India vs England Test Series : ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യൻ താരം വിരാട് കോലി പിന്മാറി. സ്വകാര്യമായ ആവശ്യത്തെ തുടർന്നാണ് വിരാട് കോലി ഹൈദരാബാദ്, വിശാഖപട്ടണം എന്നിവടങ്ങളിൽ വെച്ച് നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ നിന്നും പിന്മാറിയത്. അതേസമയം കോലി സ്വകാര്യപരമായ കാരണം എന്താണെന്ന് തേടി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് പുരോഗമിക്കുന്നത്. ജനുവരി 25-ാം തീയതിയാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുക.


COMMERCIAL BREAK
SCROLL TO CONTINUE READING

കോലി ഇക്കാര്യം ക്യാപ്റ്റൻ രോഹിത് ശർമയെയും ടീം മാനേജ്മെന്റിനെയും ധരിപ്പിച്ചു. രാജ്യത്തിന് തന്നെയാണ് താരം ആദ്യം മുൻഗണന നൽകുന്നത്. എന്നാൽ ഒഴിവാക്കാൻ സാധിക്കാത്ത സ്വകാര്യ ആവശ്യമായതിനാലാണ് താരം ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും വിട്ട് നിൽക്കുന്നതെന്ന് ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു. കൂടാതെ ബിസിസിഐ താരത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു.


അതേസമയം ഈ സമയം മാധ്യമങ്ങളും ആരാധകരും വിരാട് കോലിയുടെ സ്വകാര്യമായ വിഷയത്തെ കുറിച്ച് അഭ്യൂഹങ്ങൾ സൃഷ്ടിക്കരുതെന്നും ബിസിസിഐ കുറിപ്പിൽ പറഞ്ഞു. എന്നാൽ താരത്തിന്റെ പത്നിയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ വീണ്ടും ഗർഭം ധരിച്ചുയെന്നും താരദമ്പതികളിൽ രണ്ടാമത്തെ കുട്ടിക്കായി കാത്തിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച.


ALSO READ : IPL 2024 : റിഷഭ് പന്ത് ഫിറ്റ് ആകാൻ ഇനിയും കാത്തിരിക്കണം; ഐപിഎല്ലിൽ താരം ഉണ്ടാകില്ലെന്ന് റിപ്പോർട്ട്


എന്നാൽ ഇത് സംബന്ധിച്ച് കോലിയെ അനുഷ്കയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയുടെ ആദ്യ മത്സരത്തിൽ കോലി സമാനമായി സ്വാകാര്യമായ ആവശ്യത്തെ തുടർന്ന് കുടുംബത്തിനൊപ്പം ചേർന്നിരുന്നു. എന്നാൽ അത് മകൾ വാമികയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് കോലി മത്സരത്തിൽ പങ്കെടുക്കാതിരുന്നത്. ഈ കഴിഞ്ഞ ജനുവരിയിൽ വാമികയ്ക്ക് മൂന്ന് വയസ് തികഞ്ഞു,


അതേസമയം അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെയുള്ളത്. ഹൈദരാബാദിലും, വിശാഖപട്ടണത്തും നടക്കുന്ന ആദ്യ രണ്ട് മത്സരങ്ങൾക്ക് ശേഷം രാജ്കോട്ട്, റാഞ്ചി, ധർമശ്ശാല എന്നിവടങ്ങിൽ വെച്ചാണ് പരമ്പര സംഘടിപ്പിക്കുന്നത്. ജനുവരി 25 വ്യാഴാഴ്ചയാണ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുക. മാർച്ച് 11നാണ് പരമ്പരയ്ക്ക് അവസാനമാകുക. തുടർന്ന് ഐപിഎല്ലിന് തുടക്കമാകും.


ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്വക്വാഡുകൾ


ഇന്ത്യ- രോഹിത് ശർമ, ശ്രെയസ് അയ്യർ, ശുഭ്മാൻ ഗിൽ. വിരാട് കോലി (ആദ്യ രണ്ട് മത്സരങ്ങളിൽ ഇല്ല), യശ്വസ്വി ജയ്സ്വാൾ, അക്സർ പട്ടേൽ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ധ്രൂവ് ജുരെൽ, കെ.എൽ രാഹുൽ, കെ.എസ് ഭരത്,  അവേശ് ഖാൻ, ജസ്പ്രിത് ബുമ്ര, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ


ഇംഗ്ലണ്ട് - ബെൻ ഡക്കെറ്റ്, ഡാൻ ലോറെൻസ്, ജോ റൂട്ട്, ഒലി പോപ്പ്, സാക്ക് ക്രോവ്ലെ, ബെൻ സ്റ്റോക്സ്, രെഹാൻ അഹമ്മെദ്, ബെൻ ഫോക്സ്, ജോണി ബെയർസ്റ്റോ, ഗസ് അറ്റ്കിൻസൺ, ജാക്ക് ലീച്ച്, ജെയിംസ് ആൻഡേഴ്സൺ, മാർക്ക് വുഡ്, ഒലി റോബിൻസൺ, ഷൊയ്ബ് ബഷീർ, ടോം ഹാർട്ട്ലി



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.