ന്യുഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പൂതിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. കേസ് പറ്റ്നയിൽ നിന്നും മുംബൈയിലേക്ക് മാറ്റണമെന്ന റിയ ചക്രവർത്തിയുടെ ഹർജി തള്ളിക്കൊണ്ടാണ് ഈ ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.
സുശാന്തിന്റെ പിതാവിന്റെ പരാതിയിൽ ബിഹാറിൽ രജിസ്റ്റർ ചെയ്ത കേസ് സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്തു. പരാതി സുശാന്തിന്റെ മുൻ കാമുകി റിയ ചക്രബർത്തിക്കും കുടുംബത്തിനും എതിരായിരുന്നു. പരാതിയിൽ സുശാന്തിനെ റിയയും കുടുംബവും മാനസികമായി പീഡിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല സുശാന്തിന്റെ അക്കൗണ്ടിൽ നിന്നും കോടികൾ തട്ടിയെടുത്തതായും പരാതിയിൽ പറഞ്ഞിട്ടുണ്ട്.
Also read: താക്കീതു നൽകി വ്യോമസേന; അതിർത്തിയിൽ തേജസ് വിന്യസിച്ചു!
മാത്രമല്ല ബിഹാർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ നിയപരമായി നിലനിൽക്കുമെന്നും കോടതി സൂചിപ്പിച്ചിട്ടുണ്ട്. അന്വേഷണം ബിഹാർ പൊലീസ് സിബിഐയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ നടപടി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. നിലവിൽ ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ആണ് നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി.
Also read: viral video: കിടിലം ലിപ് ലോക്കുമായി നിത്യാ മേനോൻ; കണ്ണുതള്ളി ആരാധകർ!
മരണം നടന്നത് മഹാരാഷ്ട്രയിലാണെന്നും അതുകൊണ്ടുതന്നെ മുംബൈ പൊലീസാണ് ഈ കേസ് അന്വേഷിക്കേണ്ടതെന്നും മറ്റൊരു പൊലീസിനും അന്വേഷിക്കാനാവില്ലയെന്നും മഹാരാഷ്ട്ര പൊലീസ് നേരത്തെ കോടതിയില് വാദിച്ചിരുന്നു. ഈ വാദം സുപ്രീം കോടതി തള്ളി.