IND vs Eng: കന്നി സെഞ്ചുറിയുമായി പന്ത്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റിന്റെ ജയം
IND vs ENg: വലിയ തകര്‍ച്ച മുന്നില്‍ നില്‍ക്കെ റിഷഭ് പന്ത് പുറത്താവാതെ നേടിയ സെഞ്ചുറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 113 പന്തില്‍ 125 റൺസാണ് പന്ത് നേടിയത്. ഏകദിന ക്രിക്കറ്റില്‍ താരത്തിന്റെ ആദ്യ സെഞ്ചുറിയാണിത് എന്നത് ശ്രദ്ധേയം.
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. നിര്‍ണായകമായ അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 45.5 ഓവറില്‍ 259 റൺസിന് എല്ലാവരും പുറത്താക്കുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 42.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
വലിയ തകര്‍ച്ച മുന്നില്‍ നില്‍ക്കെ റിഷഭ് പന്ത് പുറത്താവാതെ നേടിയ സെഞ്ചുറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 113 പന്തില്‍ 125 റൺസാണ് പന്ത് നേടിയത്. ഏകദിന ക്രിക്കറ്റില്‍ താരത്തിന്റെ ആദ്യ സെഞ്ചുറിയാണിത് എന്നത് ശ്രദ്ധേയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടെ (60) ഇന്നിംഗ്‌സാണ് ആശ്വാസമായത്. ബൗളര്‍മാരില്‍ നാല് വിക്കറ്റുമായി ഹാര്‍ദിക് പാണ്ഡ്യ തിളങ്ങി. ചാഹൽ മൂന്ന് വിക്കറ്റ് നേടിയിട്ടുണ്ട്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ഇരുവരും പങ്കിട്ടിരുന്നു.
Also Read: IND vs ENG: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 50 റൺസ് വിജയം; ചരിത്രം കുറിച്ച് ഹാർദ്ദിക് പാണ്ഡ്യ!
ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. മൂന്നാം ഓവറില്‍ ഇന്ത്യക്ക് ധവാനെ നഷ്ടമായി. ടോപ്ലിയുടെ പന്തില്‍ ജേസണ്‍ റോയ്ക്ക് ക്യാച്ച്. ശേഷം മനോഹരമായി കളിച്ചുവന്ന രോഹിത്തും ടോപ്ലിക്ക് ഇരയാക്കുകയായിരുന്നു. സ്ലിപ്പില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങുന്നത്. കോലിയുടേത് മോശം പെർഫോമൻസ് ആയിരുന്നു. സൂര്യകുമാറിനും (16) അധികം പിടിച്ചുനില്‍ക്കാനായില്ല. ക്രെയ്ഗ് ഓവര്‍ടോണിന്റെ പന്തില്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച്. ശേഷം പന്ത്-ഹാര്‍ദിക് സഖ്യം കൂട്ടിചര്‍ത്ത 133 റണ്‍സാണ് ഇന്ത്യക്ക് വിജയ പ്രതീക്ഷ നല്‍കിയത്. 55 പന്തില്‍ 10 ബൗണ്ടറികളുടെ സഹായത്തോടെ ഹാര്‍ദിക് മികച്ച കളി കാഴ്ചവച്ചു. എന്നാല്‍ ബ്രൈഡണ്‍ കാര്‍സിന്റെ പന്തില്‍ ബെന്‍ സ്‌റ്റോക്‌സിന് ക്യാച്ച് നല്‍കി ഹാര്‍ദിക് മടങ്ങി.
ഹാര്‍ദിക് മടങ്ങിയെങ്കിലും പതറാതെ പന്ത് വിജയത്തിലെത്തിക്കുകയായിരുന്നു. ഇതിനിടെ പന്ത് ആദ്യ സെഞ്ചുറിയും ആഘോഷിച്ചു. 113 പന്തില്‍ 16 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. ഡേവിഡ് വില്ലിയെറിഞ്ഞ 42-ാം ഓവറില്‍ അഞ്ച് ബൗണ്ടറികളാണ് പന്ത് നേടിയത്. തൊട്ടടുത്ത ഓവറില്‍ വിജയ ലക്ഷ്യം കൈവരിച്ച് ഇന്ത്യ പരമ്പര നേടുകയായിരുന്നു.
Also Read: Numerology: 35 വയസ്സിന് ശേഷം ഇവർക്ക് ലഭിക്കും പ്രത്യേക വിജയം, ഒപ്പം വൻ സമ്പത്തും!
നേരത്തെ, രണ്ടാം ഓവറില്‍ തന്നെ ഇന്ത്യ ഇംഗ്ലണ്ട് ബാറ്റിംഗിന്റെ നിയന്ത്രണമേറ്റെടുത്തു. ഏകദിന പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ച മുഹമ്മദ് സിറാജ് ജോണി ബെയര്‍സ്‌റ്റോ (0), ജോ റൂട്ട് (0) എന്നിവരെ മടക്കിയയച്ചു. മിഡ്ഓഫില്‍ ശ്രേയസ് അയ്യര്‍ക്ക് ക്യാച്ച് നല്‍കിയാണ് ബെയര്‍സ്റ്റോ മടങ്ങുന്നത്. അതേ ഓവറിന്റെ അവസാന പന്തില്‍ റൂട്ടിനേയും (0) സിറാജ് മടക്കി. ക്രീസില്‍ ഒത്തുചേര്‍ന്ന ജേസണ്‍ റോയ് (41)- സ്‌റ്റോക്‌സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 54 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയെ ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ റോയ്ക്ക് പിഴച്ചു. 10-ാം ഓവറില്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി റോയ് മടങ്ങി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...