London :ലോർഡ്സിലെ തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടീമിൽ വൻ അഴിച്ചു പണി. ഇന്ത്യക്കെതിരെയുള്ള മൂന്നാം മത്സരത്തിൽ രണ്ട് ടെസ്റ്റ് സ്പെഷ്യലിസ്റ്റിമാരെ ഒഴിവാക്കി പകര ഇംഗ്ലണ്ടിന്റെ നമ്പർ വൺ ട്വിന്റി20 താരം ഡേവിഡ് മലാനെ ടീമിൽ ഉൾപ്പെടുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓപ്പണർ സാം സിബ്ലിയെയും സാക്ക് ക്രൗളിയെയുമാണ് ടീമിൽ നിന്ന് ഒഴിവാക്കിയത്. മോശം പ്രകടനത്തെ തുടർന്ന് ഇരു താരങ്ങളെയും ലീഡ്സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ നിന്നും ഒഴിവാക്കിയത്. സിബ്ലി കഴിഞ്ഞ 15 ഇന്നിസിങിൽ ആകെ നേടിയത് ഒരു അർധ സെഞ്ചുറി മാത്രമായിരുന്നു.


ALSO READ ; India vs England Lord's Test : ലോർഡ്സിൽ വിജയക്കൊടി നാട്ടി ഇന്ത്യൻ ബോളർമാർ, ആതിഥേയരെ തകർത്തത് 151 റൺസിന്


മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡേവിഡ് മലാൻ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് കുപ്പായം അണിയുന്നത്. 2018 ഓഗസ്റ്റിലെ ഇന്ത്യക്കെതിരെയുള്ള എഡ്ജ്ബാസ്റ്റണിൽ വെച്ചുള്ള മത്സരത്തിലായിരുന്നു മലാൻ അവസാനമായി ഇംഗ്ലണ്ടിനായി ടെസ്റ്റ് കളിച്ചത്. ആ മത്സരത്തിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനായിരുന്നു ജയം.


മലാനെ കൂടാതെ കഴിഞ്ഞ പാകിസ്ഥാനെതിരെയുള്ള പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത സാഖിബ് മഹ്മൂദിനെയും ടീമിൽ ഉൾപ്പെടുത്തിട്ടുണ്ട്. എന്നാൽ ലേർഡ്സിൽ വെച്ച് പരിക്കേറ്റ പേസർ മാർക്ക് വുഡിനെ ടീമിൽ നിന്നും ഒഴിവാക്കിട്ടുമില്ല.


ALSO READ : India vs England Lord's Test : രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച, അവസാന ദിനം പ്രതീക്ഷ റിഷഭ് പന്തിൽ



ഓഗസ്റ്റ് 25നാണ് പരമ്പരയിലെ മൂന്നാമത്തെ മത്സരം. ലീഡ്സാണ് വേദി. 5 മത്സരങ്ങുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുമ്പിലാണ്. ആദ്യം നടന്ന ട്രന്റ് ബ്രിഡ്ജ് ടെസ്റ്റ് മഴമൂലം സമനിലയിലായിരുന്നു പിരിഞ്ഞത്.


ALSO READ : India vs England 2nd Test: നിലയുറപ്പിച്ച് റൂട്ട്; ഇംഗ്ലണ്ട് മൂന്നിന് 119 റണ്‍സ് എന്ന നിലയില്‍


151 റൺസിനായിരുന്നു ഇന്ത്യ ലോർഡ്സിൽ ഐതിഹാസികമായ ജയം സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ തോൽക്കുമെന്ന് കരുതിയ ടീമാണ് വാലറ്റക്കാരുടെ മികച്ച പ്രകടനത്തിൽ ജയം സ്വന്തമാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.