SA vs IND 1st Test : സെഞ്ചൂറിയൻ ടെസ്റ്റിൽ കെ.എൽ രാഹുലിന്റെ അർധ സെഞ്ചുറിയിലൂടെ വൻ തകർച്ചയിൽ നിന്നും കരകയറി ഇന്ത്യ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 208 എന്ന നിലയിലാണ്. 70 റൺസെടുത്ത കെ.എൽ രാഹുലും മുഹമ്മദ് സിറാജുമാണ് ക്രീസിലുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കായി കഗീസോ രബാഡ അഞ്ച് വിക്കറ്റ് നേടുകയും ചെയ്തു. മഴയെ തുടർന്ന് മത്സരത്തിന്റെ ടോസ് വൈകിയാണ് ഇട്ടത്. കൂടാതെ മോശം വെളിച്ചത്തെ തുടർന്ന് ആദ്യ ദിനത്തെ കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. രണ്ട് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയിക്കുകയായിരുന്നു. ഇന്ത്യക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ടോണി സോർസിയും നന്ദ്രെ ബർഗറും ദക്ഷിണാഫ്രിക്കയ്ക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു. ക്യാപ്റ്റൻ രോഹിത് ശർമയെ പുറത്താക്കി കൊണ്ടായിരുന്നു റബാഡയുടെ വിക്കറ്റ് നേട്ടം. പരിക്ക് ഭേദമായി എത്തിയ ആഫ്രിക്കൻ താരം കാഴ്ചവെച്ച് ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ഇന്ന് സെഞ്ചൂറിലേത്.


ALSO READ : KC Cariappa : മുൻ കാമുകി തന്റെ കരിയർ നശിപ്പിക്കും; പോലീസിൽ പരാതി നൽകി രാജസ്ഥാൻ റോയൽസ് മുൻ താരം


രോഹിത്തിനെ പിന്നാലെ യുവതാരങ്ങളായി യശ്വസ്വി ജയ്സ്വാളിനെയും ശുഭ്മാൻ ഗില്ലിനെയും പുതുമുഖം ബർഗർ വേഗത്തിൽ തന്നെ ഡ്രെസ്സിങ് റൂമിലേക്ക് തിരികെ അയിച്ചു. ശേഷം നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ വിരാട് കോലിയും ശ്രെയസ് അയ്യരും ചേർന്ന് ഇന്ത്യയെ വലിയ തകർച്ചയിൽ നിന്നും കരകയറ്റി. ഉച്ചയ്ക്ക് ലഞ്ചിന് പിരിഞ്ഞതിന് ശേഷം വീണ്ടും ഇന്ത്യയുടെ ഇന്നിങ്സ് തകർച്ചയിലേക്ക് വീഴുകയായിരുന്നു. അയ്യർക്ക് പിന്നാലെ കോലിയെയും പുറത്താക്കി റബാഡ ഇന്ത്യക്ക് സമ്മർദ്ദം ചെലുത്തി.


ശേഷമെത്തിയ  രാഹുൽ വാലറ്റതാരങ്ങളോടൊപ്പം ചേർന്നാണ് ആ സമ്മർദ്ദത്തിൽ നിന്നും ഇന്ത്യൻ ഇന്നിങ്സിനെ കരകയറ്റിയത്. 24 ഷാർദുൽ താക്കൂർ രാഹുലിന് മികച്ച പിന്തുണ നൽകി. 105 പന്തിൽ പത്ത് ഫോറും രണ്ട് സിക്സറുകളുമായി 70 റൺസെടുത്തിൽ ക്രീസിൽ തുടരുകയാണ് രാഹുൽ. താക്കൂറിനെയും കൂടി പുറത്താക്കിയതോടെ റബാഡ തന്റെ ടെസ്റ്റ് കരിയറിലെ 14-ാം അഞ്ചാം വിക്കറ്റ് നേട്ടമാണ് സ്വന്തമാക്കിയത്. റബാഡയ്ക്ക് പുറമെ ബർഗർ രണ്ടും മാർക്കോ ജാൻസെൻ ഒന്നും വീതം വിക്കറ്റുകൾ വീഴ്ത്തി.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.