ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് അടിപതറിയത് എവിടെ. മൂന്നാം ദിനത്തില്‍ പ്രതീക്ഷയോടെ മത്സരം ആരംഭിച്ചപ്പോൾ ഓസീസ് ബോളർമാർക്ക് മുന്നിൽ പിടിച്ച് നില്‍ക്കാനാകാതെ വീണുപോയി വാലറ്റം. ഇന്നിംഗ് തോൽവിയിലേക്ക് പോകുമെന്ന് ഭയന്ന നിമിഷങ്ങൾ. ആരെങ്കിലും പിടിച്ച് നിന്നിരുന്നെങ്കിൽ അല്പം ആശ്വാസമായെന്ന് തോന്നിയ മത്സരം. 19 വിജയ ലക്ഷ്യമായി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് അനായാസ ജയം. 10 വിക്കറ്റിന് ഇന്ത്യ തോല്‍വിയേറ്റ് വാങ്ങി തലകുനിച്ച് മടങ്ങി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ പരമ്പരയിൽ ഇന്ത്യയും ഓസ്ട്രേലിയയും ഒപ്പത്തിന് ഒപ്പം എത്തി. ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ നടത്തിയ ഒരു തിരിച്ചു വരവുണ്ട്. അത് ഇത്തവണയും ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അതുണ്ടായില്ല. മാത്രമല്ല, ഇന്നിംഗ് തോല്‍വി ഒഴിവാക്കാൻ ഗ്രൗണ്ടില്‍  കഷ്ടപ്പെടുന്ന ഇന്ത്യയെയാണ് കാണാൻ കഴിഞ്ഞത്. ഓസീസ് ബോളർമാരായ മിച്ചൽ സ്റ്റാര്‍ക്കിന്റെയും കമ്മിൻസിന്റെയും മുന്നിൽ ഇന്ത്യന്‍ ബാറ്റിംഗ് നിര ചീട്ട് കൊട്ടാരം പോലെ തകർന്നു വീഴുകയായിരുന്നു.


ALSO READ: വെല്ലുവിളികൾക്ക് പിങ്ക് ബോളുകൊണ്ട് തീപ്പൊരി മറുപടി നൽകി സ്റ്റാർക്ക്


രണ്ടാം ഇന്നിംഗ്സിൽ 5 വിക്കറ്റ് കമ്മിൻസ് നേടിയപ്പോൾ, ബോലാൻഡ് മൂന്നും മിച്ചൽ സ്റ്റാർക്ക് 2 വിക്കറ്റും നേടി. രണ്ട് ഇന്നിംഗ്സുകളിയാലി എട്ട് വിക്കറ്റാണ് സ്റ്റാർക്ക് നേടിയത്. ട്രാവീസ് ഹെഡിന്റെ 140 റൺസിന്‍റെ കരുത്താണ് ഓസീസിനെ വിജയത്തിലേക്കെത്തിച്ചത്. ഒപ്പം ബോളമാരുടെ കരുത്ത് കൂടി ആയതോടെ വിജയം കൈപ്പിടിയിലായി.


രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് സംഭവിച്ച പിഴവ് ബാറ്റിംഗിൽ തന്നെയാണ്.  ഒന്നാം മത്സരത്തിലെ കൂട്ടുകെട്ട് നിലനിർത്താനായി രാഹുലിനെയും ജെയ്സ്വാളിനെയും തന്നെ ഇക്കുറിയും ഇറക്കി. എന്നാല്‍  ആ കൂട്ടുകെട്ട് അധികം നീണ്ടു നിന്നില്ല. അഞ്ചാത് ഇറങ്ങിയ രോഹിത്തിന് കൂടുൽ ഒന്നും സംഭാവന നൽകാന്‍ കഴിഞ്ഞില്ല. ഏഴാമത് ഇറങ്ങിയ നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യക്കായി മികച്ച മുന്നേറ്റം നടത്തിയത്. 42 റൺസാണ് അദ്ദേഹം നേടിയത്.


ALSO READ: ഐസിസി ടെസ്റ്റ് ബോളിംഗ് റാങ്കിങ്ങിൽ വീണ്ടും ഇന്ത്യൻ കരുത്ത്; ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്ത്


ആദ്യ മത്സരത്തിൽ ഇന്ത്യ നേടിയ ആധിപത്യം രണ്ടാം മത്സരത്തില്‍ ഓസീസ് തിരിച്ചു പിടിക്കുകയായിരുന്നു. ഒപ്പം അന്ന് നടത്തിയ വെല്ലുവിളികൾക്കുള്ള മറുപടിയും. മൂന്നാം മത്സരത്തിൽ കാര്യമായ മാറ്റം ഇന്ത്യവരുത്തിയേ മതിയകൂ. ബാറ്റിംഗ് ഓഡറിലടക്കം മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു. ബാറ്റിംഗില്‍ മുൻ നിര പോരാളികൾ നല്‍കുന്ന ആത്മവിശ്വാസമാണ് തുടർന്ന് ബാറ്റ് ചെയ്യാന്‍ വരുന്നവര്‍ക്ക് നൽകുന്ന കരുത്ത്. അടുത്ത മത്സരം റെഡ് ബോളിലാണ്. ഡേ മത്സരവുമാണ്. അതിൽ  വിജയിച്ച് പരമ്പരയില്‍ തിരിച്ച് വാരാന്‍ കഴിയുമെന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.