ന്യൂ ഡൽഹി : ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ നിർണായകമായ അവസാന മത്സരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ടോസ് ചെയ്യും. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനൊപ്പമാണ് നരേന്ദ്ര മോദി അഹമ്മദബാദിൽ വെച്ച് നടക്കുന്ന ടെസ്റ്റ് മത്സരത്തിന് ടോസ് ഇടുക. ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ നാല് ദിവസം നീണ്ട് നിൽക്കുന്ന ഇന്ത്യൻ സന്ദർശനത്തിനിടെയാണ് ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന്റെ ആദ്യ ദിനത്തിൽ ഇരുവരും പങ്കെടുക്കുന്നത്. ഇത് കൂടാതെ മോദിയും ആൽബനീസും ചേർന്ന് മത്സരത്തിന്റെ ആദ്യ മണിക്കൂറുകളിൽ കമന്ററി നൽകുമെന്ന് റിപ്പോർട്ടുകളുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓസ്ട്രേലിയൻ റേഡിയോ മാധ്യമത്തിന് ആൽബനീസ് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവരും ചേർന്നാണ് ടോസ് ഇടുകയെന്നാണ് ആൽബനീസ് അഭിമുഖത്തിനിടെ അറിയിച്ചത്. എന്നാൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പരമ്പരയായതിനാൽ മോദി തന്നെയാകും ടോസ് ചെയ്യുന്നതെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി വ്യക്തമാക്കി. ടെസ്റ്റ് മത്സരം കാണുന്നതിനായി ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ എത്തുന്നത് അറിയിച്ചുകൊണ്ടുള്ള ബാനറുകൾ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. ഇന്ത്യയും ഓസ്ട്രേലിയും തമ്മിലുള്ള നയതന്ത്ര സൗഹൃദത്തിന്റെ 75-ാം വാർഷികത്തിനോട് അനുബന്ധിച്ചാണ് ഇരു പ്രധാനമന്ത്രിമാരും നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ-ഓസ്ട്രേലിയ മത്സരം കണാൻ എത്തുന്നത്.


ALSO READ : Jasprit Bumrah : ജസ്പ്രിത് ബുമ്ര ശസ്ത്രക്രിയയ്ക്ക് വിധേയനായി; ഐപിഎല്ലിൽ ഉണ്ടാകില്ല


മോട്ടേറ സ്റ്റേഡിയം പുതുക്കി പണിഞ്ഞ് നരേന്ദ്ര മോദി സ്റ്റേഡിയം പുതിയ നാമം നൽകിയതിന് ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി ഇന്ത്യയുടെ ക്രിക്കറ്റ് മത്സരം കാണാൻ എത്തുന്നത്. നേരത്തെ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി 1.10 ലക്ഷമാക്കി ഉയർത്തിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷത്തെ ദേശീയ ഗെയിംസിന് പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിമാരുടെ സന്ദർശനത്തെ തുടർന്ന് നിലവിൽ സ്റ്റേഡിയത്തിന്റെ സുരക്ഷ എസ്പിജി ഏറ്റെടുത്തിരിക്കുകയാണ്. 


അതേസമയം ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യക്ക് പ്രവേശനം ലഭിക്കണമെങ്കിൽ ജയം അനിവാര്യമാണ്. പരമ്പര സമനിലയിൽ ആകാതരിക്കാൻ മത്സരം സമനിലയിൽ പിരിഞ്ഞാൽ മാത്രം മതി. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.