IND vs AUS : ഇന്ത്യക്കെതിരെയുള്ള ആദ്യ ടെസ്റ്റ് മുമ്പ് ഓസ്ട്രേലിയയ്ക്ക് വീണ്ടും തിരിച്ചടി; മറ്റൊരു താരത്തിനും പരിക്ക്
India vs Australia Nagpur Test : നേരത്തെ പേസർ ഹേസ്സൽവുഡിനും പരിക്കേറ്റിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു താരത്തിനു കൂടി പരിക്കുണ്ടെന്ന് ഓസ്ട്രേലിയ സ്ഥിരീകരിക്കുന്നത്
നാഗ്പൂർ : ബോർഡർ ഗവാസ്കർ ട്രോഫി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഓസ്ട്രേലിയയ്ക്ക് വീണ്ടും തിരിച്ചടി. നാഗ്പൂരിൽ വെച്ച് നടക്കുന്ന ആദ്യ ടെസ്റ്റിൽ ഓൾറൗണ്ടർ താരം കാമറൂൺ ഗ്രീൻ ഉണ്ടാകില്ലയെന്ന് ഓസീസ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കൈ വിരലിനേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടർന്നാണ് വ്യാഴാഴ്ച ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിൽ നിന്നും ഗ്രീനെ ഒഴിവാക്കിയതെന്ന് സ്റ്റീവ് സ്മിത്ത് അറിയിച്ചു. വിരലിന് പരിക്കേറ്റ താരം ഇതുവരെ പേസർമാരെ നേരിടുന്ന പരിശീലനം ആരംഭിച്ചിട്ടില്ല അതുകൊണ്ടാണ് താരത്തെ ആദ്യ ടെസ്റ്റിൽ പരിഗണിക്കാതിരിക്കുന്നതെന്ന് സ്മിത്ത് വ്യക്തമാക്കി.
അതേസമയം പേസർ ഹോസ്സൽവുഡിന്റെ പരിക്ക് ടീമിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ലാൻസ് മോറിസും സ്കോട്ട് ബോളണ്ടും ആ വിടവുകൾ നികത്തും. അവരുടെ ലെങ്തും പേസും ഇന്ത്യൻ പിച്ചുകൾക്ക് അനുകലൂമാണെന്നും സ്മിത്ത് അറിയിച്ചു.
ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഏറ്റവും കൂടുൽ മുത്തമിട്ടിട്ടുള്ളത് ഇന്ത്യയാണ്. പത്ത് തവണയാണ് ഇന്ത്യ ഓസീസിനെതിരെ പരമ്പര സ്വന്തമാക്കിട്ടുള്ളത്. ഏറ്റവും അവസാനമായി ഓസ്ട്രേലിയ ഇന്ത്യക്കെതിരെ പരമ്പര നേടിട്ടള്ളത് 2004ലാണ്. അതേസമയം പരമ്പരയിൽ ഇന്ത്യ മൂന്ന് മത്സരങ്ങളിൽ ജയിച്ചാൽ മാത്രമെ രോഹിത്തിനും സംഘത്തിനും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇടം നേടാൻ സാധിക്കു.
പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീം - പാറ്റ് കമ്മിൻസ്, ആഷ്ടൺ അഗർ, സ്കോട്ട് ബോളണ്ട്, അലക്സ് കാരെയ്, കാമറൂൺ ഗ്രീൻ, പീറ്റർ ഹാൻഡ്സകോംബ്, ജോഷ് ഹേസ്സൽവുഡ്, ട്രാവിസ് ഹെഡ്, ഉസ്മാൻ ഖവാജ, മാർനസ് ലബുഷാനെ, നഥാൻ ലയോൺ, ലാൻസ് മോറിസ്, ടോഡ് മുർഫി, മാത്യു റെൻഷോ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്, മിച്ചെൽ സ്വെപ്സൺ, ഡേവിഡ് വാർണർ.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ സ്ക്വാഡ്- രോഹിത് ശർമ, കെ.എൽ രാഹുൽ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, ശ്രെയസ് ഐയ്യർ, കെ.എസ് ഭരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, രവിന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്ഘട്, സൂര്യകുമാർ യാദവ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...