ന്യൂ ഡൽഹി : ക്രിക്കറ്റ് മൈതാനത്തിലെ ഹാർദിക് പാണ്ഡ്യയുടെ ചില നിലപാടുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വഴിവെക്കാറുണ്ട്. ഐപിഎൽ 2022 മത്സരത്തിനിടെ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായിരുന്ന പാണ്ഡ്യ സഹതാരമായിരുന്ന മുഹമ്മദ് ഷാമി ക്യാച്ച് കൈവിട്ടതിനെതിരെ ശുഭിതനായതുൾപ്പെടെ നിരവധി സന്ദർഭങ്ങൾ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് ഇടയായിട്ടുണ്ട്. ഇപ്പോൾ ഇന്നലെ ജൂൺ ഒമ്പതിന് നടന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ നടന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ പാണ്ഡ്യയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യ ബാറ്റ് ചെയ്ത ആദ്യ ഇന്നിങ്സിൽ  അവസാന ഓവറിലെ സംഭവത്തിനാണ് പാണ്ഡ്യ സോഷ്യൽ മീഡിയ വിമർശനം നേരിടുന്നത്. മത്സരത്തിൽ മികച്ച ഫോമിലായിരുന്ന താരം അവസാന ഓവറിലെ അഞ്ചാമത്തെ പന്തിൽ സിംഗിൾ എടുക്കാൻ കൂട്ടാക്കിയല്ല. നോൺ സ്ട്രൈക്കറിൽ നിൽക്കുന്ന ദിനേഷ് കാർത്തിക്ക് സിംഗിൾ എടുക്കാത്തത് ചോദ്യം ചെയ്തപ്പോൾ ശുഭിതനാകുന്ന വീഡിയോയാണ് ട്വിറ്ററിൽ ഇടം പിടിച്ചിരിക്കുന്നത്. 


ALSO READ : Sanju Samson : "ഏറ്റവും വിലയേറിയ സമ്മാനങ്ങളിൽ ഒന്ന്"; ജോണി ആന്റണിക്ക് ജേഴ്‌സി നൽകി സഞ്ജു സാംസൺ


അവസാന ഓവറിൽ, ടൂർണമെന്റിലെ ഇന്ത്യൻ ക്യാപ്റ്റനായ റിഷഭ് പന്ത് പുറത്തായതിന് പിന്നാലെയാണ് കാർത്തിക് ക്രീസിലെത്തുന്നത്. ആഫ്രിക്കൻ പേസറിന്റെ പന്ത് നേരിട്ട ആദ്യ പന്തിൽ കാർത്തിക്ക് റൺസൊന്നും എടുത്തില്ല. അടുത്ത യോർക്കർ ബോളിൽ സിംഗിൾ ഇട്ട കാർത്തിക്ക് സ്ട്രൈക് പാണ്ഡ്യയ്ക്ക് കൈമാറുകയായിരുന്നു. നാലാം ബോൾ നേരിട്ട ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ സിക്സർ പറത്തുകയും ചെയ്തു. എന്നാൽ അഞ്ചാമത്തെ പന്ത് ലോങ് ഓൺ സൈഡിൽ അടിച്ചെങ്കിലും ബോൾ ഫീൽഡറുടെ കൈകളിലേക്കായിരുന്നു. എന്നാൽ പന്തിൽ ഓടാൻ പാണ്ഡ്യ തയ്യറാകാതെ അവസാന പന്തിലെ സ്ട്രൈക് നിലനിർത്തുകയായിരുന്നു. അതേസമയം അവസാന പന്തിൽ പാണ്ഡ്യയ്ക്ക് ആകെ നേടാനായത് രണ്ട് റൺസ് മാത്രം. വിമർശനത്തിന് വഴിവച്ച് വീഡിയോ കാണാം:



അതേസമയം വീഡിയോയ്ക്ക് താഴെ വിമർശനവുമായി നിരവധി ആരാധകരെത്തുകയും ചെയ്തു. പാണ്ഡ്യ അമിത ആത്മവിശ്വാസം കാണിക്കുവാണെന്നും താരം കാണിക്കുന്നത് മോശം ആറ്റിറ്റ്യൂടാണെന്നും തുടങ്ങിയ വിമർശനങ്ങളാണ് ആരാധകർ പങ്കുവക്കുന്നത്. 


ALSO READ : IPL 2022 : അർജുൻ ടെൻഡുൽക്കർ ഐപിഎൽ കളിക്കാൻ ആയിട്ടില്ല; ഇനിയും തയ്യാറെടുക്കണം: മുംബൈ ബോളിങ് കോച്ച് ഷെയ്ൻ ബോണ്ട്



മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല്  വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. ഓപ്പണർ ഇഷാൻ കിഷന്റെയും പാണ്ഡ്യയുടെയും ബാറ്റിങ് മികവിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 212 റൺസ് വിജയലക്ഷ്യമുയർത്തിയത്. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക അഞ്ച് പന്ത് ബാക്കി നിൽക്കവെ ഏഴ് വിക്കറ്റിന് ജയം കണ്ടെത്തുകയായിരുന്നു. റാസ്സി വാൻ ഡെർ ദുസ്സന്റെയും ഡേവിഡ് മില്ലറുടെയും ഇന്നങിസാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടക്കാനായത്. ജൂൺ 12 ഞായറാഴ്ചയാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാനത്തെ മത്സരം. ഒഡീഷയിലെ കട്ടക്കിൽ വെച്ചാണ് മത്സരം.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.