ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരം ഇന്ന്. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ മഴ നിയമത്തിന്റെ പിന്‍ബലത്തില്‍ ആതിഥേയരായ പ്രോട്ടീസ് വിജയിച്ചു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഉറപ്പിക്കാനുറച്ച് ദക്ഷിണാഫ്രിക്കയും ഒപ്പമെത്താന്‍ ഇന്ത്യയും ഇറങ്ങുമ്പോള്‍ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്. ജൊഹന്നാസ്ബര്‍ഗില്‍ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മത്സരം ആരംഭിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടാം മത്സരത്തില്‍ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും റിതുരാജ് ഗെയ്ക്വാദും റണ്‍സൊന്നും നേടാതെ പുറത്തായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. സൂര്യകുമാര്‍ യാദവും റിങ്കു സിംഗും ഫോമിലേയ്ക്ക് ഉയര്‍ന്നതാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ജിതേഷ് ശര്‍മ്മയ്ക്ക് പകരം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍ ടീമില്‍ തിരിച്ചെത്താനാണ് സാധ്യത. 


ALSO READ: 31.4 കോടി രൂപ പോക്കറ്റില്‍!! എം‌എസ് ധോണിയുടെ CSK വാങ്ങാൻ ലക്ഷ്യമിടുന്ന താരങ്ങള്‍ ഇവരാണ്


മറുഭാഗത്ത്, ഹെന്റിച്ച് ക്ലാസന്‍, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, തബ്രൈസ് ഷംസി എന്നിവരിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. ടി20 ലോകകപ്പ് അടുത്ത് എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ടീമില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. ജൊഹന്നാസ്ബര്‍ഗിലെ പിച്ച് ബാറ്റ്‌സ്മാന്‍മാരെ തുണയ്ക്കുമെന്നതിനാല്‍ ഇന്ന് വലിയ സ്‌കോര്‍ പിറക്കുമെന്നാണ് പ്രതീക്ഷ. 


സാധ്യതാ ടീം


ദക്ഷിണാഫ്രിക്ക: റീസ ഹെന്‍ഡ്രിക്സ്, മാത്യു ബ്രീറ്റ്സ്‌കെ, ഐഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്സ്, ആന്‍ഡിലെ ഫെഹ്ലുക്വായോ, നാന്ദ്രെ ബര്‍ഗര്‍, ലിസാദ് വില്യംസ്, തബ്രൈസ് ഷംസി, ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍.


ഇന്ത്യ: യശസ്വി ജയ്സ്വാള്‍, റിതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ജിതേഷ് ശര്‍മ്മ / ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.