായിരുന്നു. അതിനിടെ Rishabh Pant അർധ സെഞ്ചുറി നേടി പുറത്താകാതെ നിന്നു. പന്തിനെ കൂടാതെ ആദ്യ ദിനത്തിൽ രോഹിത് ശർമയുടെ സെഞ്ചുറിയും അജിങ്ക്യ രെഹാനെ നേടിയ 65 റൺസാണ് ഇന്ത്യയെ 329 റൺസിലേക്ക് നയിച്ചത്.
ALSO READ: IND vs ENG : വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി നൽകി Hitman Rohit Sharma
മറുപടി ബാറ്റിങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ പോലും പിടിച്ച് നിൽക്കാൻ ഇന്ത്യൻ ബോളർമാർ അവസരം നൽകിയില്ല, സ്കോർ ബോർഡ് തുറക്കുന്നതിന് മുമ്പ് തന്നെ ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് എടുത്ത് ഇഷാന്ത് ശർമയാണ് (Ishant Sharma) ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിടുന്നത്. റോറി ബേൺസിനെ ആദ്യ ഓവറിന്റെ മൂന്നാം പന്തിലാണ് ഇഷാന്ത് പുറത്താക്കിയത്. അശ്വനും അക്സർ പട്ടേലും ചേർന്ന് നടത്തിയ ആക്രമണത്തിൽ ഇംഗ്ലണ്ടിന്റെ മധ്യനിര തകർന്നടിയുകയായിരുന്നു. ആദ്യ മത്സരത്തിൽ ഇരട്ട സെഞ്ചുറി നേടി ഇംഗ്ലീഷ് ടീം നായകൻ റൂട്ടിനെ അക്സർ പട്ടേലാണ് പുറത്താക്കിയാണ് താരം ടെസ്റ്റ് കരിയറിലെ ആദ്യ വിക്കറ്റ് നേടുന്നത്. 42 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബെൻ ഫോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.
അഞ്ച് വിക്കറ്റ് നേടിയ അശ്വനെ കുടാതെ ഇഷാന്ത് ശർമയും അക്സർ പട്ടേലും രണ്ട് വിക്കറ്റുകൾ വീതം നേടി. മുഹമ്മദ് സിറാജിനാണ് (Mohammed Siraj) മറ്റൊരു വിക്കറ്റ്. അശ്വിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ താരം ഇന്ത്യ വേദിയായ രാജ്യന്തര ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമായി. ഹർഭജൻ പിന്തള്ളിയാണ് അശ്വിൻ രണ്ടാമതെത്തിയത്. മുൻ ഇന്ത്യൻ സ്പിന്നർ അനിൽ കുംബ്ലെയാണ് ഒന്നാമതുള്ളത്.
ALSO READ: Sreesanth കളിക്കാൻ ഇനിയും കാത്തിരിക്കണോ? BCCI പട്ടികയിൽ ഇടം നേടാതെ താരം, കാത്തിരിക്കാമെന്ന് മറുപടി
രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 54 റൺസെടുത്തു. 14 റൺസെടുത്ത് ഗില്ലിന്റെ (Shubhman Gill) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ജാക്ക് ലീച്ചാണ് ഗില്ലിന്റെ വിക്കറ്റ് ലഭിച്ചത്. രോഹിതും പൂജാരയുമാണ് ഇപ്പോൾ ക്രീസിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.