Hanuma Vihari : കൈക്കുഴയ്ക്ക് പരിക്കേറ്റ് മൈതാനത്ത് നിന്നും മടങ്ങി; ഒമ്പതാം വിക്കറ്റിൽ തിരച്ചെത്തി രഞ്ജിയിൽ മധ്യപ്രദേശിനെതിരെ പൊരുതി ഹനുമാ വിഹാരി

Andhra Pradesh vs Madhya Pradesh Ranji Trophy Hanuma Vihari : മത്സരത്തിന്റെ ആദ്യ ദിവസം മൂന്നാമനായി ക്രീസിലെത്തിയ ഹനുമാ വിഹാരി ആവേശ് ഖാന്റെ പന്തിലാണ് പരിക്കേറ്റ് പിന്മാറുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 1, 2023, 06:22 PM IST
  • ഹനുമാ വിഹാരി വൺഡൌണായി ഇറങ്ങിയെങ്കിലും കൈ കുഴയ്ക്ക് പരിക്കേറ്റ് ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നു
  • ആവേശ് ഖാന്റെ ബൌൺസർ നേരിട്ടപ്പോഴാണ് വിഹാരിക്ക് പരിക്കേൽക്കുന്നത്.
  • 353ന് ആന്ധ്രയുടെ ഒമ്പതാം വിക്കറ്റും നഷ്ടമായപ്പോൾ വിഹാരി പതിനൊന്നാമത്തെ താരമായി വീണ്ടും മൈതനത്ത് പാഡ് അണിഞ്ഞ് ഇറങ്ങി
Hanuma Vihari : കൈക്കുഴയ്ക്ക് പരിക്കേറ്റ് മൈതാനത്ത് നിന്നും മടങ്ങി; ഒമ്പതാം വിക്കറ്റിൽ തിരച്ചെത്തി രഞ്ജിയിൽ മധ്യപ്രദേശിനെതിരെ പൊരുതി ഹനുമാ വിഹാരി

ട്വിറ്ററിൽ ഇപ്പോൾ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റർ ഹനുമാ വിഹാരിയുടെ പേര് ട്രെൻഡിങ്ങിൽ നിൽക്കുകയാണ്. വലം കൈ ബാറ്ററായ താരം രഞ്ജിയിൽ മധ്യപ്രദേശിനെതിരെയുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇടം കൈ കൊണ്ട് ബാറ്റ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാകുകയാണ്. മത്സരത്തിന്റെ ആദ്യ ദിനത്തൽ ആന്ധ്ര പ്രദേശിന്റെ ക്യാപ്റ്റനായ ഹനുമാ വിഹാരി വൺഡൌണായി ഇറങ്ങിയെങ്കിലും കൈ കുഴയ്ക്ക് പരിക്കേറ്റ് ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നു. മധ്യപ്രദേശിന്റെ ഇന്ത്യൻ താരം ആവേശ് ഖാന്റെ ബൌൺസർ നേരിട്ടപ്പോഴാണ് വിഹാരിക്ക് പരിക്കേൽക്കുന്നത്. 

എന്നാൽ രണ്ടാം ദിവസം 353ന് ആന്ധ്രയുടെ ഒമ്പതാം വിക്കറ്റും നഷ്ടമായപ്പോൾ വിഹാരിക്ക് പതിനൊന്നാമത്തെ താരമായി വീണ്ടും മൈതനത്ത് പാഡ് അണിഞ്ഞ് ഇറങ്ങേണ്ടി വന്നു. വിഹാരിയുടെ ഇടത് കൈക്ക് പരിക്കേറ്റതിനാൽ ബാൻഡ് എയ്ഡ് അണിഞ്ഞാണ് ആന്ധ്ര നായകൻ ടീമിന്റെ ആവശ്യഘട്ടത്തിൽ ബാറ്റുമായി വീണ്ടും ഇറങ്ങിയത്. അതും ഇടം കൈ ബാറ്ററായിട്ടാണ് തരാം മധ്യപ്രദേശിനെതിരെ ബാറ്റ് വീശിയതും. കൂടാതെ തന്നെ പരിക്കേൽപ്പിച്ച ആവേശ് ഖാനെതിരെ ഒരു ഫോറും വിഹാരി നേടുന്നുണ്ട്. ഫോർ അടിക്കുന്ന വീഡിയോ ട്വിറ്ററിൽ വൈറലാകുകയും ചെയ്തു.

ALSO READ : Murali Vijay : വിരമിക്കൽ പ്രഖ്യാപിച്ച് മുരളി വിജയ്; ഇനി ക്രിക്കറ്റിന്റെ മറ്റൊരു ലോകത്തേക്ക്

ഇടത് കൈ കുഴയ്ക്ക് പരിക്കേറ്റ വിഹാരിക്ക് ഒരു മാസത്തിലേറെ വിശ്രമം വേണമെന്നാണ് ആന്ധ്ര ടീം മാനേജുമെന്റ് അറിയിക്കുന്നത്. എന്നാൽ ടീമിന് ആവശ്യം വേണ്ടി വന്നാൽ വിഹാരി ബാറ്റ് ചെയ്യാൻ ഇറങ്ങുമെന്ന് ആന്ധ്രയുടെ ടീം മാനേജ്മെന്റ് അറിയിക്കുകയും ചെയ്തു. രണ്ടാമത് വീണ്ടും ക്രീസിലെത്തിയ വിഹാരി തന്റെ ഒറ്റ കൈ കൊണ്ട് ബാറ്റ് വീശി ആന്ധ്രയ്ക്കായി പത്ത് റൺസും നേടി കൊടുത്തു. തുടർന്ന് സാർനഷ് ജെയിന്റെ പന്തിൽ എൽബിഡബ്ലിയുവിലൂടെ താരം പുറത്താകുകയും ചെയ്തു. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര വിക്കറ്റ് കീപ്പർ റിക്കി ഭൂയിയുടെയും കരൺ ഷിൻഡെയുടെ സെഞ്ചുറി മികവിലാണ് ആദ്യ ഇന്നിങ്സിൽ 379 റൺസ് നേടിയത്. മധ്യപ്രദേശിനായി അനുഭവ അഗർവാൾ നാല് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശ് നാല് വിക്കറ്റ് നഷ്ടത്തിൽ 144 എന്ന നിലയിലാണ് രണ്ടാം ദിനം അവസാനിപ്പിച്ചത്. എംപി ടീമിനായി ശുഭം ശർമ്മ അർധ സെഞ്ചുറി നേടി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News