മെൽബൺ: അഡ്ലെയ്ഡിലെ പിഴവുകളും ഫോമില്ലാഴ്മകളും അജിങ്ക്യ രഹാനെ പരിഹരിച്ചു, മെൽബണിൽ ജയം നേടി ഇന്ത്യ. നാലാം ദിനത്തിൽ എട്ട് വിക്കറ്റാണ് ഇന്ത്യ ആതിഥേയരായ ഓസ്ട്രേലിയയെ തകർത്തത്. അഡ്ലെയ്ഡിൽ ഓസീസ് ജയിച്ചത് പോലെ എട്ട് വിക്കറ്റിന് ജയിച്ചാണ് മെൽബണിൽ ഇന്ത്യ മറുപടി നൽകിയത്. രണ്ടാം ഇന്നിങ്സിൽ ഓസീസിന്റെ 70 റൺസ് എന്ന് വിജയലക്ഷ്യം വെറും 15 ഓവറുകൾ കൊണ്ടാണ് രഹാനെയും ശുഭ്മാൻ ​ഗില്ലും ചേർ‌‍ന്ന് മറികടന്നത്. ടീമിൽ അടിമുടി മാറ്റം വരുത്തിയും ടീമിന്റെ സ്കോറിങിന്റെ നെടും തൂണുമായ നായകൻ രഹാനെ തന്നെയാണ് കളി മികച്ച താരം.  


COMMERCIAL BREAK
SCROLL TO CONTINUE READING

അടിമുടി മാറിയ ഇന്ത്യയെയാണ് മെൽബണിൽ (Melbourne) ആതിഥേയരായ ഓസ്ട്രിലയ നേരിട്ടത്. ഫീൽഡിങ് പിഴവുകളും ചില താരങ്ങളുടെ മോശം പ്രകടനവുമായിരുന്നു അഡ്ലെയ്ഡിൽ ഇന്ത്യക്ക് നേരിടേണ്ടി വന്ന നാണംക്കെട്ട തോൽവിയുടെ പ്രധാന കാരണം. അതിനെയെല്ലാം പരിഹരിച്ചാണ് ഇന്ത്യ മെൽബണിൽ ഇറങ്ങിയത്. പൃഥ്വി ഷായുടെയും വൃദ്ധിമൻ സാഹയുടെയും ഫോമില്ലാഴ്മയെ യുവതാരങ്ങളായ ​ഗില്ലിനെയും ഋഷഭ് പന്തിനെയും പരീക്ഷിച്ചാണ് രഹാനെ വിജയം കണ്ടെത്തിയത്. ​ഗില്ല് രണ്ട് ഇന്നിങ്സിലായി 30ൽ അധികം റൺസെടുത്ത് ടീമിന് അടിത്തറ ഉണ്ടാക്കാൻ സഹായിച്ചിട്ടുണ്ട്. പന്താണെങ്കിൽ ആദ്യ ഇന്നിങ്സിലെ വേ​ഗത്തിൽ നേടിയ 29 റൺസാണ് ഇന്ത്യയുടെ സ്കോറിങ് അൽപം വേഗത്തിലാക്കിയത്. ബോളിങിൽ റഹാനെ ഉപയോഗിക്കുന്ന തന്ത്രങ്ങളും ആദ്യം ദിനം മുതൽ തന്നെ ക്രിക്കറ്റ് നിരൂപകർ ചൂണ്ടിക്കാട്ടിയാണ്. അശ്വിനെയും സിറാജിനെയും നിർണായക ഘട്ടത്തിൽ ഉയോ​ഗിച്ചാണ് രഹാന തന്റെ ക്യാപ്റ്റൻസിയെ ക്രിക്കറ്റ് ലോകത്തിൽ വെളിപ്പെടുത്തിയത്.


ALSO READ: രണ്ടാം ഇന്നിങ്സിലും ഇന്ത്യൻ ബോളിങിന്റെ മുന്നിൽ പതുങ്ങി Australia


ആറ് വിക്കറ്റ് നഷ്ടത്തിൽ 2 റൺസ് ലീഡുമായിട്ടാണ് ഓസ്ട്രേലിയ ഇന്ന് അവരുടെ രണ്ട് ഇന്നിങ്സ് തുടർന്നത്. യുവതാരം കാമറൂൺ ​ഗ്രീനും പേസ് ബോളർ പാറ്റ് കമ്മിൻസും ചേർന്ന് അൽപം നേരം പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും ആ പ്രതിരോധം കുടുതൽ നേരം നില നിന്നില്ല. ഓസീസ് സ്കോർ 150 കടന്നപ്പോഴേക്കും കമ്മിൻസ് പുറത്തായി. എന്നിട്ടും ​ഗ്രീൻ മിച്ചൽ സ്റ്റാർക്കിനെ കൂടെ ചേർത്ത് വീണ്ടും പിടിച്ച് നിൽക്കാൻ ശ്രമിച്ചപ്പോൾ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിലെ ടോപ് സ്കോററായ ​ഗ്രീനെ മുഹമ്മദ് സിറാജ് പുറത്താക്കി. പിന്നീടുള്ള നാഥാൻ ലയോണിനെയും, ജോഷ് ഹേസ്സൽവുഡിനെയും സിറാജും രവിചന്ദ്രൻ അശ്വിനും ചേർന്നു പുറത്താക്കി ഓസീസിന്റെ ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ നാല് ഇന്നിങ്സിൽ അദ്യമായിട്ടാണ് ഓസ്ട്രേലിയ ടീം ടോട്ടൽ സ്കോർ 200ൽ എത്തുന്നത്. ഇന്ത്യക്കായി സിറാജ് മൂന്നും, അശ്വിൻ (Ravichandran Ashwin), ജസ്പ്രിത് ബുമ്ര, രവീന്ദ്ര ജഡേജ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി.


മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് സമ്പൂർണ ജയം നേടാനായില്ല. ടീം സ്കോ‌‍ർ 20 എടുക്കന്നതിന് മുമ്പെ തന്നെ ഇന്ത്യയക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. 70 റൺസ് മാത്രം വേണ്ടിയിരുന്ന ഇന്ത്യക്ക് പിന്നീട് ഇറങ്ങിയ നായകൻ രഹാനെയും യുവതാരം ​ഗില്ലും അധികം സമയം ​ക്രീസൽ നിന്ന് കളയാതെ വേ​ഗത്തിൽ തന്നെ ഇന്നിങ്സ് വിജയലക്ഷ്യത്തിൽ എത്തിച്ചേർകയായിരുന്നു. ​ഗിൽ 36 പന്തിൽ 35 റൺസും രഹാനെ (Ajinkya Rahane) 40 പന്തിൽ 27 റൺസുമെടുത്ത് അനായാസം മെൽബണിൽ വിജയം നേടി. അടിമുടി മാറ്റം നടത്തിയ നായകന്റെ തന്ത്രങ്ങളുമാണ് ഇന്ത്യയുടെ വിജയത്തിന്റെ പ്രധാന നെടും തൂൺ. മത്സരത്തിൽ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് ജഡേജയ്ക്കൊപ്പം സ്വന്തമാക്കി മികച്ച ഇന്നിങ്സുമാണ് വിജയത്തിന്റെ മറ്റൊരു പ്രധാന ഘടകമായി. അതിനാൽ തന്നെയാണ് രഹാനെ കളിലെ മികച്ച താരമായി തെരഞ്ഞെടുത്തത്. 


ALSO READ: Boxing Day Test: രണ്ടാം ദിനത്തിൽ നായകൻ രഹാനെയുടെ വക Punch


അതിനിടെ പരിക്ക് വീണ്ടും ഇന്ത്യൻ ടീമിന് വെല്ലിവിളി ഉയർത്തിയിരിക്കുകയാണ്. കാല്ലിന്റെ തുടയിലുണ്ടായ പേശി വലിവിനെ തുടർന്ന് കഴിഞ്ഞ ദിവസം ഓസീസ് ഇന്നിങ്സ് ആരംഭിച്ച് ആദ്യ വിക്കറ്റ് നേടിയ ഉടനെ തന്നെ ഉമേഷ് യാദവിന് ഡ്രസിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നിരുന്നു. താരത്തിന് സാരമായി പരിക്കാണെങ്കിൽ അടുത്ത മത്സരത്തിൽ തന്നെ ഇന്ത്യക്ക് മറ്റൊരു പേസ് ബോളറെ കണ്ടെത്തേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണ്. ഇത് രണ്ടാമത്തെ ഇന്ത്യൻ ബോളിങ് താരത്തിനാണ് പരമ്പരയിൽ പരിക്കേൽക്കുന്നത്. ആദ്യ ടെസ്റ്റിൽ പരിക്കേറ്റ മുഹമ്മദ് ഷാമി (Mohammed Shami) പരമ്പരയിൽ നിന്ന് തന്നെ പിന്മാറി. മറ്റൊരു ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബോളറായ ഇഷാന്ത് ശ‌ർമ്മയുടെ പരിക്ക് ഇതുവരെ ഭേദമായിട്ടുമില്ലത്തതും ഇന്ത്യൻ ടീം മാനേജമെന്റിന് തലവേദന സൃഷ്ടിക്കുകയാണ്. പരമ്പരയിൽ ഇനി രണ്ട് മത്സരങ്ങളാണ് ഇന്ത്യക്ക് ബാക്കിയുള്ളത്. അടുത്ത മത്സരം ജനുവരി 7 സിഡ്നിയിൽ വെച്ചാണ്. 


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy