IND vs ENG : ഇത് യശ്വസ്വിനീയം.... തുടർച്ചയായ രണ്ടാം ടെസ്റ്റിലും ജയ്സ്വാളിന് ഇരട്ട സെഞ്ചുറി

Yashasvi Jaiswal Double Century IND vs ENG Rajkot Test : ഇരട്ട സെഞ്ചുറിക്ക് പുറമെ ടെസ്റ്റ് മത്സരത്തിലെ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തുന്ന താരമെന്ന റെക്കോർഡും യശ്വസ്വി ജയ്സ്വാൾ സ്വന്തമാക്കി

Written by - Jenish Thomas | Last Updated : Feb 18, 2024, 03:02 PM IST
  • ഈ പരമ്പരയിലെ രണ്ടാമത്തെ ഇരട്ട സെഞ്ചുറി നേട്ടം
  • ഇന്ത്യക്കായി ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരം
  • ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സർ പറത്തുന്ന താരമെന്ന് റെക്കോർഡും യശ്വസ്വി ജയ്സ്വാൾ സ്വന്തമാക്കി
IND vs ENG : ഇത് യശ്വസ്വിനീയം.... തുടർച്ചയായ രണ്ടാം ടെസ്റ്റിലും ജയ്സ്വാളിന് ഇരട്ട സെഞ്ചുറി

IND vs ENG Rajkot Test Updates : ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇരട്ട സെഞ്ചുറി നേടി ഇന്ത്യൻ ഓപ്പണർ യശ്വസ്വി ജയ്സ്വാൾ. വിശാഖപട്ടണം ടെസ്റ്റിൽ തന്റെ കന്നി ഇരട്ട സെഞ്ചുറി നേടിയ താരം രാജ്കോട്ടിൽ പുരോഗമിക്കുന്ന മൂന്നാം ടെസ്റ്റിലും ആ നേട്ടം തുടർന്നു. 231 പന്തിലാണ് ഇന്ത്യൻ ഇടംകൈയ്യൻ ഓപ്പണർ ഇരട്ട സെഞ്ചുറി നേടിയത്. ഇംഗ്ലണ്ടിനെതിരെ രണ്ട് തവണ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡു ജയ്സ്വാൾ സ്വന്തമാക്കി. ജയ്സ്വാളിന്റെ ഇരട്ട സെഞ്ചുറിയുടെ മികവിൽ ഇന്ത്യ ആതിഥേയർക്കെതിരെ 556 റൺസിന് ലീഡാണ് ഉയർത്തിയിരിക്കുന്നത്.

സിക്സറടിച്ചും റെക്കോർഡ്

പത്ത് സിക്സും 14 ഫോറുകളുടെ അകമ്പടിയോടെ ജയ്സ്വാളിന്റെ ഇരട്ട സെഞ്ചുറി നേട്ടം. ഇന്നിങ്സിൽ 214 റൺസ് നേടിയ താരം ആകെ പറത്തിയത് 12 സിക്സറുകളാണ്. ഇത് ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ വസീം അക്രത്തിന്റെ റെക്കോർഡിനൊപ്പമെത്തി. 1996ൽ സിംബാബ്വെയ്ക്കെതിരെ അക്രം പറത്തിയ 12 സിക്സറുകൾ എന്ന റെക്കോർഡിനൊപ്പമാണ് ജയ്സ്വാൾ എത്തിച്ചേർന്നത്. 

ഇംഗ്ലണ്ടിന്റെ വെറ്ററൻ ബോളർ ജെയ്മി ആൻഡേഴ്സണിന്റെ ഒരോവറിൽ തുടർച്ചയായി മൂന്ന് സിക്സറുകളാണ് 22കാരനായ ഇന്ത്യൻ ഇടം കൈയ്യൻ ബാറ്റഞ പറത്തിയത്. ഇരട്ട സെഞ്ചുറി നേടിയതിന് ശേഷം ജോ റൂട്ടിന്റെ രണ്ട് പന്തുകൾ തുടർച്ചയായി ജയ്സ്വാൾ പവലിയനിലേക്ക് പറത്തിയാണ് പാകിസ്താൻ ഇതിഹാസ താരത്തിന്റെ റെക്കോർഡിനൊപ്പമെത്തിയത്.

ALSO READ : BCCI : രഞ്ജി കളിച്ചില്ലെങ്കിൽ ഐപിഎല്ലും കളിക്കില്ല; കടുപ്പിച്ച് ബിസിസിഐ

ഒരു ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തുന്ന താരമെന്ന് റെക്കോർഡും ജയ്സ്വാൾ സ്വന്തമാക്കി. രോഹിത് ശർമയുടെ 17 സിക്സറുകൾ എന്ന റെക്കോർഡാണ് ഇന്ത്യൻ ഇടം കൈയ്യൻ ബാറ്റർ മറികടന്നത്. വിശാഖപട്ടണത്ത് ഏഴ് സിക്സറുകളാണ് ജയ്സ്വാളിന്റെ ബാറ്റിൽ നിന്നും പിറന്നത്. രാജ്കോട്ടിൽ ഉയർന്നത് 12 സിക്സറുകളും. ആകെ 21 സിക്റുകൾ ഇതുവരെ ജയ്സ്വാൾ ഉയർത്തി കഴിഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 22കാരനായ യശ്വസി ജയ്സ്വാൾ. ഈ പട്ടികയിൽ ആദ്യമുള്ളത് ഇതിഹാസ താരം സുനിൽ ഗവാസ്കറാണ്. 21 വയസും 277 ദിവസും പ്രായമുള്ളപ്പോഴാണ് സുനിൽ ഗവാസ്കർ തന്റെ ആദ്യ ഇരട്ട സെഞ്ചുറി നേടുന്നത്. 

ഇന്നലെ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ റിട്ടയർഡ് ഹർട്ടായി പോയ താരം ഇന്ന് ബാറ്റിങ്ങിനായി തിരിച്ചെത്തുകയായിരുന്നു. തുടർന്ന് അഞ്ചാം വിക്കറ്റിൽ അരങ്ങേറ്റക്കാരനായ സർഫറാസ് ഖാനൊപ്പം ബാറ്റ് വീശിയാണ് ജയ്സ്വാൾ തന്റെ ഇരട്ട സെഞ്ചുറി നേടുന്നത്. ഇരുവരും ചേർന്ന് ഇന്ത്യക്ക് 556 റൺസിന്റെ കുറ്റൻ ലീഡ് സമ്മാനിക്കുകകയും ചെയ്തു. തുടർന്ന് ഇന്ത്യ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News