ഗുവാഹത്തി: ഇന്ത്യയുടെ ഏകദിന ലോകകപ്പ് ക്യാമ്പയിന് ഇന്ന് തുടക്കമാകും. ഇന്ന് നടക്കാനിരിക്കുന്ന സന്നാഹ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടാണ് എതിരാളികള്‍. ഗുവാഹത്തിയില്‍ ഉച്ചയ്ക്ക് 2 മണിയ്ക്കാണ് മത്സരം ആരംഭിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

സമീപകാല ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയ്ക്ക് എതിരെ മികച്ച റെക്കോര്‍ഡാണ് ഇംഗ്ലണ്ടിനുള്ളത്. 2019ൽ നടന്ന ഏകദിന ലോകകപ്പിലെ ലീഗ് സ്റ്റേജില്‍ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പ് സെമി ഫൈനലിലും ഇംഗ്ലണ്ട് വിജയിച്ചു. 


ALSO READ: മഴയ്ക്ക് ശമനമില്ല; അഫ്ഗാനിസ്ഥാൻ - ദക്ഷിണാഫ്രിക്ക സന്നാഹ മത്സരം ഉപേക്ഷിച്ചു


രണ്ടര വര്‍ഷത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ കുല്‍ദീപ് യാദവിന്റെ പ്രകടനം നിര്‍ണായകമാകും. അക്‌സര്‍ പട്ടേലിന് പരിക്കേറ്റതിനാല്‍ രവിചന്ദ്രന്‍ അശ്വിനും ടീമിലെത്തിയിട്ടുണ്ട്. മറുഭാഗത്ത്, ന്യൂസിലന്‍ഡിന് എതിരായ പരമ്പര സ്വന്തമാക്കിയാണ് ഇംഗ്ലണ്ടിന്റെ വരവ്. ബെന്‍ സ്റ്റോക്‌സ്, ഹാരി ബ്രൂക്ക് എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലീഷ് പട. 


സാധ്യതാ ടീം


ഇംഗ്ലണ്ട് സ്‌ക്വാഡ് : ഡേവിഡ് മലാന്‍, ഹാരി ബ്രൂക്ക്, ജോണി ബെയര്‍‌സ്റ്റോ, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്ട്‌ലര്‍ (w/c), മൊയിന്‍ അലി, സാം കറന്‍, ആദില്‍ റഷീദ്, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്, ലിയാം ലിവിംഗ്സ്റ്റണ്‍, ഡേവിഡ് വില്ലി, റീസ് ടോപ്ലി, ഗസ് അറ്റ്കിന്‍സണ്‍


ഇന്ത്യന്‍ ടീം : രോഹിത് ശര്‍മ്മ (C), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (WK), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ശാര്‍ദുല്‍ താക്കൂര്‍



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.