വിശാഖപട്ടണം : ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസീസ് പേസ് നിരയുടെ മുന്നിൽ തകർന്നടിഞ്ഞ് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സന്ദർശകർക്കെതിരെ 117 റൺസിന് പുറത്തായി. 31 റൺസെടുത്ത വിരാട് കോലിയാണ് ഇന്ത്യൻ ബാറ്റിങ് നിരയിലെ ടോപ് സ്കോറർ. ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കിന് അഞ്ച് വിക്കറ്റ് നേട്ടം. ഇന്ത്യയുടെ ട്വന്റി20 സ്പെഷ്യലിസ്റ്റ് സൂര്യകുമാർ യാദവ് തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾഡൻ ഡക്കിന് പുറത്തായി. സൂര്യകുമാറിന് പുറമെ മൂന്ന് ഇന്ത്യൻ ബാറ്റർമാരാണ് സ്കോർ ബോർഡിലേക്ക് സംഭാവനകൾ ഒന്നും നൽകാതെ ഡ്രെസ്സിങ് റൂമിലേക്ക് അതിവേഗം മടങ്ങിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയുടെ നാല് മുന്നേറ്റ താരങ്ങളെ പുറത്താക്കി കൊണ്ടാണ് ഏകദിന കരിയറിലെ സ്റ്റാർക്കിന്റെ ഒമ്പതാം അഞ്ച് വിക്കറ്റ് നേട്ടം. ഏകദിനത്തിൽ ഏറ്റവും കുറഞ്ഞ മത്സരങ്ങൾ കൊണ്ട് ഒമ്പത് അഞ്ച് വിക്കറ്റ് നേട്ടങ്ങൾ സ്വന്തമാക്കുന്ന ആദ്യ താരമാണ് സ്റ്റാർക്ക്. വെറും 109 മത്സരങ്ങൾ കൊണ്ടാണ് ഓസീസ് പേസർ തന്റെ നേട്ടം സ്വന്തമാക്കുന്നത്. സ്റ്റാർക്കിനെ കൂടാതെ സീൻ അബോട്ടും നഥാൻ എലിസുമാണ് ഓസ്ട്രേലിയയ്ക്കായി ബാക്കി ഇന്ത്യൻ വിക്കറ്റുകൾ സ്വന്തമാക്കിയത്. 


ALSO READ : K.L Rahul: വിമർശകരുടെ വായടപ്പിച്ച് കെ.എൽ രാഹുൽ: പ്രതികരണവുമായി ഭാര്യയും!


ഇവയ്ക്ക് പുറമെ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ ഫീൽഡിങ് പ്രകടനവും എടുത്ത് പറയേണ്ടതാണ്. സ്ലിപ്പിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയുടയും ഉപനായകൻ ഹാർദിക് പാണ്ഡ്യയുടെ ക്യാച്ചുകൾ അവിശ്വസനീയമായ രീതിയിലാണ് സ്മിത്ത് തന്റെ കൈകളിൽ ഒതുക്കിയത്.



ഇന്ത്യക്കായി വിരാട് കോലിയാണ് ഏറ്റവും കൂടുതൽ റൺസെടുത്തത്. 35 പന്തിൽ 31 റൺസെടുത്ത് താരം നാഥാൻ എല്ലിസ്ന്റെ മുന്നിൽ കീഴടങ്ങുകയായിരുന്നു. എട്ടാമനായി എത്തി അവസാനം പിടിച്ച് നിൽക്കാൻ ശ്രമിച്ച അക്സർ പട്ടേലിന്റെ പ്രകടനമാണ് ഇന്ത്യൻ സ്കോർ 100 കടക്കാൻ സഹായകമായത്. ഇന്ത്യൻ ഓൾ റൗണ്ടർ പുറത്താകാതെ 29 പന്തിൽ 29 റൺസെടുത്തു. അതേസമയം വാങ്കെഡെയിലെ ജയത്തിലൂടെ ഇന്ത്യ1-0ത്തിന് മുന്നിലാണ്. ഇന്നത്തെ മത്സരത്തിൽ ഇന്ത്യക്ക് ജയിക്കാൻ സാധിച്ചാൽ പരമ്പര സ്വന്തമാക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.