London : പരിക്കിനെ തുടർന്ന് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ (Indian Cricket Team) മാറ്റം. ശ്രീലങ്കൻ പര്യടനത്തിനായി കൊളംബോയിലുള്ള പൃഥ്വി ഷോയെയും (Pritvi Shaw) സൂര്യകുമാർ യാദവിനെയും (Suryakumar Yadhav) ഇംഗ്ലണ്ടിലുള്ള ടീമിനൊപ്പം ചേരാൻ BCCI നിർദേശം നൽകി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പരിക്കനെ തുടർന്ന് ഓപ്പണർ ശുഭ്മാൻ ഗിൽ, ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ പേസർ ആവേശ് ഖാൻ പര്യടനത്തിൽ നിന്ന് പിൻമാറേണ്ടി വന്നു. ലങ്കൻ പര്യടനത്തിൽ രണ്ട് ട്വന്റി20 മത്സരങ്ങൾ ബാക്കി നിൽക്കവെയാണ് ബിസിസിഐ പൃഥ്വി ഷോയോടും സൂര്യകുമാർ യാദവിനോടും ഇംഗ്ലണ്ടിലേക്ക് പോകാൻ നിർദേശിക്കുന്നത്.


ALSO READ : India vs Sri Lanka : ഏകദിനം പിടിച്ചു, ഇനി ട്വന്റി20, ഇന്ത്യ ശ്രീലങ്ക T20 പരമ്പരയ്ക്ക് ഇന്ന് തുടക്കം


വലത് കൈയ്യിലെ വിരലിനേറ്റ പരിക്കനെ തുടർന്നാണ് തമിഴ്നാട് താരം സുന്ദറിനെ പര്യടനത്തിൽ നിന്ന് പുറത്താകേണ്ടി വന്നത്. പേസറായ ആവേഷ് ഖാന് ഇടത് തള്ള വിരലിൽ പരിക്കേൽക്കുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനിടെ കാലിന് പരിക്കേറ്റ ഗില്ല് നേരത്തെ തന്നെ പര്യടനത്തിൽ നിന്ന് പുറത്താകുകയായിരുന്നു.


പൃഥ്വിയെയും സൂര്യകുമാറിനെയും കൂടാതെ കോവിഡ് ബാധിതനായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത് ഇന്ത്യൻ ടീമിനൊപ്പം ചേർന്ന് ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു. താരം പരമ്പരയ്ക്കായിട്ടുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു എന്ന് ബിസിസിഐയുടെ മെഡിക്കൽ സംഘം അറിയിച്ചു. കൂടാതെ പന്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചപ്പോൾ നിരീക്ഷണചത്തിലായിരുന്ന വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയും, അഭിമന്യു ഈശ്വരൻ, ബോളിങ് കോച്ച് ബി അരുൺ എന്നിവർ ടീമിനൊപ്പം ചേർന്നു. 


ALSO READ : India vs Sri Lanka : പരമ്പര പിടിക്കാൻ ഇന്ത്യ, ടോസ് നേടിയ ലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു, പരിക്ക് മാറിയ Sanju Samson ന് ടീമിൽ ഇടമില്ല


ഇരു താരങ്ങളും ഇംഗ്ലണ്ടിലേക്ക് തിരിക്കുമ്പോൾ മറ്റൊരു മലയാളി താരത്തിന് ഇന്ത്യൻ ജേഴ്സി അണിയൻ അവസരം ഒരുങ്ങുകയാണ്. ലങ്കയ്ക്കെതിരെ ഓപ്പണിങിൽ ദേവദത്തിൽ പടിക്കിലിനായി വഴി തെളിയും. അങ്ങനെ വരുകെയാണെങ്കിൽ രണ്ട് മലയാളി താരങ്ങൾ ഒരുമിച്ച ഇന്ത്യ ജേഴ്സിയിൽ കളിക്കുക എന്ന അപൂർവ കാഴ്ചയ്ക്കായി അവസരം ഒരുങ്ങും.


ALSO READ : India vs Sri Lanka : Sanju Samson ന് പരിക്ക്, ആദ്യ മത്സരത്തിൽ നിന്ന് ഒഴിവാക്കി, ഇഷാൻ കിഷനും സൂര്യകുമാർ യാദവിനും അരങ്ങേറ്റം


ഓഗസ്റ്റ് നാലിനാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം അരംഭിക്കുന്നത്. പരമ്പരയിൽ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണുള്ളത്. നാളെയാണ് ലങ്കയ്ക്കെതിരെയുള്ള രണ്ടാമത്തെ ട്വിന്റി20. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.