IND vs ENG: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 50 റൺസ് വിജയം; ചരിത്രം കുറിച്ച് ഹാർദ്ദിക്‌ പാണ്ഡ്യ!

IND vs ENG: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പകരം വീട്ടി ഇന്ത്യ. അവസാന മത്സരത്തിലെ തോൽവിക്ക് പകരം വീട്ടിയ രോഹിത്തും സംഘവും 50 റൺസിന്റെ മിന്നും വിജയമാണ് സ്വന്തമാക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Jul 8, 2022, 08:33 AM IST
  • ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പകരം വീട്ടി ഇന്ത്യ
  • ഹാർദിക്കിന്റെ സൂപ്പർ ഹീറോ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്
  • ഒരു മത്സരത്തിൽ അർധസെഞ്ചുറിയും നാല് വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഹാർദിക് പാണ്ഡ്യ
IND vs ENG: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 50 റൺസ് വിജയം; ചരിത്രം കുറിച്ച് ഹാർദ്ദിക്‌ പാണ്ഡ്യ!

സതാംപ്ടൻ: IND vs ENG: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പകരം വീട്ടി ഇന്ത്യ. അവസാന മത്സരത്തിലെ തോൽവിക്ക് പകരം വീട്ടിയ രോഹിത്തും സംഘവും 50 റൺസിന്റെ മിന്നും വിജയമാണ് സ്വന്തമാക്കിയത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങിയ ഹാർദിക്കിന്റെ സൂപ്പർ ഹീറോ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.  

ഇന്ത്യയുയർത്തിയ വമ്പൻ വിജയ ലക്ഷ്യത്തിന് മുന്നിൽ അടിപതറിയ ഇംഗ്ലണ്ട് ടീം ദയനീയമായി തോൽക്കുകയായിരുന്നു.  ഇന്ത്യക്ക് വേണ്ടി ഹാർദിക പാണ്ഡ്യ (33 പന്തിൽ 51) അർധ സെഞ്ചുറിയും 4 വിക്കറ്റും നേടി നിറഞ്ഞാടി. ഒപ്പം ദീപക് ഹൂഡയും (33) സൂര്യകുമാർ യാദവും (39) നടത്തിയ മിന്നൽ പ്രകടനങ്ങളും ഇന്ത്യൻ ഇന്നിം​ഗ്സിന് ചാരുത പകർന്നു. ഇം​ഗ്ലണ്ടിനായി മോയിൻ അലിയും ക്രിസ് ജോർദാനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ബാറ്റിം​ഗിൽ ഹാരി ബ്രോക്കും (28) മോയിൻ അലിയും (36) മാത്രമാണ് ഒന്ന് പിടിച്ചു നിന്നത്.

Also Read: IND vs WI : സഞ്ജുവിന് വീണ്ടും ഇന്ത്യൻ ടീമിൽ അവസരം; വിൻഡീസ് പര്യടനം ധവാൻ നയിക്കും

ഭുവനേശ്വർ കുമാറിന്റെയും അർഷദീപ് സിം​ഗിന്റെ സ്വിം​ഗിൽ തുടക്കത്തിലേ പകച്ച ഇംഗ്ലണ്ടിനെ ടീം ഇന്ത്യ ശരിക്കും വരിഞ്ഞു മുറുക്കുകയായിരുന്നുവെന്നുവേണം പറയാൻ. ഇന്ത്യക്ക് വേണ്ടി ചഹാലും അർഷദീപും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി. 199 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിനെ മികച്ച ബോളിങ്ങിലൂടെ പിടിച്ചുകെട്ടുകയായിരുന്നു ഇന്ത്യ. 

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് അഞ്ചോവറിനുള്ളിൽ 2 ഓപ്പണർമാരെ നഷ്ടമായിരുന്നു. ശേഷം ദീപക് ഹൂഡയും (17 പന്തിൽ 33) സൂര്യകുമാർ യാദവും (19 പന്തിൽ 39) മധ്യ ഓവറുകളിൽ നടത്തിയ വെടിക്കെട്ടാണ് സ്കോറുയർത്തിയത്. ഇരുവരും പുറത്തായശേഷം പ്രതിസന്ധിയിലായ ഇന്ത്യൻ ബാറ്റിങ്ങിനെ ഹാർദിക് ഒറ്റയ്ക്കു നയിക്കുകയായിരുന്നു എന്നുവേണം പറയാൻ. 6 ഫോറും ഒരു സിക്സും പറത്തിയ താരം ടീം സ്കോർ 180ൽ എത്തിച്ചശേഷമാണ് ഔട്ട് ആയത്.

Also Read: മേഘ വിസ്ഫോടനം എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ.. വീഡിയോ വൈറൽ 

ഒരു മത്സരത്തിൽ അർധസെഞ്ചുറിയും നാല് വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഇതോടെ ഹാർദിക് പാണ്ഡ്യ മാറിയിരിക്കുകയാണ്. 2009ൽ ശ്രീലങ്കയ്‌ക്കെതിരെ 60 റൺസിന്റെ ഇന്നിംഗ്‌സുമായി യുവരാജ് സിംഗ് 3 വിക്കറ്റ് നേടിയിട്ടുണ്ട്. ഹാർദിക് പാണ്ഡ്യയുടെ നായകത്വത്തിലാണ് ഗുജറാത്ത് ടൈറ്റൻസ് ഐപിഎല്ലിൽ കിരീടം നേടിയതെന്നതും ശ്രദ്ധേയമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News