India Open 2022 : ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് സൈന നെഹ്വാൾ (Saina Nehwal) ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൺ രണ്ടാം റൗണ്ടിൽ പുറത്ത്. 20കാരിയായ മാൾവിക ബാൻസോദിനോട് നേരിട്ടുള്ള സെറ്റിനായിരുന്നു മുൻ ലോക ബാഡ്മിന്റൺ ഒന്നാം റാങ്കുകാരിയുടെ തോൽവി. ഒളിമ്പിക്സിൽ വെള്ളി മെഡൽ ജേതാവായ പി.വി സിന്ധു മൂന്നാം റൗണ്ടിൽ അനായാസം പ്രവേശനം നേടി.


COMMERCIAL BREAK
SCROLL TO CONTINUE READING

34 മിനിറ്റ് നീണ്ട നിന്ന് മത്സരത്തിൽ 21-17,21-9 എന്ന സ്കോറിലായിരുന്നു സൈനയെ മാൾവിക തകർത്തത്. എതിർ താരം പരിക്കേറ്റ് പിന്മാറിയതോടെയാണ് സൈന രണ്ടാം റൗണ്ടിലേക്ക് പ്രവേശനം നേടിയത്. 


ALSO READ : Highest Paid Indian Celebrities | വിരാട് കോലിക്ക് പുറമെ ഇൻസ്റ്റാഗ്രാമിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിയ ഇന്ത്യൻ സെലിബ്രിറ്റി ഇവരാണ്


നേരിട്ടുള്ള സെറ്റിനായിരുന്നു സിന്ധുവിന്റെ ജയം. യുവതാരത്തെ 21-10,21-10 എന്ന് സ്കോറിൽ അരമണിക്കൂർ കൊണ്ട് സിന്ധു ഗെയിം പൂർത്തിയാക്കുകയായിരുന്നു. 


അതേസമയം കളത്തിന് പുറത്ത് വിവാദമായി കൊണ്ടിരിക്കുന്ന സൈന നടൻ സിദ്ധാർഥ് പ്രശ്നത്തിൽ ഹൈദരാബാദ് സൈബർ പോലീസ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 509, ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് 67 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 


ALSO READ : സൈന നേഹ്വാളിനെതിരായ ട്വീറ്റ്, നടൻ സിദ്ധാർത്ഥിനെതിരെ ഹൈദരാബാദ് സൈബർ ക്രൈം പോലീസ് കേസെടുത്തു


പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചുള്ള സൈനയുടെ ട്വീറ്റിന് മറുപടി പറയുന്നതിനിടയിലാണ് സിദ്ധാര്‍ഥ് മോശം വാക്ക് ഉപയോഗിച്ചത്. 'സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച്ച ചെയ്താല്‍, ആ രാജ്യത്തിന് സ്വയം സുരക്ഷിതമാണെന്ന് പറയാനാകില്ല. ഏറ്റവും ശക്തമായ വാക്കുപയോഗിച്ച് ഞാന്‍ ഇക്കാര്യത്തില്‍ അപലപിക്കുന്നു. അരാജകവാദികള്‍ പ്രധാനമന്ത്രിക്കെതിരേ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണമാണിത്.' ഇതായിരുന്നു സൈനയുടെ ട്വീറ്റ്.


വിവാദത്തിലായതിന് പിന്നാലെ സിദ്ധാർഥ് ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. തമാശരൂപേണയുള്ള മറുപടിയാണ് ഉദ്ദേശിച്ചതെങ്കിലും അത് പ്രതീക്ഷിച്ചതുപോലെയല്ല സ്വീകരിക്കപ്പെട്ടതെന്ന് സിദ്ധാർഥ് വിശദീകരിച്ചു. സൈനയ്‌ക്കെതിരേ ഉപയോഗിച്ച വാക്ക് സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് വനിതാ കമ്മീഷനും താരത്തിന് നോട്ടീസ് അയച്ചിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.