മൊഹാലി: ഇന്ത്യന്‍ ദേശീയ ഷൂട്ടിങ് (Shooting) താരം നമന്‍വീര്‍ സിങ് ബ്രാറിനെ (Namanveer Singh Brar) മൊഹാലിയിലെ വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നമന്‍വീറിന്റെ തലയില്‍ നിന്നും പോലീസ്‌ വെടിയുണ്ട (Bullet) കണ്ടെത്തി. മൊഹാലി പോലീസ്‌ (Mohali Police) സൂപ്രണ്ട് ഗുര്‍ഷെര്‍ സിങ് സന്ധുവാണ് ഇക്കാര്യം അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നമന്‍വീറിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ഗുര്‍ഷെര്‍ സിങ് സന്ധു പ്രതികരിച്ചു. 'ഇത് ആത്മഹത്യയാണെന്ന് ഒറ്റ നോട്ടത്തില്‍ പറയാനാകില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറയാനാകൂ.'- ഗുര്‍ഷെര്‍ സിങ് സന്ധു പറഞ്ഞു. 


Also Read: Sushant Sigh suicide case: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി


 


സംഭവം നടക്കുമ്പോൾ നമന്‍വീറിന്റെ മാതാപിതാക്കളും ​​ഗർഭിണിയായ ഭാര്യയും വീട്ടിലുണ്ടായിരുന്നു. ‌ബ്രാറിന്റെ മൂത്ത സഹോദരി ഡോ. പ്രഭുസുഖ്മാൻ ബ്രാർ ഒരു ട്രാപ്പ് ഷൂട്ടർ ആണ്. 


2015-ല്‍ സൗത്ത് കൊറിയയില്‍ വച്ച് നടന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസ് ടൂര്‍ണമെന്റില്‍ നമന്‍വീര്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച് വെങ്കലം സ്വന്തമാക്കിയിരുന്നു. പഞ്ചാബ് സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 


Also Read: Research Scholar Suicide : ഗവേഷണ പ്രബന്ധം നിരസിച്ചു, കൊയമ്പത്തൂർ അമൃതയിലെ ഗവേഷക വിദ്യാർഥിനി ആത്മഹത്യ ചെയ്തു


 


അതേവര്‍ഷം ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ (All India Shooting Championship) താരം വെങ്കലവും (Bronze) നേടി. 2016-ല്‍ പോളണ്ടില്‍ വെച്ച് നടന്ന എഫ്.ഐ.എസ്.യു ലോക യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പിലും (World University Championship) നമന്‍വീര്‍ വെങ്കലം നേടിയിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ഐ.എസ്.എസ്.എഫ് ലോകകപ്പിലും താരം മികച്ച പ്രകടനം പുറത്തെടുത്തു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.