ലണ്ടൺ : കരിയറിൽ സെഞ്ചുറിയില്ലാതെ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി ഇന്ന് 952 ദിവസം തികച്ചിരിക്കുകയാണ്. ഇന്ന് എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ 11 റൺസെടുത്ത് കോലി പുറത്തായതോട് മുൻ ഇന്ത്യൻ നായകന്റെ സെഞ്ചുറിക്കായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ്. പുതുമഖ ഇംഗ്ലീഷ് താരം മാറ്റി പോട്ട്സെറിഞ്ഞ പന്തിന്റെ ഗതി മനസ്സിലാക്കാൻ സാധിക്കാതെ കോലി ബോൾഡാകുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് മുന്നേറ്റ് താരങ്ങൾ ഡ്രസ്സിങ് റൂമിലേക്ക് തിരച്ചപ്പോൾ റിഷഭ് പന്തുമായി മെല്ലേ സ്കോർ പടുത്തുയർത്തുന്നതിനിടെയാണ് കോലിക്ക് തന്റെ വിക്കറ്റ് നഷ്ടമാകുന്നത്. രണ്ട് ബൗണ്ടറികളുമായി 19 പന്തിൽ 11 റൺസെടുത്താണ് കോലിയുടെ ഡ്രെസ്സിങ് റൂമിലേക്കുള്ള മടക്കം. 


 ALSO READ : റൂട്ടിനെ പോലെ ബാറ്റ് എയറിൽ ബാലൻസ് ചെയ്യാൻ ശ്രമിച്ച് കോലി; പക്ഷെ താരം എയറിലായി


കഴിഞ്ഞ രണ്ട് വർഷമായി വിരാട് കോലി തന്റെ കരിയറിലെ ഏറ്റവും മോശം സമയത്തെ നേരിടുകയാണ്. ഏറ്റവും അവസാനമായി 2019 നവംബറിലാണ് കോലി ഒരു അന്തരാഷ്ട്ര മത്സരത്തിൽ സെഞ്ചുറി നേടുന്നത്. നിലവിൽ അടുത്ത സെഞ്ചുറിക്കായിട്ടുള്ള കാത്തിരിപ്പ് 952 ദിവസമായിരിക്കുകയാണ്. 


അതേസമയം വിരാട് കോലി ഇത്തവണയും മോശം സ്കോറിന് പുറത്തായതോടെ നിരവധി പേരാണ് താരത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. 


ALSO READ : Rohit Sharma Covid: ടീം ഇന്ത്യ ആശങ്കയിൽ, നായകൻ രോഹിത് ശർമ്മയ്ക്ക് കോവിഡ്









ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.