IND vs ENG : ഞങ്ങൾക്കും അറിയാം ഇംഗ്ലണ്ടേ ബാസ്ബോൾ! അടിച്ചു തകർത്ത് ജയ്സ്വാളും സർഫറസ് ഖാനും; ഇന്ത്യക്ക് കുറ്റൻ ലീഡ്
IND vs Eng Rajkot Test Updates : പരമ്പരയിൽ യശ്വസ്വി ജയ്സ്വാൾ തന്റെ രണ്ടാമെത്തെ ഇരട്ട സെഞ്ചുറി സ്വന്തമാക്കി
India vs England 3rd Test Updates : രാജ്കോട്ട് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ഇന്ത്യ. ഇംഗ്ലണ്ടിന്റെ അതെ ബാറ്റിങ് ശൈലി തുടർന്ന് ഇന്ത്യൻ യുവതാരങ്ങളായ യശ്വസ്വി ജയ്സ്വാളും സർഫറാസ് ഖാനും ചേർന്നാണ് ആതിഥേയരായ ഇന്ത്യക്ക് കൂറ്റൻ ലീഡ് സമ്മാനിച്ചത്. പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ് സെഞ്ചുറി യശ്വസ്വി ജയ്സ്വാൾ അടിച്ചു കൂട്ടിയപ്പോൾ തന്റെ അരങ്ങേറ്റ മത്സരത്തിലെ രണ്ട് ഇന്നിങ്സിലും സർഫറാസ് ഖാൻ അർധ സെഞ്ചുറി സ്വന്തമാക്കി. ഇരുവരും ചേർന്ന് ഇംഗ്ലണ്ടിനെതിരെ 557 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 430ന് ഡിക്ലയർ ചെയ്യുകയായിരുന്നു.
ശുഭ്മാൻ ഗില്ലും നൈറ്റ് വാച്ച്മാനായി എത്തിയ കുൽദീപ് യാദവും ചേർന്നാണ് രാജ്കോട്ട് ടെസ്റ്റിന്റെ നാലാം ദിനത്തിന് തുടക്കമിട്ടത്. ശുഭ്മാൻ ഗിൽ പരമ്പരയിലെ രണ്ടാം സെഞ്ചുറിയിലേക്ക് നീങ്ങിയപ്പോൾ നിർഭാഗ്യമായി റൺഔട്ടിലൂടെ പുറത്താകേണ്ടി വന്നു. 91 റൺസെടുത്താണ് ഗില്ലിന് മടങ്ങേണ്ടി വന്നത്. തൊട്ടുപിന്നാലെ ഗില്ലിന് പിന്തുണ നൽകിയ കുൽദീപും മടങ്ങി. പിന്നീടാണ് ഇന്ത്യയുടെ ബാസ്ബോൾ ഇന്നിങ്സിന് തുടക്കമായത്.
മൂന്നാം ദിനത്തിൽ സെഞ്ചുറിക്ക് ശേഷം റിട്ടയർഡ് ഹർട്ടായി മടങ്ങിയ ഓപ്പണർ യുശ്വസ്വി ജയ്സ്വാളും അരങ്ങേറ്റക്കാരനുമായ സർഫറാസ് ഖാനും ചേർന്നാണ് ഇന്ത്യക്ക് കൂറ്റൻ ലീഡ് ഒരുക്കിയത്. ഇരുവരും ചേർന്ന് ഇംഗ്ലീഷ് ബോളർമാരെ അടിച്ചു കൂട്ടികയായിരുന്നു. തുടർന്ന് തുടർച്ചയായ ടെസ്റ്റ് ഇരട്ട സെഞ്ചുറിക്ക് ജയ്സ്വാൾ ജന്മം നൽകി. ഇത്തവണ അതിവേഗത്തിലാണ് ഇന്ത്യൻ ഇടംകൈയ്യൻ ഓപ്പണർ ഇരട്ട ശതകം തികച്ചത്. 231 പന്തിലാണ് ഇന്ത്യൻ ഇടംകൈയ്യൻ ഓപ്പണർ ഇരട്ട സെഞ്ചുറി നേടിയത്. ഇംഗ്ലണ്ടിനെതിരെ രണ്ട് തവണ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡു ജയ്സ്വാൾ സ്വന്തമാക്കി.
ALSO READ : IND vs ENG : ഇത് യശ്വസ്വിനീയം.... തുടർച്ചയായ രണ്ടാം ടെസ്റ്റിലും ജയ്സ്വാളിന് ഇരട്ട സെഞ്ചുറി
കൂടാതെ ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ പാകിസ്താൻ ഇതിഹാസം വസീം ആക്രത്തിന്റെ റെക്കോർഡിനൊപ്പം 22കാരനായ ഇന്ത്യൻ ഓപ്പണറുമെത്തി. 12 സിക്സറുകളാണ് ജയ്സ്വാൾ രണ്ടാം ഇന്നിങ്സിൽ പറത്തിയത്. ഇതിന് പുറമെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തുന്ന താരമെന്ന് റെക്കോർഡും ജയ്സ്വാൾ സ്വന്തമാക്കി. രോഹിത് ശർമയുടെ 17 സിക്സറുകൾ എന്ന റെക്കോർഡാണ് ഇന്ത്യൻ ഇടം കൈയ്യൻ ബാറ്റർ മറികടന്നത്. വിശാഖപട്ടണത്ത് ഏഴ് സിക്സറുകളാണ് ജയ്സ്വാളിന്റെ ബാറ്റിൽ നിന്നും പിറന്നത്. രാജ്കോട്ടിൽ ഉയർന്നത് 12 സിക്സറുകളും. ആകെ 21 സിക്റുകൾ ഇതുവരെ ജയ്സ്വാൾ ഉയർത്തി കഴിഞ്ഞു.
അരങ്ങേറ്റ മത്സരത്തിലെ രണ്ട് ഇന്നിങ്സിലും അർധ സെഞ്ചുറി നേടിയ സർഫറാസ് ഖാനും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അർധസെഞ്ചുറി നേടുന്നതിനൊപ്പം തന്റെ സഹതാരത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ 25കാരനായ താരം വലിയ പിന്തുണയാണ് നൽകിയത്. ആദ്യ ഇന്നിങ്സിൽ 62 റൺസെടുത്താണ് ഖാൻ റൺഔട്ടിലൂടെ പുറത്തായത്.
അതേസമയം കൂറ്റൻ വിജയലക്ഷ്യമായി ഇറങ്ങിയ ഇംഗ്ലണ്ട് ഇന്ത്യൻ ബോളിങ് ആക്രമണത്തിന് മുന്നിൽ തകർന്നടിഞ്ഞിരിക്കുകയാണ്. ഇന്ന് നാലാം ദിനം തന്നെ രാജ്കോട്ട് ടെസ്റ്റ് പൂർത്തിയാകുമെന്നുള്ള പ്രതീതിയാണ് നിലവിലുള്ള സ്കോർ ബോർഡ് നൽകുന്നത്. രണ്ടാം ഇന്നിങ്സിൽ 50 റൺസെടുത്ത ഇംഗ്ലീഷ് ടീമിന്റെ ഏഴ് ബാറ്റർമാരും പുറത്തായി. രവീന്ദ്ര ജഡജേ മൂന്നും കുൽദീപ് യാദവ് രണ്ടും ജസ്പ്രിത് ബുമ്ര ഒന്നും എന്നിങ്ങിനെയാണ് വിക്കറ്റുകൾ നേടിയത്. അടിയന്തരമായ ടീമിൽ നിന്നും വിട്ടുമാറി നിന്ന ആർ അശ്വിൻ വീണ്ടും ടീമിനൊപ്പം ചേരുകയും ചെയ്തു. രണ്ട് മത്സരങ്ങൾ പൂർത്തിയായ പരമ്പര നിലവിൽ 1-1ന് സമനിലയിലാണ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
.