ലണ്ടൺ : അടുത്തിടെ ക്രിക്കറ്റ് ആരാധകരെ ഏറ്റവും അത്ഭുതപ്പെടുത്തിയ ഒരു സംഭവമായിരുന്നു ജോ റൂട്ട് പരസഹായമില്ലാതെ തന്റെ ബാറ്റ് ബാലൻസ് ചെയ്ത സംഭവം. ഇംഗ്ലീഷ് ക്രിക്കറ്റർ ന്യൂസിലാൻഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരക്കിടെയാണ് തന്റെ ബാറ്റ് ബാലൻസ് ചെയ്ത് നിർത്തിയതും സോഷ്യൽ മീഡിയ താരത്തെ മജീഷ്യൻ തുടങ്ങിയ വിളിപ്പേരുകൾ നൽകുകയും ചെയ്തു. അതേപോലെ നമ്മുടെ വിരാട് കോലിയും ബാറ്റ് എയറിൽ ബാലൻസ് ചെയ്യാൻ നോക്കി. പക്ഷെ താരം എയറിലായി.
ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചാം ടെസ്റ്റിന് മുന്നോടിയായി ലെസ്റ്റർഷെയ്റിനെതിരെയുള്ള പരിശീലന മത്സരത്തിലാണ് താരം ബാറ്റ് എയറിൽ ബാലൻസ് ചെയ്യാൻ ശ്രമിച്ചത്. താരം ബാറ്റ് എയറിൽ ബാൻസ് ചെയ്യാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. ഇത് ക്യാമറയിൽ പെടുകയും ചെയ്തു. പിന്നാലെ താരത്തെ ട്രോളികൊണ്ട് ചിലർ എത്തി. ഇതുപോലെ സെഞ്ചുറി നേടാനും കോപ്പി അടിക്കു എന്നാണ് ചില ട്രോളുകൾ ആവശ്യപ്പെടുന്നത്.
Kohli tried to make his bat stand upright like Root pic.twitter.com/PJh32dsDPH
— Chand (@AbhiShake_18) June 23, 2022
I knew @root66 was talented but not as magic as this……. What is this sorcery? @SkyCricket #ENGvNZ pic.twitter.com/yXdhlb1VcF
— Ben Joseph (@Ben_Howitt) June 5, 2022
New balance bat chahiye uske liye
— Abu Talib (तालिब) (@Talib4uu) June 23, 2022
bas aise hi centuries bhi copy kar lo
— (@anubhav__tweets) June 23, 2022
ഏത് വിധേനയും തന്റെ മോശം ഫോം മറികടക്കുക എന്ന ലക്ഷ്യത്തോടെ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി ഇംഗ്ലണ്ടിലേക്കെത്തി ചേർന്നിരിക്കുന്നത്. എന്നാൽ പരിശീലന മത്സരത്തിൽ കോലിക്ക് 69 പന്തിൽ 33 റൺസെ എടുക്കാൻ സാധിച്ചുള്ളു. 21കാരനായ റോമൻ വോക്കറാണ് കോലിയെ പുറത്താക്കിയത്
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.