India vs England Edgbaston Test : ആദ്യ ഇന്നിങ്സിൽ ലീഡ് ഉണ്ടായിട്ടും എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തോൽവി. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യൻ സംഘത്തെ ഇംഗ്ലീഷ് ടീം തകർത്തത്. രണ്ടാം ഇന്നിങ്സിൽ മുൻ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടും വിക്കറ്റ് കീപ്പർ ബാറ്റർ ജോണി ബെയർസ്റ്റോയും നേടിയ സെഞ്ചുറിയാണ് ഇംഗ്ലീഷ് ടീമിനെ മത്സരത്തിലെ അവസാന ദിനത്തിലെ ആദ്യ സെക്ഷനിൽ തന്നെ ജയിക്കാൻ സാധിച്ചത്. ഇതോടെ പരമ്പര 2-2 എന്ന നിലയിൽ സമനിലയിലായി.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 259 എന്ന നിലയിലാണ് ഇംഗ്ലണ്ട് അവസാന ദിനം ബാറ്റിങ് ആരംഭിച്ചത്. റൂട്ടും ബെയർസ്റ്റോയും ചേർന്ന് ആദ്യ സെക്ഷനിൽ തന്നെ അനായാസം ഇംഗ്ലീഷ് ടീമിലെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. നേരത്തെ നാലാം ദിനത്തിൽ ഇംഗ്ലണ്ടിന്റെ ഓപ്പണിങ് കൂട്ടുകെട്ടായ അലക്സ് ലീസും സാക്ക് ക്രോവ്ലെയും ചേർന്നും മികച്ച അടിത്തറയാണ് ഇംഗ്ലീഷ് ടീമിന് നൽകിയത്. രണ്ടാം ഇന്നിങ്സ് ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രിത് ബുമ്ര രണ്ട് വിക്കറ്റെടുത്തെങ്കിലും നിർണായക ഇന്നിങ്സ് കാഴ്ചവെച്ച റൂട്ടിനെയും ബെയർസ്റ്റോയുടെ മുന്നിൽ ഇന്ത്യയുടെ ബോളർമാർ പതറി പോകുകയായിരുന്നു.


ALSO READ : ഒരു വർഷത്തിനിടെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി ബിസിസിഐ നിയമിച്ചത് 8 താരങ്ങളെ


മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യ ബാറ്റ് ചെയ്യുകയായിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന്റെയും ഓൾറൌണ്ടർ രവീന്ദ്ര ജഡേജയുടെയും സെഞ്ചുറിയുടെ മികവിൽ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 416 റൺസ് സ്വന്തമാക്കി. കൂടാതെ ഇന്ത്യൻ ബോളർമാർ തങ്ങളുടെ ആദ്യ ഊഴം മികവുറ്റതാക്കുകയും ചെയ്തു. ആദ്യ ഇന്നിങ്സിൽ നിർണായക സെഞ്ചുറി നേടിയ ജോണി ബെയർസ്റ്റോയാണ് ഇന്ത്യയുടെ ആദ്യ ഇന്നിങ്സിലെ ലീഡ് കുറയ്ക്കാൻ സഹായിച്ചത്. 


ആദ്യ ഇന്നിങ്സിലെ മുൻതൂക്കം ഇന്ത്യക്ക് രണ്ടാം ഇന്നിങ്സിൽ തുടരാനായില്ല. ആദ്യ ഇന്നിങ്സിലെ പോലെ മുന്നേറ്റ നിര തകർന്നടിഞ്ഞപ്പോൾ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വർ പൂജാരെയും പന്തും ചേർന്നാണ് ഇന്ത്യയുടെ ലീഡ് 377 വരെ ഉയർത്തിയത്. അതേസമയം രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് സമ്പൂർണ ആധിപത്യം സൃഷ്ടിക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ബോളിങ് പ്രകടനം ഇന്ത്യൻ താരങ്ങൾക്ക് അവസാന ദിനങ്ങൾ പ്രകടമാക്കാൻ സാധിച്ചില്ല.


ALSO READ : IND vs ENG 5th Test : 'എത്രനാൾ കാത്തിരിക്കണം?' കോലിക്കെതിരെ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ആരാധകർ


ട്വന്റി 20 ലോകകപ്പിന് മുമ്പായി നടന്ന ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര കോവിഡിനെ തുടർന്ന് അവസാന മത്സരം മാറ്റിവക്കുകയായിരുന്നു. ജോ റൂട്ട് പരമ്പരയിലെ മികച്ച താരം. ഇരു ഇന്നിങ്സിലായി സെഞ്ചുറി നേടിയ ജോണി ബെയർസ്റ്റോയാണ് മാൻ ഓഫ് ദി മാച്ച്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ ഇനി മൂന്ന് വീതം മത്സരങ്ങളുള്ള ട്വന്റി20 ഏകദിന പരമ്പരകളാണുള്ളത്. ജൂലൈ 7നാണ് ആദ്യ ടി20 മത്സരം.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.