IPL 2024 : റിഷഭ് പന്ത് ഫിറ്റ് ആകാൻ ഇനിയും കാത്തിരിക്കണം; ഐപിഎല്ലിൽ താരം ഉണ്ടാകില്ലെന്ന് റിപ്പോർട്ട്

Rishabh Pant IPL 2024 : അടുത്തിടെ റിഷഭ് പന്ത് നെറ്റ്സിൽ പരിശീലനത്തിന് ഇറങ്ങിയപ്പോൾ ഐപിഎൽ 2023 സീസണിൽ താരം ഡൽഹി ക്യാപിറ്റൽസിനെ നയിക്കുമെന്ന് പ്രതീക്ഷ ആരാധകരിൽ സൃഷ്ടിച്ചിരുന്നു  

Written by - Jenish Thomas | Last Updated : Jan 22, 2024, 03:40 PM IST
  • 2022ലാണ് താരത്തിന് അപകടം സംഭവിക്കുന്നത്
  • ഈ കഴിഞ്ഞ താരലേലത്തിൽ താരം ഡൽഹി ക്യാപ്റ്റൽസിനൊപ്പം ഉണ്ടായിരുന്നു
  • കായികക്ഷമതയാണ് പന്ത് ഇനി വീണ്ടെടുക്കേണ്ടത്
IPL 2024 : റിഷഭ് പന്ത് ഫിറ്റ് ആകാൻ ഇനിയും കാത്തിരിക്കണം; ഐപിഎല്ലിൽ താരം ഉണ്ടാകില്ലെന്ന് റിപ്പോർട്ട്

Rishabh Pant Fitness Update : ഈ കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ ഡൽഹി ക്യാപ്റ്റൻസിനൊപ്പം ദുബായിൽ റിഷഭ് പന്തും പങ്കെടുത്തപ്പോൾ താരം ആരോഗ്യം വീണ്ടെടുത്ത് ക്രിക്കറ്റിൽ സജീവമാകുന്നുയെന്ന പ്രതീക്ഷയായിരുന്നു ആരാധകരിൽ ഉണ്ടായത്. അതിന് പിന്നാലെ വിക്കറ്റ് കീപ്പർ താരം നെറ്റ്സിൽ പരിശീലനം ആരംഭിച്ചതോടെ പന്ത് ഇത്തവണ ഐപിഎൽ ഡിസിയെ നയിക്കുമെന്ന് ആരാധകർ ഉറപ്പിക്കുകയും ചെയ്തു. എന്നാൽ അപകടത്തിൽ നിന്നുമുണ്ടായ പരിക്കിൽ നിന്നും മുക്തനായ താരത്തിന്റെ കായികക്ഷമത ഒരു മത്സരത്തിന് വേണ്ടി സജ്ജമായോ എന്ന് ഇനിയും അറിയേണ്ടിരിക്കുന്നു.

ഈ ചോദ്യം ഡിസി ക്യാമ്പിലും ഡൽഹി ആരാധകരുടെ ഉള്ളിൽ നിലനിൽക്കുന്നുണ്ട്. ബിസിസിഐക്കും താരത്തിന്റെ ഫിറ്റ്നെസ് സംബന്ധിച്ച് ആശങ്ക നിലനിൽക്കുകയാണ്. ഇൻസൈഡ് സ്പോർട്ട് എന്ന കായിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബിസിസിഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പന്തിന്റെ കായികക്ഷമതയെ കുറിച്ചുള്ള ആശങ്ക പങ്കുവെക്കുകയും ചെയ്തു. വിക്കറ്റ് കീപ്പർ താരം അപകടത്തിന് ശേഷം ഇതുവരെ തീവ്രമായ വർക്ക്ഔട്ടിലേക്ക് പ്രവേശിച്ചിട്ടില്ല. കാരണം താരത്തിനേറ്റ പരിക്ക് ആ വിധത്തിലാണ്.

"റിഷഭ് നന്നായി തന്നെയാണ് ഇരിക്കുന്നത്. എന്നാൽ താരത്തിന്റെ തിരിച്ചുവരവിനുള്ള സമയപരിധി നിശ്ചയിക്കാനുള്ള സമയം ഇതുവരെ ആയിട്ടില്ല. പന്തിന് തന്റെ കായികക്ഷമതയുടെ വിവിധ ഘടകങ്ങൾ മനസ്സിലാക്കി ഐപിഎല്ലേക്ക് തിരികെ വരാൻ സാധിക്കും. എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ടത് താരത്തിനേറ്റ പരിക്കിനെ തുടർന്ന് പന്ത് ഇതുവരെ അതിതീവ്രമായ പരിശീലനങ്ങൾക്ക് വിധേയമായിട്ടില്ല. താരം ഉടൻ തന്നെ മടങ്ങിവരുമെന്നാണ് പ്രതീക്ഷിക്കുന്നത് പക്ഷെ എന്ന് എന്നുള്ള തീയതിയിൽ ഉറപ്പില്ല" മുതിർന്ന ബിസിസിഐ ഉദ്യോസ്ഥൻ ഇൻസൈഡ് സ്പോർട്ടിനോട് പറഞ്ഞു.

ALSO READ : Rohit Sharma: ഹിറ്റ്മാന്‍ ഈസ് ബാക്ക്; ടി20 റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് രോഹിത് ശര്‍മ്മ

പന്തിന് കേവലം ഒരു ബാറ്ററായി കളിക്കാൻ സാധിക്കില്ലയെന്നുള്ള അഭ്യുഹങ്ങൾ നിലനിൽക്കുന്നുണ്ട്, അതിൽ എത്രത്തോളം സത്യമുണ്ടെന്ന് അറിയാൻ സാധിക്കുന്നതല്ല. എന്നാൽ വിക്കറ്റ് കീപ്പർ താരം എന്ന് മടങ്ങിവരുമെന്ന് കൃത്യമായ ഒരു കണക്ക് വ്യക്തമാക്കാനും സാധിക്കില്ലയെന്നും ബിസിസിഐ ഉദ്യോഗസ്ഥൻ അറിയിച്ചു.

ഇനി അഥവ താരത്തിന് പൂർണമായി കായികക്ഷമത വീണ്ടെടുക്കാതെ ഐപിഎല്ലിലേക്ക് തിരികെ വരേണ്ടി വരുമോ? കായികക്ഷമത ഇല്ലാതെ ഡൽഹിയെ താരം നയിക്കേണ്ടി വരുമോ എന്നുള്ള ചോദ്യങ്ങളാണ് നിലവിൽ നിലനിൽക്കുന്നത്. താരം ഐപിഎല്ലിലും ക്രിക്കറ്റിലേക്കും എപ്പോൾ തിരിച്ചു വരുമെന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

ഐപിഎൽ 2024നുള്ള ഡൽഹി ക്യാപിറ്റൽസിന്റെ സ്ക്വാഡ് : റിഷഭ് പന്ത്, പ്രവീൺ ദുബെ, ഡേവിഡ് വാർണർ, വിക്കി ഒസ്തവാൾ, പൃഥ്വി ഷാ, ആൻറിച്ച് നോർക്കിയ അഭിഷേക് പോറൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ലുങ്കി എൻഗിഡി, ലളിത് യാദവ്, ഖലീൽ അഹമ്മദ്, മിച്ചൽ ശർമ്മ, ഇഷാന്ത് ശർമ, , മുകേഷ് കുമാർ, ഹാരി ബ്രൂക്ക്, ട്രിസ്റ്റൻ സ്റ്റബ്സ് , റിക്കി ഭുയി, കുമാർ കുഷാഗ്ര, റാസിഖ് ദാർ, ജെയ് റിച്ചാർഡ്സൺ, സുമിത് കുമാർ, ഷായ് ഹോപ്പ്, സ്വസ്തിക ഛിക്കര

2022 ഡിസംബർ 30നായിരുന്ന റിഷഭ് പന്തിന് കാറപകടത്തിൽ പരിക്കേൽക്കുന്നത്. ഡൽഹി-ഡെറാഡൂൺ ദേശീയപാതയിൽ ഒരു ഡിവൈഡറിൽ കാർ ഇടിച്ചാണ് പന്ത് അപകടത്തിൽ പെടുന്നത്. അപരടത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ താരത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നട്ടെല്ലിന് ഉൾപ്പെടെ പന്തിന്റെ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ പരിക്കേൽക്കുകയും ചെയ്തു. ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയിലെ ആദ്യഘട്ട ചികിത്സയ്ക്ക് ശേഷം വിദഗ്ധ പരിചരണത്തിനായി പന്തിന് മുംബൈയിലേക്ക് മാറ്റിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News