ന്യൂ ഡൽഹി : ഇന്ത്യ ഓസ്ട്രേലിയ ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ മൂന്നാം മത്സരത്തിന്റെ വേദി മാറ്റി ബിസിസിഐ. ധർമശ്ശാല ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നിന്നും മത്സരം ഇൻഡോറിലെ ഹോൽക്കർ മൈതനാത്തിലേക്ക് മാറ്റി. ധർമശ്ശാലയിൽ വെച്ച് മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ നടത്താനായിരുന്നു ബിസിസിഐ തീരുമാനിച്ചിരുന്നത്. എന്നാൽ അതിശൈത്യത്തെ തുടർന്ന് സ്റ്റേഡിയത്തിന്റെ ഔട്ട്ഫീൽഡിലെ ജോലി പൂർത്തിയാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് മത്സരം ധർമശ്ശാലയിൽ നിന്നും മധ്യപ്രദേശിലെ ഇൻഡോറിലേക്ക് മാറ്റിയതെന്ന് ബിസിസിഐ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹിമാലയൻ മേഖലയിലെ അതിശൈത്യം ഔട്ട്ഫീൽഡിലെ പുല്ലുകൾ തഴച്ചു വളരുന്നതിന് ബാധിച്ചെന്നും. അത് വളരാൻ ഇനിയും സമയം വേണ്ടി വരുമെന്ന് ബിസിസിഐ വാർത്തക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. അതേസമയം എച്ച്പിസിഎ സ്റ്റേഡിയത്തിൽ പിച്ചന്റെ അഗ്രഭാഗത്ത് പാച്ച് വർക്കുകൾ ഉണ്ടെന്നും അത് സമയത്ത് പൂർത്തിയാക്കാൻ സാധിക്കില്ലയെന്നും ഇന്ത്യൻ എക്സ്പ്രെസ് തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്തിരുന്നു. പിച്ചിന്റെ പ്രശ്നം ഉയർത്തികൊണ്ട് നാഗ്പൂർ ടെസ്റ്റിനെ ഓസ്ട്രേലിയൻ മാധ്യമങ്ങൾ രൂക്ഷമായി വിമർശിച്ചിരുന്നു. ധർമശ്ശാലയിലും സമാനമായി പിച്ചിന്റെ പ്രശ്നം ഉയർത്തി കാട്ടിയാൽ അത് ബോർഡിന് നാണക്കേഡാകും എന്ന മുൻകരുതലിലാണ് മത്സരം മറ്റൊരു വേദിയിലേക്ക് മാറ്റാൻ ബിസിസിഐ തീരുമാനിച്ചത്.


ALSO READ : Women's T20 World Cup : പാകിസ്ഥാനെ അടിച്ച് തൂഫാനാക്കി ജമീമ; വനിത ടി20 ലോകകപ്പിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം



2017ലാണ് ധർമശ്ശാല ആദ്യമായി ടെസ്റ്റ് മത്സരത്തിന് വേദിയാകുന്നത്. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആ മത്സരത്തിൽ അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിൽ ഇന്ത്യ ജയിക്കുകയും നാല് മത്സരങ്ങളുടെ പരമ്പര 2-1ന് സ്വന്തമാക്കുകയും ചെയ്തു. അതിന് ശേഷം മറ്റൊരു ടെസ്റ്റ് മത്സരത്തിനായി ധർമശ്ശാല വേദിയായിട്ടില്ല. 2019ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20ക്ക് എച്ച്പിസിഎയുടെ സ്റ്റേഡിയം വേദിയായെങ്കിലും മഴ മൂലം മത്സരം ഉപേക്ഷിച്ചിരുന്നു. തുടർന്ന് അടുത്ത വർഷം ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന മത്സരം സമാനമായി മഴ തുടർന്ന് ഒരു ബോളും പോലും എറിയാതെ ഉപേക്ഷിക്കേണ്ടി വന്നു. 2022 ഫെബ്രുവരിയിലാണ് ഏറ്റവും അവസാനമായി ശ്രീലങ്കയ്ക്തെതിരെയുള്ള ടി20ക്കാണ് ധർമശ്ശാല ഒരു രാജ്യാന്തര മത്സരത്തിന് വേദിയായത്. 


അതേസമയം നാഗ്പൂരിൽ വെച്ച് നടന്ന പരമ്പരയിൽ ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ ഇന്നിങ്സിനും 132 റൺസിനും തോൽപ്പിച്ചു. പരിക്കേറ്റ് നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരികെയെത്തിയ രവിന്ദ്ര ജഡേജയുടെ ഓൾറൌണ്ട് പ്രകടനാണ് ഇന്ത്യക്ക് കൂറ്റൻ ജയം സമ്മാനിച്ചത്. ജയത്തോടെ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി. ഫെബ്രുവരി 17 മുതൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് വേദിയാകുന്നത് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയമാണ്. മാർച്ച് 9നാണ് പരമ്പരയിലെ അവസാന മത്സരം. അഹമ്മദബാദിൽ വെച്ചാണ് അവസാന മത്സരം നടക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.