Cricket World Cup 2023: മഴയ്ക്ക് ശമനമില്ല; അഫ്ഗാനിസ്ഥാൻ - ദക്ഷിണാഫ്രിക്ക സന്നാഹ മത്സരം ഉപേക്ഷിച്ചു

മഴമൂലമാണ് കാര്യവട്ടത്തെ സ്റ്റേഡിയത്തിൽ നടക്കാനിരുന്ന അഫ്ഗാനിസ്ഥാൻ - ദക്ഷിണാഫ്രിക്ക സന്നാഹ മത്സരം ഉപേക്ഷിച്ചത്.

Written by - Zee Malayalam News Desk | Last Updated : Sep 29, 2023, 04:27 PM IST
  • 2 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരമാണ് മഴ മൂലം ഉപേക്ഷിച്ചത്.
  • അതേസമയം ഗുവാഹാട്ടിയിൽ ബംഗ്ലാദേശ് - ശ്രീലങ്ക മത്സരവും ഹൈദരാബാദിൽ ന്യുസീലൻഡ് - പാകിസ്ഥാൻ മത്സരവും ആവേശകരമായി മുന്നോട്ട് പോകുകയാണ്.
Cricket World Cup 2023: മഴയ്ക്ക് ശമനമില്ല; അഫ്ഗാനിസ്ഥാൻ - ദക്ഷിണാഫ്രിക്ക സന്നാഹ മത്സരം ഉപേക്ഷിച്ചു

തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കാനിരുന്ന അഫ്ഗാനിസ്ഥാൻ - ദക്ഷിണാഫ്രിക്ക സന്നാഹ മത്സരം ഉപേക്ഷിച്ചു. മഴമൂലമാണ് കാര്യവട്ടത്തെ സ്റ്റേഡിയത്തിൽ നടക്കാനിരുന്ന കളി ഉപേക്ഷിച്ചത്. 2 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരമാണ് മഴ മൂലം ഉപേക്ഷിച്ചത്. അതേസമയം ഗുവാഹാട്ടിയിൽ ബംഗ്ലാദേശ് - ശ്രീലങ്ക മത്സരവും ഹൈദരാബാദിൽ ന്യുസീലൻഡ് - പാകിസ്ഥാൻ മത്സരവും ആവേശകരമായി മുന്നോട്ട് പോകുകയാണ്.

ദക്ഷിണാഫ്രിക്ക - അഫ്ഗാനിസ്ഥാൻ മത്സരം സിക്സറുകളും ഫോറുകളും കൊണ്ട് ഹൈ സ്കോറിങ്ങ് ഗെയിമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ക്രിക്കറ്റ് പ്രേമികൾക്കിടയിലേക്കാണ് മഴ വില്ലനായി അവതരിച്ചത്. മഴ മാറി മത്സരം തുടങ്ങുമെന്ന പ്രതീക്ഷയിൽ ക്രിക്കറ്റ് പ്രേമികൾ ഇരുന്നുവെങ്കിലും ഒടുവിൽ മത്സരം ഉപേക്ഷിക്കുകയായിരുന്നു. എത്രയും വേഗം മത്സരം ആരംഭിക്കുമെന്ന പ്രതീക്ഷയിൽ ടെലിവിഷൻ ക്രിക്കറ്റ് പ്രേമികൾ.

Also Read: Kerala Nipah Cases: ഡബിൾ നെഗറ്റീവ് ബട്ട് പോസിറ്റീവ്; നിപ ബാധിച്ച് ചികിത്സയിലായിരുന്ന നാല് പേരും ആശുപത്രി വിട്ടു

അതേസമയം ODI ക്രിക്കറ്റിന്റെ ആവേശം കേരളത്തിൽ അവസാനിച്ചോ എന്ന വലിയ ചോദ്യത്തിന് ഉത്തരം ലഭിക്കുകയാണോ? ക്രിക്കറ്റ് ലോകകപ്പിന് പോലും കാണികൾ എത്തിച്ചേരാത്തത് വലിയൊരു ചർച്ചയ്ക്ക് വഴിവെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യ - ശ്രീലങ്ക സീരീസിലെ അവസാന ഏകദിനം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്നപ്പോഴും ഇതേ ചോദ്യങ്ങൾ ആവർത്തിച്ചിരുന്നു. അത് വീണ്ടും ഊട്ടിയുറപ്പിക്കുന്നതാണ് ഇന്നത്തെ മത്സരത്തിന് കാണികളില്ലാതിരുന്ന അവസ്ഥ.

ക്രിക്കറ്റ് T20 എന്ന ലോകത്തേക്ക് ചുരുങ്ങുന്നു എന്ന സംശയങ്ങൾ തള്ളിക്കളയാൻ വരട്ടെ. 9 മണിക്കൂർ നീണ്ട ODI മത്സരത്തിന്റെ സമയം ക്ഷമ തെറ്റിക്കുന്നുവോ തുടങ്ങി 100 സംശയങ്ങളാണ് കാലിയായ ഗ്രൗണ്ട് കാണുമ്പോൾ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ നിറയുന്നത്. ഒക്ടോബർ 3ന് നടക്കുന്ന ഇന്ത്യ - നെതർലൻഡ്സ് മത്സരത്തിൽ കാണികൾ എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് ICC. എന്നാൽ ഗ്രീൻഫീൽഡിൽ അടുത്ത 3 ദിവസങ്ങളിലും ഇതുപോലെ ശക്തമായ മഴ പെയ്യുകയാണെങ്കിൽ ക്രിക്കറ്റ് ആസ്വാദനത്തെ ബാധിക്കുമെന്ന് തീർച്ച.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News