Rishabh Pant താമസിക്കാൻ പുതിയ വീട് അന്വേഷിക്കുന്നു, നല്ല സ്ഥലം തേടി താരത്തിന്റെ Social Media Post

വീട് അന്വേഷിച്ച് പന്ത്. വീട് വാങ്ങാൻ നല്ല സ്ഥലം ഏതാണ് അന്വേഷിച്ച പന്തിന്റെ Social Media Post

Written by - Zee Malayalam News Desk | Last Updated : Jan 28, 2021, 06:45 PM IST
  • വീട് അന്വേഷിച്ച് പന്ത്
  • വീട് വാങ്ങാൻ നല്ല സ്ഥലം ഏതാണ് അന്വേഷിച്ച പന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
  • പുതിയ വീട് വാങ്ങാൻ ഗുരുഗ്രാം നല്ല സ്ഥലമാണോ എന്ന് താരം
  • ഫെബ്രുവരി 5നാണ് താരം ഉൾപ്പെടുന്ന ഇന്ത്യൻ ടീം സന്ദർശകരാ ഇംഗ്ലണ്ടിനെതിരെ ചെന്നൈയിൽ ഇറങ്ങുന്നത്
Rishabh Pant താമസിക്കാൻ പുതിയ വീട് അന്വേഷിക്കുന്നു, നല്ല സ്ഥലം തേടി താരത്തിന്റെ Social Media Post

New Delhi: Border-Gavaskar Trophy യിൽ ഇന്ത്യയ്ക്ക് മികച്ച ജയം സ്വന്തമാക്കാൻ സഹായിച്ച Rishabh Pant ഇപ്പോൾ വീട് അന്വേഷിച്ച് നടക്കുകയാണ്. പുതിയ വീട് വാങ്ങാൻ നല്ല സ്ഥലം എവിടെയാണെന്ന് ആവശ്യപ്പെട്ട് താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. 23 കാരനായ പന്ത് ഓസീസ് പര്യടനത്തിന് ശേഷം നാട്ടിലെത്തിയപ്പോൾ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് പുതിയ  വീട് അന്വേഷിക്കുന്നത്.

ഓസ്ട്രേലിയയിൽ നിന്നെത്തിയതിനെ ശേഷം തന്റെ മാതാപിതാക്കൾ പുതിയ വീട് വാങ്ങാൻ ആവളശ്യപ്പെട്ടുയെന്നും, അതിനായി ​Gurgaon തെരഞ്ഞെടുക്കുന്നത് നല്ലതാണോ അതോ വേറെ ഏതെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ തന്നെ അറിയിക്കൂ എന്നാണ് താരം സോഷ്യൽ മീഡിയിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.

ALSO READ: Vijay Shankar വിവാഹിതനായി; ആശംസകൾ അറിയിച്ച് Sun Risers Hyderabad, കാണാം ചിത്രങ്ങൾ

സിഡ്നിയിൽ നേടിയ നിർണായകമായി 97 റൺസും, ബ്രസ്​ബെയ്നിലെ ​ഗാബായിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച താരം നേടിയ 89 റൺസുമാണ് ഇന്ത്യക്ക് ഓസ്ട്രേലിയക്കെതിരായുള്ള ടെസ്റ്റ് പരമ്പര സ്വന്തമാക്കാൻ സഹായിച്ചത്. ആ ജയത്തടെയാണ് ഇന്ത്യ 32 വർഷത്തിന് ​ഗാബായിൽ ടെസ്റ്റ് (Gabba Test) മത്സരം ജയിക്കാൻ സാധിച്ചതും. പരമ്പരയിക്കിടെ പരിക്കേറ്റങ്കിലും സാരമല്ലാത്തതിനാൽ താരം അടുത്ത ഇന്നിങ്സിൽ പാഡ് അണിഞ്ഞാണ് സിഡ്നിയിൽ ജയത്തിന് തുല്യമാകുന്ന സമനില നേടാൻ സഹായിച്ചത്.

ALSO READ: Gabba Test പ്രകടനം; Pant Test Wicket Keeper Rank പട്ടികയിൽ ഒന്നാമത്

ഓസ്ട്രേലിയയിലെ താരത്തിന്റെ ഫോം ഫെബ്രുവരിയിൽ 5ന് ആരംഭിക്കുന്ന ഇം​ഗ്ലണ്ടിനെതിരെയുള്ള (England) ടെസ്റ്റ് പരമ്പരയിലും തുടരുമെന്നാണ് ആരാധകർ കരുതുന്നത്. ചെന്നൈയിൽ വെച്ചാണ് ആദ്യ മത്സരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News