Chennai: India England ആദ്യ ടെസ്റ്റിൽ ഇന്ത്യയെ വലിയ ലീഡ് വഴങ്ങുന്നതിൽ നിന്ന് രക്ഷിച്ച് രവിചന്ദ്രൻ അശ്വിൻ (R Ashwin). ഇം​ഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് ലീഡായ 241നോടൊപ്പം രണ്ടാം ഇന്നിങ്സിൽ സന്ദർശകർക്ക് 178 റൺസും കൂടി മാത്രം ചേർക്കാനെ സാധിച്ചുള്ളൂ. ആറ് വിക്കറ്റ് നേടി ഇംഗ്ലണ്ടിനെ തകർത്ത് ആർ അശ്വിൻ. ഒമ്പത് വിക്കറ്റ് കൈയ്യിലിരിക്കെ ഇന്ത്യക്ക് ജയിക്കാൻ 381 റൺസും കൂടു വേണം. രണ്ടാം ഇന്നിങ്സിലും നിരാശ നൽകി രോഹിത് ശ‌‍ർമ്മ.


COMMERCIAL BREAK
SCROLL TO CONTINUE READING

നാലാം ദിനം മത്സരം അവസാനിക്കുമ്പോൾ ഓപ്പണറും യുവതാരവുമായ ശുഭ്മാൻ ​ഗില്ലും (Shubhman Gill) ചേതേശ്വർ പൂജാരെയുമാണ് ക്രീസിൽ ഉള്ളത്. ജാക്ക് ലീച്ചാണ് രോഹിത ശർമ്മയെ പുറത്താക്കിയത്. ആദ്യ ഇന്നിങ്സിലും രോഹിത് ഭേദപ്പെട്ട് സ്കോറും പോലും ചേർക്കാതെയാണ് പുറത്തായത്.


ALSO READ: ​IND Vs ENG മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ,ഇന്ത്യ ആറിന് 257,സെഞ്ചുറി ഇല്ലാതെ പന്ത് പുറത്ത്


ആദ്യ ഇന്നിങ്സിൽ റിഷഭ് പന്തും വാഷിങ്ടൺ സുന്ദറും (Washington Sundar) ചേർന്നാണ് ഇന്ത്യക്ക് അൽപമെങ്കിലും ഭേദമെന്ന് പറയാവുന്ന സ്കോറിലേക്ക് ഇന്നെത്തിച്ചത്. സെഞ്ചുറിക്ക് തൊട്ട് മുമ്പായി പന്തും പോയപ്പോൾ വാലറ്റക്കാരോടൊപ്പം ചേർന്ന് സുന്ദർ ഇന്ത്യൻ സ്കോർ 300 കടത്തുകയായിരുന്നു. 85 റൺസെടുത്ത് പുറത്താകാതെയാണ് വാഷ്ങ്ടൺ സുന്ദർ ഇന്ത്യയുടെ സ്കോർ 337ൽ എത്തിച്ചത്. 337 എടുത്ത ഇന്ത്യയെ ഫോളോഓൺ ചെയ്യിപ്പിക്കാതെ രണ്ടാം ഇന്നിങ്സിന് ഇറങ്ങുകയായിരുന്നു. 


എന്നാൽ സന്ദർശകരുടെ തീരുമാനം തെറ്റായി പോയി എന്നതിന്റെ ഉദ്ദാഹരണമായിരുന്നു. രണ്ടാം ഇന്നിങ്സിൽ നേരിട്ട ഇന്ത്യ ബോളിങ് ആക്രമണം. 241 റൺസ് ലീഡ് ഉണ്ടായിരുന്ന ഇം​ഗ്ലീഷ് ടീമിന് 178 റൺസ് മാത്രമാണ് രണ്ടാം ഇന്നിങ്സിൽ നേടാനായത്. ആദ്യ ഇന്നിങ്സിൽ വേരുറപ്പിച്ചിരുന്ന ഇം​ഗ്ലീഷ് താരങ്ങളെ വേരോടെ എടുത്ത് കളയുകയായിരുന്നു 6 വിക്കറ്റ് എടുത്ത അശ്വിനും ഇന്ത്യൻ ബോളിങ് സംഘവും. രണ്ടാം ഇന്നിങ്സിൽ ഇം​ഗ്ലണ്ടിന്റെ വിക്കറ്റ് നേട്ടത്തിന് തുടക്കമിട്ട അശ്വിൻ തന്നെയായിരുന്നു ഇം​ഗ്ലീഷ് ടീമിന്റെ അവസാന വിക്കറ്റും നേടിയത്. രണ്ടാം ഇന്നങ്സിന്റെ ആദ്യ പന്തിൽ തന്നെയായിരുന്ന അശ്വിൻ വിക്കറ്റ് നേടത്തിന് തുടക്കമിട്ടത്. അശ്വിനെ കൂടാതെ ഷബാസ് നദീം രണ്ട് വിക്കറ്റും ഇഷാന്ത് ശ‌‍ർമയും ജസ്പ്രിത് ബുമ്രയും (Jasprit Bumrah) ഓരോ വിക്കറ്റുകൾ വീതം നേടി.


ALSO READ: IND vs ENG First Test : ശ്രദ്ധയോടെ തുടങ്ങി ഇം​ഗ്ലണ്ട്, ഇടയിൽ പതറി


രണ്ടാം ഇന്നിങ്സ് പ്രകടനം മോശമായിരുന്നെങ്കിലും വലിയ ഒരു ലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ ഇം​ഗ്ലണ്ട് വച്ചിരിക്കുന്നതാണ് സന്ദർശകരുടെ ആശ്വാസം. എന്നാൽ ജയം നേടി മറുപടി നൽകാനൊരുങ്ങിയ ഇന്ത്യക്ക് ആദ്യം പിഴക്കുകയായിരുന്നു. ഇന്ത്യയുടെ ഇന്നിങ്സ് അഞ്ച് ഓവ‍ർ പിന്നിടുമ്പോൾ ലീച്ചിന്റെ ബോളിൽ പുറത്തായി രോഹിത് ശ‌ർമ്മ (Rohit Sharma) വീണ്ടും ഇന്ത്യൻ ആരാധകരെ നിരാശരാക്കി. ​ഗില്ലും പൂജാരയുമാണ് ഇപ്പോൾ ക്രിസീലുള്ളത്. അവസാന ദിനം ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 381 റൺസാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.