ന്യൂഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരെ അഞ്ച് ഏകദിന പരമ്പരയിലെ ആദ്യ ഏകദിനം 26 റണ്‍സിന് ജയിച്ച് 1-0ത്തിന് മുന്നിലായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എഴു വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് നേടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ഘട്ടത്തില്‍ 87 റണ്‍സിന്  അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ട നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍, ധോണിയുടെ ചെറുത്തുനില്‍പ്പും ഹാര്‍ദിക്ക് പാണ്ഡ്യയുടെ കൂറ്റന്‍ പ്രകടനവും ഭുവനേശ്വര്‍ കുമാറിന്‍റെ അധിവേഗ മുപ്പതുമാണ് ഇന്ത്യക്ക് തുണയായത്.


എന്നാല്‍, മഴയാണ് ഇന്ത്യയ്ക്ക് തുണയായത്‌ എന്ന്‍ ട്വീറ്റ് ചയ്ത ഡീൻ ജോൺസിന് കിട്ടിയ പണിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. മത്സരം തോറ്റ ശേഷം ' മഴ വേണ്ടി വന്നു ഇന്ത്യയെ രക്ഷിക്കാന്‍' എന്ന്‍ ഡീൻ ജോൺസ് ട്വീറ്റ് ചെയ്തു. വൈകാതെ ഇന്ത്യന്‍ ആരാധകരുടെ മറുപടിയുമെത്തി. രസകരമായ ട്വീറ്റ് കാണാം.


 



 



 



 



 



 അടുത്ത മത്സരം 21ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും.