ആ മത്സരവും നടക്കുമോ? ഇന്ത്യ-ന്യൂസിലാൻഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് തിരി തെളിയുന്നു
ഇത്തവണ കടുത്ത പരിശോധനകൾക്ക് താരങ്ങൾ വിധേയരാവേണ്ടി വരുമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്.
ഇംഗ്ലണ്ട്: ഇന്ത്യ -ന്യൂസിലാൻഡ് (India-Newsland) ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് തിരി തെളിയുന്നു. ഇംഗ്ലണ്ടിലെ സതാംടണിൽ വെച്ച് ജൂൺ 18നാണ് ഫൈനൽ മത്സരം നടക്കുന്നത്. കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ ഏറെ ജാഗ്രതയിലാണ് ഇരു ടീമും.
ഐപിഎൽ മത്സരങ്ങൾ (Ipl 2021) താൽക്കാലികമായി റദ്ദാക്കിയതിൽ പലരും ഖേദം പ്രകടിപ്പിച്ചെങ്കിലും ഇന്ത്യ : ന്യൂസിലാൻഡ് മാച്ചിനായി ആകാക്ഷയി ഇപ്പോൾ ആരാധകർ. മത്സരത്തിന് മുന്നോടിയായി ജൂൺ മൂന്നിന് 20 അംഗ സംഘവുമായി ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് യാത്ര ആരംഭിക്കുമെന്നാണ് ഇപ്പോൾ കിട്ടിയ റിപ്പോർട്ട്.
നേരത്തെ ബയോബബിൾ സുരക്ഷയിലായിരുന്നുവെങ്കിലും താരങ്ങൾക്ക് അപ്രതീക്ഷിതമായി വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് ആശങ്കയുണ്ടാക്കിയിരുന്നു. അതിനാൽ ഇത്തവണ കടുത്ത പരിശോധനകൾക്ക് താരങ്ങൾ വിധേയരാവേണ്ടി വരുമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്.
ഇതിന്റ ഭാഗമായി മത്സരം കഴിഞ്ഞ് ജൂൺ 19ന് തന്നെ മുംബൈയിൽ എത്തി ബയോ ബബിളിൽ പ്രവേശിക്കണം എന്നാണ് തീരുമാനം. എന്നാൽ നേരത്തെ കോവിഡ് ബാധിതരായ രണ്ട് താരങ്ങൾ ഇനിയും രോഗമുക്തരായിട്ടില്ല.
വിക്കറ്റ് കീപ്പർ ബാറ്സ്മാനും സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമംഗവുമായ സാഹയും ഫാസ്റ്റ് ബൗളർ പ്രസീദ് കൃഷണയും വലിയ പ്രതീക്ഷകളുളള താരങ്ങളാണ്. എന്നാൽ രണ്ട് പേർക്കും നേരത്തെ കോവിഡ് സ്ഥിതീകരിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇരുവരുടെയും ആരോഗ്യനിലയും ഫിറ്റ്നസ് പരിഗണിച്ചാവും ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊള്ളുക.
കോവിഡ് രൂക്ഷമാകുന്നുവെങ്കിലും ക്രിക്കറ്റ് ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്തയാണിത്. ആർക്കൊപ്പമാവും വിജയം എന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...