ന്യൂ ഡൽഹി : ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ ഏകദിന പരമ്പരയിൽ ക്യാപ്റ്റൻ രോഹിത് ശർമയുണ്ടാകില്ല. പകരം ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ഇന്ത്യൻ ടീമിനെ നയിക്കും. ട്വന്റി 20 ലോകകപ്പ് മുന്നോടിയായിട്ടുള്ള പരമ്പരയിൽ രോഹിത് ശർമ ഉൾപ്പെടെയുള്ള പ്രധാന താരങ്ങൾക്ക് വിശ്രമം നൽകുന്നതിനെ തുടർന്നാണ് ധവാനെ ക്യാപ്റ്റനാക്കാൻ ബിസിസിഐ തീരുമാനമെടുക്കുന്നതെന്ന് ബോർഡിന്റെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ആഫ്രിക്കൻ ടീമിനെതിരെയുള്ള ടി20 പരമ്പര രോഹിത് തന്നെ നയിക്കും. സെപ്റ്റംബർ 28 ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ട്വന്റി 20 മത്സരത്തോടെയാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത്. മൂന്ന് വീതം ടി20 ഏകദിന മത്സരങ്ങളുടെ പരമ്പരയാണ് പര്യടനത്തിൽ അടങ്ങിട്ടുള്ളത്. ഒക്ടോബർ 11നാണ് ഏകദിന പരമ്പരയിലെ അവസാന മത്സരം.


ALSO READ : Asia Cup 2022 : എല്ലാ കലിപ്പും അഫ്ഗാനോട് തീർത്തു; ഇന്ത്യക്ക് 111 റൺസ് വിജയം


ഒക്ടോബർ 22ന് ഓസ്ട്രേലിയയിൽ വെച്ചാണ് ടി20 ലോകകപ്പ്  ആരംഭിക്കുന്നത്. ഒക്ടോബർ 17ന് ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ ടൂർണമെന്റിലെ ആദ്യ സന്നാഹ മത്സരത്തിന് ഇറങ്ങും. ഒക്ടോബർ 23ന് പാകിസ്ഥാനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാന് പുറമെ ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ എതിരാളി. ഒപ്പം പ്രാഥമിക റൌണ്ട് കടന്ന് സൂപ്പർ 12ലേക്ക്  പ്രവേശിക്കുന്ന രണ്ട് ടീമുകളും ഇന്ത്യയുടെ ഗ്രൂപ്പിൽ ഇടം നേടും. നവംബർ 13ന് മെൽബണിൽ വെച്ചാണ് ടി20 ലോകകപ്പിന്റെ ഫൈനൽ.


ഓസ്ട്രേലിയയ്ക്കെതിരെ സെപ്റ്റംബർ 20ന് ആരംഭിക്കുന്ന ടി20 പരമ്പരയ്ക്ക് തൊട്ടുപിന്നാലെയാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത്. മൊഹാലി, നാഗ്പൂർ, ഹൈദരബാദ് എന്നിവടങ്ങളിൽ വെച്ച് നടക്കുന്ന മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അതേസമയം മൂന്ന് പരമ്പരയ്ക്കുള്ള ടീമിനെ ഇതുവരെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. മൂന്ന് പരമ്പരകളുടെയും ഒപ്പം ടി20 ലോകകപ്പിന്റെയും ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടയേക്കുമെന്നാണ റിപ്പോർട്ട്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.